മാലിദ്വീപിന്റെ പരമോന്നത സിവിലിയന്‍ ബഹുമതി മോദിക്ക് സമ്മാനിച്ചു

പ്രസിഡൻറ്​ ഇബ്രാഹിം സോലിഹുമായി മോദി ​ കൂടിക്കാഴ്​ച നടത്തി

ന്യൂഡല്‍ഹി: അ​ധി​കാ​ര​ത്തു​ട​ര്‍​ച്ച നേ​ടി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​ദ്യ​ത്തെ വി​ദേ​ശ സ​ന്ദ​ര്‍​ശ​ന​ത്തി​ന് തു​ട​ക്ക​മാ​യി. ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് കേ​ര​ള സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കിയ ശേഷം മോ​ദി മാ​ലി​ദ്വീ​പി​ലെത്തി. മാലിദ്വീപിലെ ഉയർന്ന സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ്​ നിഷാനെ ഇസ്സുദ്ദീൻ’ ​മോദിക്ക്​ സമ്മാനിച്ചു. രണ്ട് രാജ്യങ്ങളും തമ്മിലുളള സുഹൃദ്ബന്ധത്തിന് കിട്ടിയ ബഹുമാനമാണ് തനിക്ക് ലഭിച്ച പരമോന്നത ബഹുമതിയെന്ന് അദ്ദേഹം പറഞ്ഞു.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ​ക്കാ​യാ​ണ് മോ​ദി​യു​ടെ സ​ന്ദ​ർ​ശ​നം. അ​യ​ല്‍ രാ​ഷ്ട്ര​ങ്ങ​ളു​മാ​യു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​താ​ണ് ര​ണ്ടാം മോ​ദി സ​ര്‍​ക്കാ​റി​ന്‍റെ വി​ദേ​ശ ന​യം.

പ്രസിഡൻറ്​ ഇബ്രാഹിം സോലിഹുമായി മോദി​ കൂടിക്കാഴ്​ച നടത്തി.​ മാലിദ്വീപിലെ രണ്ട്​ സുപ്രധാന ​പ്രൊജക്​ടുകളുടെ​ ഉദ്​ഘാടനത്തിൽ അദ്ദേഹം പങ്കാളിയാകും. ഇന്ന് തന്നെ മോദി മാലിദ്വീപ് പാര്‍ലമെന്റിനെ അഭിസംഭോധന ചെയ്ത് സംസാരിക്കും.

Read More: പ്രധാനമന്ത്രി നരേന്ദ്ര മോദി മാലിദ്വീപിലേക്ക്; പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും

മാലിദ്വീപിന്റെ പ്രതിരോധ രംഗത്തെ ഏറ്റവും പുതിയ തീരദേശ നിരീക്ഷണ റഡാർ സംവിധാനവും സൈന്യത്തിന്റെ പ്രത്യേക പരിശീലന കേന്ദ്രവുമായിരിക്കും മോദി ഉദ്​ഘാടനം ചെയ്യുക. 180 കോടിയോളം മുടക്കിയുള്ള വലിയ പ്രൊജക്​ടുകളാണ്​ ഇവ. സന്ദർശനത്തിന്​ ശേഷം മോദി ഇന്ന്​ തന്നെ ശ്രീലങ്കയിലേക്ക്​ തിരിക്കും. അയല്‍രാജ്യങ്ങളുമായുളള സൗഹൃദത്തിന് ഇന്ത്യ വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ടെന്ന് മോദി വ്യക്തമാക്കിയിരുന്നു.

‘മാലിദ്വീപും ശ്രീലങ്കയും സന്ദര്‍ശിക്കുന്നതിലൂടെ നമ്മുടെ ബന്ധം വളരെ ദൃഢമാകുമെന്നാണ് എന്റെ വിശ്വാസം. അയല്‍ രാജ്യങ്ങളുമായുളള സൗഹാര്‍ദ്ധത്തിന് ഇന്ത്യ വളരെ പ്രാധാന്യം നല്‍കുന്നുണ്ട്. സുരക്ഷയും രാജ്യങ്ങളുടെ വളര്‍ച്ചയും ഈ സൗഹൃദം ഉറപ്പാക്കും,’ മോദി വ്യക്തമാക്കി.
നവംബറില്‍ പ്രസിഡന്റ് ഇബ്രാഹിം സോലിഹിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ മോദി എത്തിയിരുന്നു. മുന്‍ പ്രസിഡന്റ് അബ്ദുളള യമീന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം വഷളായിരുന്നു. എന്നാല്‍ സോലിഹ് വന്നതിന് പിന്നാലെ ബന്ധം ദൃഢമായി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Pm modi inspects guard of honour in maledives

Next Story
ട്രെയിനിനുള്ളില്‍ ഇനിയും വടയും ചായയും മാത്രമല്ല മസാജുംTrain, ട്രെയിൻ, Special Train, സ്പെഷ്യൽ ട്രെയിൻ, Bangalore Train, ബെംഗളൂരു ട്രെയിൽ, Bangalore Train, Thiruvanathapuram to Bangalore Train, Kallada, കല്ലട, Trivandrum Bangalore Train, Trains to Bangalore,
The moderation of comments is automated and not cleared manually by malayalam.indianexpress.com