ന്യൂഡൽഹി: ഇന്ത്യയെ ഉന്നതങ്ങളിലെത്തിക്കുമെന്ന് ഫ്രഞ്ച് തത്വചിന്തകൻ നോസ്ട്രഡാമസ് പ്രവചിച്ച വ്യക്തി പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് ബി.ജെ.പി ലോക്സഭാ അംഗം കിരിത് സോമയ്യ. ‘കിഴക്ക് നിന്നൊരു നേതാവ് ഉദയം ചെയ്യുമെന്നും ഇന്ത്യയെ ഉന്നതങ്ങളിലെത്തിക്കുമെന്നും നോസ്ട്രഡാമസ് പ്രവചിച്ചിരുന്നു. ആ നേതാവ് മോദിയാണെന്ന് സോമയ്യ ലോക്സഭയില്‍ പറഞ്ഞു.

പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന നോസ്ട്രഡാമസ് ഹിറ്റ്ലറുടെ ഉദയവും ലോക വ്യാപാരകേന്ദ്രത്തിന്റെ തകര്‍ച്ചയുമൊക്കെ പ്രവചിച്ചയാളാണ്. ലോക്സഭ ചർച്ചകളിൽ നോട്ടുനിരോധനം പ്രതിപക്ഷം ഉയർത്തിയ സാഹചര്യത്തിലാണ് സോമയ്യയുടെ പ്രതികരണം. ബജറ്റിനെ കുറിച്ച് സംസാരിക്കുന്പോൾ നോട്ടുനിരോധനത്തെ കുറിച്ചാണ് പ്രതിപക്ഷം സംസാരിക്കുന്നത്.

എന്നാൽ യു.പിയിൽ കാണാൻപോലുമില്ലാത്ത കോൺഗ്രസ് നോട്ടുനിരോധനത്തെ കുറിച്ച് പറയാൻ കഷ്ടപ്പെടുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. നേരത്തേ മോദിയെ പുകഴ്ത്തി സമാനമായ പരാമര്‍ശവുമായി കിരൺ റിജ്ജുവും രംഗത്തെത്തിയിരുന്നു.അന്ന് ഫെയ്സ്ബുക്കിലാണ് റിജ്ജു മോദിയേയും നോസ്ട്രഡാമസിനേയും

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ