വാരണാസി: തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കേരളത്തിനെതിരെ രൂക്ഷ വിമർശനവുമായി നരേന്ദ്ര മോദി. കേരളത്തിലെ ബിജെപിക്കാർ പ്രവർത്തിക്കുന്നത് ജീവൻ പണയം വച്ചാണെന്ന് നരേന്ദ്ര മോദി. കേരളത്തിൽ വോട്ട് തേടി പോകുന്ന പ്രവർത്തകർ ജീവനോടെ തിരിച്ച് മടങ്ങുമെന്ന് ഉറപ്പില്ലെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു. മനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് നടത്തിയ പ്രചാരണ പൊതുയോഗത്തിലായിരുന്നു മോദിയുടെ പ്രസ്താവന.
കേരളത്തിലും ബംഗാളിലും സമാന അവസ്ഥയാണ്. എന്നാൽ ഇത്തരം സാഹചര്യങ്ങളെ ഇവിടങ്ങളിലെ പ്രവർത്തകർ ഭയപ്പെടാതെയാണ് പ്രചരണം നടത്തിയതെന്നും മോദി പറഞ്ഞു. അതേസമയം വാരണാസസിയിലെ പ്രവർത്തകർ ഇത്തരത്തിലുള്ള വെല്ലുവിളികൾ ഒന്നും നേരിടുന്നില്ലെന്നും മോദി കൂട്ടിച്ചേർത്തു.
രാജ്യത്ത് ബിജെപി തരംഗമാണെന്ന് മോദി പറഞ്ഞു. രാജ്യത്ത് ഒരിക്കല‍്‍ കൂടി മോദി സര്‍ക്കാര്‍ വരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.കശ്മീർ മുതൽ കന്യാകുമാരിവരെ ആേഘാഷത്തിലാണ്. നല്ല ഭരണമാണ് ഈ സർക്കാർ കാഴ്ചവെച്ചത്. മോദി സർക്കാർ വീണ്ടും വരണമെന്ന നിലയിലേക്ക് ജനങ്ങളുടെ മനസ് മാറിയിട്ടുണ്ട്. ഇന്നലെ വാരാണസിയിൽ നടത്തിയ റോഷഡ്ഷോയിൽ പാർട്ടി പ്രവർത്തകരുടെ കഠിനാധ്വാനം തെളിഞ്ഞു കാണാമെന്നും മോദി