Latest News

പ്രധാനമന്ത്രിക്ക് ജപ്പാനില്‍ സ്വീകരണം; പ്രതിരോധ-സുരക്ഷാ കാര്യങ്ങള്‍ ചര്‍ച്ചയാകും

യമാനാഷിയിലെ ആബേയുടെ ഹോളിഡെ ഹോമില്‍ മോദിക്ക് അത്താഴം ഒരുക്കി നല്‍കും

Tokyo: Prime Minister Narendra Modi shakes hands with his Japanese counterpart Shinzo Abe in Tokyo, Japan on Friday. PTI Photo / PIB (PTI11_11_2016_000176B)

ന്യൂ​ഡ​ൽ​ഹി: ദ്വി​ദി​ന സ​ന്ദ​ർ​ശ​നത്തിനായി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ ജ​പ്പാ​നിലെത്തി. മോദിയെ ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷി​ൻ​സോ ആ​ബെ സ്വീകരിച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും വാ​ർ​ഷി​ക ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെടു​ക്കാ​നാ​ണ് മോദി ജപ്പാനിലെത്തിയത്. ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷി​ൻ​സോ ആ​ബെ​യു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തും. ആ​രോ​ഗ്യ സു​ര​ക്ഷ പ​ദ്ധ​തി​യാ​യ ‘ആ​യു​ഷ്​​മാ​ൻ ഭാ​ര​ത്​’ ജ​പ്പാ​​​​​ന്റെ സ​മാ​ന പ​ദ്ധ​തി​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ൾ സം​ബ​ന്ധി​ച്ചും ച​ർ​ച്ച​യു​ണ്ടാ​കും.

ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും 13-ാമ​ത്​ വാ​ർ​ഷി​ക ഉ​ച്ച​കോ​ടി​യാ​ണ്​ ഇത്തവണത്തേ​ത്. അ​ഞ്ചാം ത​വ​ണ​യാ​ണ്​ ​മോ​ദി ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. പ്രതിരോധവും പ്രാദേശിക സുരക്ഷയും സംബന്ധിച്ച ചര്‍ച്ചകളും ഇരു നേതാക്കളും നടത്തും. ഉച്ചയോടെ ഇരുവരും ഹോട്ടലില്‍ ഉച്ചഭക്ഷണത്തിനായി ചേരും.

യമാനാഷിയിലെ ആബേയുടെ ഹോളിഡെ ഹോമില്‍ മോദിക്ക് അത്താഴം ഒരുക്കി നല്‍കും. ഇതിന് പിന്നാലെ ഇരു നേതാക്കളും ടോക്കിയോവിലേക്ക് ട്രെയിനില്‍ യാത്ര തിരിക്കും. ഇന്ത്യന്‍ സമൂഹം ടോക്കിയോവില്‍ സംഘടിപ്പിച്ച ചടങ്ങിലും മോദി പങ്കെടുക്കും.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Pm modi in japan regional security defence on agenda during meet with shinzo abe

Next Story
‘എല്ലാ ജൂതന്മാരും കൊല്ലപ്പെടണം’; സിനഗോഗിലെ കൊലയാളി അക്രമത്തിന് തൊട്ടുമുമ്പ് ആക്രോശിച്ചത്
The moderation of comments is automated and not cleared manually by malayalam.indianexpress.com