/indian-express-malayalam/media/media_files/uploads/2017/07/narendra-modi.jpg)
ടെൽഅവീവ്: ആദ്യമായി ഇസ്രയേൽ സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി. മൂന്ന് ദീവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേലിലെത്തി. മോദിയെ സ്വീകരിക്കാൻ പ്രോട്ടോക്കോൾ മറികടന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിമാനത്താവളത്തിൽ നേരിട്ട് എത്തി. നെതന്യാഹുവും മന്ത്രിമാരും ചേർന്ന് വലിയ സ്വീകരണമാണ് മോദിക്ക് നൽകിയത്.
മഹാനായ നേതാവാണ് മോദിയെന്ന് നെതന്യാഹു തന്റെ പ്രസംഗത്തിൽ പറഞ്ഞു. ഇന്ത്യക്കും ഇസ്രയേലിനും ഇടയിലുള്ള സൗഹൃത്തിന്റെ അതിര് ആകാശമാണെന്നും നെതന്യാഹു ചൂണ്ടിക്കാട്ടി. ഭീകരവാദം ചെറുക്കുന്നതിൽ ഇന്ത്യക്കും ഇസ്രയേലിനും ഒരേനിലപാടാണുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ഇസ്രേയൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് എന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഘോഷമാണ് തന്റെ സന്ദർശനം എന്നും മോദി പറഞ്ഞു.
My friend Indian Prime Minister @narendramodi, we have been waiting for you for a long time. Welcome to Israel! pic.twitter.com/crnpi33OMs
— Benjamin Netanyahu (@netanyahu) July 4, 2017
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.