scorecardresearch

'കോൺഗ്രസ് വന്നിടത്തെല്ലാം ആ സംസ്ഥാനങ്ങൾ നശിച്ചിട്ടേയുള്ളൂ'; കടന്നാക്രമിച്ച് പ്രധാനമന്ത്രി

'കോൺഗ്രസ് രാജ്യത്തെ മുന്നോട്ട് നയിക്കാനാവാത്ത വിധം തുരുമ്പെടുത്തു'

'കോൺഗ്രസ് രാജ്യത്തെ മുന്നോട്ട് നയിക്കാനാവാത്ത വിധം തുരുമ്പെടുത്തു'

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
modi | bhopal | BJP

ഭോപ്പാലിൽ ബിജെപി പ്രവർത്തകരുടെ കാര്യകർത്ത മഹാകുംഭ് പരിപാടിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി PHOTO: X/ Narendra MODI

ഭോപ്പാൽ: കോൺഗ്രസ് പാർട്ടി തുരുമ്പെടുത്തെന്നും അവർ വീണ്ടും ഭരണത്തിൽ വന്നാൽ ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ (ബിമാരു) വീണ്ടും വികസന സൂചികയിൽ പഴയ മോശം സ്ഥിതിയിലേക്ക് തിരിച്ചുപോകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിൽ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപി പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

"വോട്ടർമാർ പിന്നോക്കാവസ്ഥയേക്കാൾ വികസനത്തെ തെരഞ്ഞെടുക്കണം. രാജ്യത്തിന്റെ സ്വപ്നത്തെ തിരിച്ചറിയാൻ പരാജയപ്പെട്ട കോൺഗ്രസ് രാജ്യത്തെ മുന്നോട്ട് നയിക്കാനാവാത്ത വിധം തുരുമ്പെടുത്തു. ബിജെപിക്ക് ഭരണത്തുടർച്ച ഉണ്ടായാലേ മധ്യപ്രദേശിൽ നടത്തിവരുന്ന വികസന പ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടാക്കാനാകൂ. മഹാരാഷ്ട്രയിലേയും രാജസ്ഥാനിലേയും കോൺഗ്രസ് സർക്കാരുകൾ കാഴ്ചവെക്കുന്നത് മോശം ഭരണമാണ്. ഈ സാഹചര്യത്തിൽ വികസനം തുടരാൻ ബിജെപി അധികാരത്തിൽ തുടരണം.

മധ്യപ്രദേശിന് ഇത് വികസിതമാകേണ്ട സമയമാണ്. അഴിമതിയുടെ കറപുരണ്ട ചരിത്രമുള്ള കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഈ നല്ല സമയം മുഴുവൻ പാഴാകും. കോൺഗ്രസ് വന്നിടത്തെല്ലാം ആ സംസ്ഥാനങ്ങൾ നശിച്ചിട്ടേയുള്ളൂ. മധ്യപ്രദേശിനെ രക്ഷിക്കണം, ഈ സംസ്ഥാനത്തെ കൊള്ളയടിക്കുന്നത് നമുക്ക് കണ്ടുനിൽക്കാനാകില്ല.

ഡിജിറ്റൽ സർവീസ് മേഖലയിലെ വികസന പ്രൊജക്ടുകളെ സദാസമയവും എതിർക്കുന്നവരാണ് കോൺഗ്രസുകാർ. ബിജെപി രണ്ട് ദശാബ്ദമായി ഭരിക്കുന്ന മധ്യപ്രദേശിന് രാജ്യത്തിന്റെ ദേശീയ കാഴ്ചപ്പാടിൽ വലിയ പ്രസക്തിയുണ്ട്. പോസിറ്റീവായ നിരവധി മാറ്റങ്ങൾ ഇവിടെ വന്നു. അഴിമതിയും തെറ്റായ നയങ്ങളും കൊണ്ട് അടയാളപ്പെടുത്തിയ കോൺഗ്രസിന് കീഴിലുള്ള പ്രക്ഷുബ്ധമായ ഭരണകാലഘട്ടത്തിൽ നിന്ന് വ്യത്യസ്തമായി, ബിജെപിയുടെ ഈ നീണ്ട ഭരണകാലം കാര്യമായ നല്ല മാറ്റങ്ങൾക്ക് കാരണമായി.

Advertisment

അഴിമതിയും തെറ്റായ ഭരണനയങ്ങളും നിറഞ്ഞ കോൺഗ്രസ് ഭരണം കാണാതിരുന്നവർ ഭാഗ്യവാന്മാരാണ്. സ്വാതന്ത്ര്യത്തിന് ശേഷം വർഷങ്ങളോളം ഭരിച്ച കോൺഗ്രസ് മധ്യപ്രദേശിനെ വികസനമില്ലാത്ത സംസ്ഥാനങ്ങളിലൊന്നാക്കി മാറ്റി. അവരുടെ ഭരണകാലത്താണ് ഈ സംസ്ഥാനത്തെ ക്രമസമാധാന നില വഷളായത്. ബിജെപിയുടെ ഓരോ ജയവും ഈ നാടിനെ പുരോഗതിയിലേക്ക് നയിക്കും," മോദി പറഞ്ഞു. ഭോപ്പാലിൽ ബിജെപി പ്രവർത്തകരുടെ കാര്യകർത്ത മഹാകുംഭ് പരിപാടിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

Narendra Modi Bhopal Bjp Congress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: