/indian-express-malayalam/media/media_files/uploads/2020/02/kejriwal-modi.jpg)
ന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്മി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി അന്നേദിവസം തന്റെ മണ്ഡലമായ വാരണാസി സന്ദർശിക്കുന്നതിനാൽ ചടങ്ങിൽ പങ്കെടുക്കാനാകില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചു.
ഞായറാഴ്ചയാണ് എഎപി സർക്കാരിന്റെ സത്യപ്രതിജ്ഞ. പ്രധാനമന്ത്രിയെ കൂടാതെ ഡൽഹിയിൽനിന്നുള്ള ഏഴ് എംപിമാരെയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട എട്ട് ബിജെപി എംഎൽഎമാരെയും കേജ്‌രിവാൾ ചടങ്ങിലേക്കു ക്ഷണിച്ചിട്ടുണ്ട്.
രാംലീല മൈതാനത്തു നടക്കുന്ന ചടങ്ങിലേക്കു മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള മുഖ്യമന്ത്രിമാരെയോ രാഷ്ട്രീയ നേതാക്കളെയോ ക്ഷണിച്ചിട്ടില്ലെന്ന് ആം ആദ്മി പാർട്ടി ഡൽഹി യൂണിറ്റ് കൺവീനർ ഗോപാൽ റായ് പറഞ്ഞു.
തന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ വിശ്വസിച്ച് വീണ്ടും തന്നിൽ അധികാരമേൽപ്പിച്ച ജനങ്ങൾക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കാനാണ് കേജ്‌രിവാളിന് താൽപ്പര്യമെന്നു ഗോപാൽ റായ് പറഞ്ഞു. ആം ആദ്മി പാർട്ടി ഡൽഹിയിലെ എല്ലാവരേയും ചടങ്ങിന് ക്ഷണിച്ചുവെന്ന് പാർട്ടിയിലെ മനീഷ് സിസോഡിയ ഇന്നലെ വ്യക്തമാക്കിയിരുന്നു.ആം ആദ്മി പാർട്ടി ഡൽഹിയിലെ എല്ലാവരേയും ചടങ്ങിന് ക്ഷണിച്ചുവെന്ന് പാർട്ടിയിലെ മനീഷ് സിസോഡിയ ഇന്നലെ വ്യക്തമാക്കിയിരുന്നു.
Read More: ചെന്നൈയിലെ സിഎഎ വിരുദ്ധ പ്രകടനം: പൊലീസ് ലാത്തിചാർജിൽ നിരവധി പേർക്ക് പരുക്ക്
അൻപത്തി ഒന്നുകാരനായ അരവിന്ദ് കേജ്‌രിവാൾ ഇതു മൂന്നാം തവണയാണു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. എഴുപതിൽ 62 സീറ്റുമായാണ് ആം ആദ്മി പാർട്ടി അധികാരത്തിലെത്തുന്നത്. "ഡൽഹി, നിങ്ങൾ അത്ഭുതങ്ങൾ സൃഷ്ടിച്ചിരിക്കുന്നു. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു," എന്നായിരുന്നു തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ഡൽഹിയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് കേജ്‌രിവാൾ പറഞ്ഞത്.
തന്റെ പഴയ ടീമിനൊപ്പം തന്നെയായിരിക്കും കേജ്‌രിവാൾ ഇക്കുറിയും സർക്കാർ ഉണ്ടാക്കുക എന്നാണ് റിപ്പോർട്ട്. അതിഷി, രാഘവ് ചദ്ദ തുടങ്ങിയ പുതിയ മുഖങ്ങളെ ഇത്തവണ ഉൾപ്പെടുത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരിരുന്നെങ്കിലും അതിന് സാധ്യതയില്ലെന്നാണ് വൃത്തങ്ങൾ പറയുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.