/indian-express-malayalam/media/media_files/uploads/2023/06/rajnath-singh-1200-3-2.jpg)
'സ്വന്തം പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കൂ'; പാക്കിസ്ഥാനെതിരെ ഇന്ത്യ- യുഎസ് സംയുക്തപ്രസ്താവന ഉദ്ധരിച്ച് രാജ്നാഥ് സിങ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശന വേളയില്‍ യുഎസും ഇന്ത്യയും നടത്തിയ സംയുക്ത പ്രസ്താവനയെ ഉദ്ധരിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. പാക്കിസ്ഥാനോട് എല്ലാ ഭീകരപ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കാനും അതിനുള്ള നടപടികള്‍ ആവിഷ്‌കരിക്കാനുമാണ് ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടത്. പാക് അധീന കശ്മീര്‍ തിരിച്ച് പിടിക്കാന്‍ ഇന്ത്യക്ക് കാര്യമായൊന്നും ചെയ്യേണ്ടതില്ലെന്ന് പറഞ്ഞ പ്രതിരോധ മന്ത്രി പാകിസ്ഥാനോട് സ്വന്തം രാജ്യത്തെ പ്രശ്നങ്ങളില്‍ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടു.
'അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി പ്രധാനമന്ത്രി നടത്തിയ സംയുക്ത പ്രസ്താവന വായിക്കുമ്പോള്‍, തീവ്രവാദ വിഷയത്തില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള ലോകത്തിന്റെ മുഴുവന്‍ ചിന്താഗതിയും ഇന്ത്യ എങ്ങനെ മാറ്റിമറിച്ചുവെന്ന് വ്യക്തമാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ലഷ്‌കര്‍-ഇ-തൊയ്ബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നിവയുള്‍പ്പെടുന്ന യുഎന്‍ ലിസ്റ്റഡ് തീവ്രവാദ സംഘടനകള്‍ക്കെതിരെ യോജിച്ച നടപടി വേണമെന്ന് സംയുക്ത പ്രസ്താവനയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. പാകിസ്ഥാന്‍ തങ്ങളുടെ പ്രദേശത്ത് നടക്കുന്ന എല്ലാ തീവ്രവാദ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കണമെന്നും അതിനായി തങ്ങളുടെ പ്രദേശം ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും ഈ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ട്. 26/11, പത്താന്‍കോട്ട് ആക്രമണങ്ങളിലെ കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കുകണമെന്നും ആവശ്യപ്പട്ടിണ്ട് അദ്ദേഹം പറഞ്ഞു.
'ജമ്മു കശ്മീരിന്റെ വലിയൊരു ഭാഗം പാകിസ്ഥാന്‍ അധിനിവേശത്തിന്‍ കീഴിലാണ്. ഇന്ത്യയില്‍ ആളുകള്‍ സമാധാനപരമായി ജീവിക്കുന്നു, എന്നാല്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ അവരോട് അനീതി കാണിക്കുന്നത് പാകിസ്ഥാനിലെ ജനങ്ങള്‍ കാണുന്നു. പിഒകെ (പാകിസ്ഥാന്‍ അധിനിവേശ കാശ്മീര്‍) ഇന്ത്യയുടെ ഭാഗമാക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഏകകണ്ഠമായ പ്രമേയം പാസാക്കി. ഒന്നല്ല, ഈ ഉദ്ദേശ്യത്തോടെയുള്ള നിരവധി നിര്‍ദ്ദേശങ്ങളെങ്കിലും ഇപ്പോള്‍ പാര്‍ലമെന്റില്‍ പാസാക്കിയിട്ടുണ്ട്, ''പ്രതിരോധ മന്ത്രി പറഞ്ഞു.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭീകരതയ്ക്കെതിരെ ഫലപ്രദമായ നടപടി ആരംഭിച്ചിട്ടുണ്ടെന്നും ഭീകരതയ്ക്കെതിരായ സീറോ ടോളറന്‍സ് എന്നതിന്റെ അര്‍ത്ഥമെന്താണെന്ന് ആദ്യമായി രാജ്യം മാത്രമല്ല, ലോകം അറിയുകയാണെന്നും രാജ്‌നാഥ് സിങ് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ഇന്ത്യയും പ്രത്യേകിച്ച് ജമ്മു കശ്മീരും ദീര്‍ഘകാലമായി ഭീകരതയുടെ ആഘാതം അനുഭവിക്കുകയാണ്. തീവ്രവാദത്തിന്റെ വിഷം സമൂഹത്തെ എങ്ങനെ പൊള്ളുന്നുവെന്ന് ഇവിടുത്തെ ജനങ്ങള്‍ക്കറിയാം, ''അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി മോദിയുടെ യുഎസ്, ഈജിപ്ത് സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്‌നാഥ് സിങ്ങിന്റെ പരാമര്‍ശങ്ങള്‍.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.