കോവിഡ് വ്യാപനവും ലോക്ക്ഡൗൺ ഇളവും: മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീണ്ടും കൂടിക്കാഴ്ച നടത്തും

രണ്ടു ഘട്ടങ്ങളിലായാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുക

pm modi meeting cms, coronavirus states cms, coronavirus cases, prime minister narendra modi, പ്രധാനമന്ത്രി, നരേന്ദ്ര മോദി, മുഖ്യമന്ത്രി, കൂടിക്കാഴ്ച, ചർച്ച, covid-19, കോവിഡ്-19, corona virus,കൊറോണ വൈറസ്, india, ഇന്ത്യ, kerala, കേരളം, maharasthra,മഹാരാഷ്ട്ര, tamil nadu, തമിഴ് നാട്, ie malayalam, ഐഇ മലയാളം

കോവിഡ്-19 രോഗവ്യാപനവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി ഈമാസം 16, 17 (ചൊവ്വ, ബുധൻ) തീയതികളിൽ കൂടിക്കാഴ്ച നടത്തും. രാജ്യത്ത് കോവിഡ് രോഗവ്യാപം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിമാരും മുഖ്യമന്ത്രിമാരും ചർച്ചയ്ക്കൊരുങ്ങുന്നത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ പ്രഖ്യാപിച്ച ഇളവുകൾ പ്രാബല്യത്തിൽ വരുമ്പോൾ തന്നെയാണ് രാജ്യത്ത് രോഗബാധിതരുടെ എണ്ണത്തിൽ വലിയ രീതിയിൽ വർധനവുണ്ടാവുന്നതും.

വീഡിയോ കോൺഫറൻസിങ്ങ് വഴിയാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും തമ്മിലുള്ള കൂടിക്കാഴ്ച. കോവിഡ് വ്യാപനത്തെത്തുടർന്ന് മാർച്ച് 24ന് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം ഇത് ആറാം തവണയാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും കൂടിക്കാഴ്ച നടത്തുന്നത്.

Read More: സമ്പർക്ക വ്യാപനത്തിന്റെ ഭീതിയിൽ: അറിയാം ഇന്നത്തെ കോവിഡ് വാര്‍ത്തകള്‍

ഈ മാസം എട്ടുമുതൽ ലോക്ക്ഡൗൺ ഇളവുകളുടെ ആദ്യ ഘട്ടമായ അൺലോക്ക് വൺ പ്രാബല്യത്തിൽ വന്നിരുന്നു. ഇതിന്റെ ഭാഗമായി കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും ചെയ്തു. എന്നാൽ നിയന്ത്രണങ്ങൾ ലഘൂകരിച്ചത് രോഗവ്യാപന നിരക്ക് ഉയരാൻ കാരണമാവുമെന്ന് ആരോഗ്യ വിദഗ്ധർ അടക്കമുള്ളവർ മുന്നറിയിപ്പ് നൽകിയിരുന്നു.

ജൂൺ 16, 17 ദിവസങ്ങളിലായി രണ്ട് ഘട്ടങ്ങളിലായാണ് ചർച്ച. 16ന് കേരളം അടക്കമുള്ള 21 സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും ഭരണാധികാരികളുമായാണ്. ചർച്ച. 17ന് മറ്റ് സംസ്ഥാനങ്ങളുടെ പ്രതിനിധികളുമായും ചർച്ച നടത്തും.

കേരളത്തിന് പുറമേ പഞ്ചാബ്, അസം, ഉത്തരാഘണ്ഡ്, ഝാർഘണ്ഡ്, ഛത്തീസ്ഗഡ്, ത്രിപുര, ഹിമാചൽ പ്രദേശ്, ചണ്ഡിഗഡ്, ഗോവ, മണിപ്പൂർ, നാഗാലാൻഡ്, ലഡാക്ക്, പുതുച്ചേരി, അരുണാചൽ, മേഘാലയ, മിസോറം, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ദാദ്ര നാഗർഹവേലി, സിക്കിം, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരോ മറ്റ് പ്രതിനിധികളോ കൂടിക്കാഴ്ചയിൽ പങ്കെടുക്കും.

മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, കർണാടക, ബിഹാർ, ആന്ധ്രപ്രദേശ്, ഹരിയാന, ജമ്മു കശ്മീർ, തെലങ്കാന, ഒഡീഷ എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് 17ന് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുക.

Read More: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു; മൂന്നിലൊന്ന് രോഗബാധിതർ മഹാരാഷ്ട്രയിൽ

ഇന്ന് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നിരുന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി, ഗുജറാത്ത് എന്നിവിടങ്ങളിൽ കോവിഡ് വ്യാപനം നിയന്ത്രണാതീതമാവുമെന്ന് ഐസിഎംആർ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഏറെ നിർണായകമാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും തമ്മിലുള്ള ചർച്ച.

കോവിഡ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയിൽ ഇന്ന് കോവിഡ് -19 കേസുകൾ ഒരു ലക്ഷം കടന്നു. 3,493 പുതിയ കേസുകളാണ് മഹാരാഷ്ട്രയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത്. 101,141 പേർക്ക് മഹാരാഷ്ട്രയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. ഇന്ത്യയിലെ മൂന്നിലൊന്ന് കോവിഡ് കേസുകളും മഹാരാഷ്ട്രയിലാണ്.

അതേസമയം, രാജ്യത്ത് കൊറോണ വൈറസ് കേസുകൾ ഇരട്ടിക്കാനെടുക്കുന്ന സമയം 17.4 ദിവസമായി ഉയർന്നു. രണ്ടാഴ്ച മുമ്പ് ഇത് 15.4 ദിവസമായിരുന്നു.

Read More: As country eases lockdown, PM Modi to hold fresh interaction with CMs on June 16-17

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Pm modi interaction with kerala and other states chief ministers june 16 17 on covid lickdown unlock

Next Story
ഈ കുഞ്ഞുകൈകളിൽ നിളപോലെ ചായങ്ങൾnila
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express