ന്യൂഡൽഹി: സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ സ്ത്രീകളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകള്‍ക്ക് എപ്പോഴൊക്കെ അവസരങ്ങള്‍ ലഭിക്കുന്നുവോ അപ്പോഴൊക്കെ അവര്‍ രാജ്യത്തിന് അഭിമാനമായും രാജ്യത്തെ ശാക്തീകരിക്കുന്നവരായും മാറുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Also Read: Independence Day 2020: ലോകം വളരണമെങ്കിൽ ഇന്ത്യ വളരണം: നരേന്ദ്ര മോദി

സ്ത്രീകളുടെ വിവാഹപ്രായം പുനർനിർണയിക്കുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി ഒരു സമിതിയെ നിയോഗിച്ചതായും സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു ശേഷം അതു സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്വയം തൊഴിൽ കണ്ടെത്തുന്നതിനും തൊഴിൽ നേടുന്നതിനുമായി സ്ത്രീകൾക്ക് തുല്യവസരങ്ങൾ നൽകാൻ രാജ്യം തീരുമാനിച്ചിരിക്കുന്നു. യുദ്ധവിമാനങ്ങളിൽ ആകാശത്തെ തൊടുന്നവരായി വരെ നമ്മുടെ സ്ത്രീകൾ മാറിയെന്നും അദ്ദേഹം പറഞ്ഞു.

Also Read: Independence Day 2020 Live Updates: ചെങ്കോട്ടയിൽ പതാക ഉയർന്നു; സ്വാതന്ത്ര്യ സമര സേനാനികൾക്കൊപ്പം കോവിഡ് പോരാളികൾക്കും ആദരമർപ്പിച്ച് പ്രധാനമന്ത്രി

വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും മാതൃമരണ നിരക്ക് കുറയ്‌ക്കുന്നതിന്റെയും ഭാഗമായാണ് പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നത്. ഇക്കാര്യം ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നിർമല സീതാരാമൻ നേരത്തെ വ്യക്തമാക്കിയതാണ്. ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ പദ്ധതി വഴി പെൺകുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്താനാണ് സർക്കാർ നീക്കം. നിലവിൽ 18 വയസാണ് പെൺകുട്ടികളുടെ വിവാഹപ്രായം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook