/indian-express-malayalam/media/media_files/uploads/2019/05/modi-12.jpg)
PM Narendra Modi swearing-in ceremony: ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രധാനമന്ത്രിയായി രണ്ടാം തവണയും നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറ്റു. രാഷ്ട്രപതി ഭവനിലിൽ ചടങ്ങുകൾ പൂർത്തിയായി. ബിജെപി അധ്യക്ഷൻ അമിത് ഷാ മന്ത്രിസഭയിൽ അംഗമാകും. കേരളത്തിൽ നിന്ന് വി മുരളീധരൻ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയുമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെ 58 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തു.
ബിംസ്റ്റെക് രാഷ്ട്രത്തലവന്മാരുൾപ്പെടെയുള്ള വിദേശ പ്രതിനിധികളുടെ സാന്നിധ്യം ചടങ്ങിന് മാറ്റു കൂട്ടും. പ്രധാനമന്ത്രിക്കൊപ്പം തന്നെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുന്നുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങിൽ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും പങ്കെടുക്കുന്നുണ്ട്. സോണിയയും രാഹുലും പങ്കെടുക്കുന്നത് സത്യപ്രതിജ്ഞ ചടങ്ങിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നുണ്ട്.
#WATCH live from Delhi: Narendra Modi takes oath as the Prime Minister of India for a second term. https://t.co/7neznqEfNn
— ANI (@ANI) May 30, 2019
Live Blog
PM Narendra Modi swearing-in live updates: രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കുന്നതോടെ വീണ്ടും മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാകും
Newly elected MP from Balasore, Odisha, Pratap Chandra Sarangi takes oath as Minister. #ModiSwearingInpic.twitter.com/Z3a5lvbFLJ
— ANI (@ANI) May 30, 2019
Babul Supriyo, Sanjeev Balyan and Anurag Singh Thakur take oath as Ministers. #ModiSwearingInpic.twitter.com/cHNGSwWPIT
— ANI (@ANI) May 30, 2019
നരേന്ദ്ര മോദി സർക്കാരിന്റെ മന്ത്രിസഭയിൽ വി.മുരളീധരനും. മഹാരാഷ്ട്രയിൽനിന്നുളള രാജ്യസഭാംഗമായ വി.മുരളീധരൻ സ്വതന്ത്ര ചുതമലയുളള സഹമന്ത്രിയാകാനാണ് സാധ്യത. കേന്ദ്രമന്ത്രിസഭയിലെ പ്രാതിനിധ്യവുമായി ബന്ധപ്പെട്ട് ആദ്യം പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായാണ് വിളിച്ചതെന്നും പിന്നീട് കാബിനറ്റ് സെക്രട്ടറിയേറ്റിൽനിന്നും വിളിച്ചുവെന്നും വി.മുരളീധരൻ പറഞ്ഞു. Read More
Dr. Harsh Vardhan, Prakash Javadekar and Piyush Goyal take oath as Union Ministers. #ModiSwearingInpic.twitter.com/X0u9zzhlFF
— ANI (@ANI) May 30, 2019
Smriti Irani takes oath as Union Minister. #ModiSwearingInpic.twitter.com/Js8PuW5ipg
— ANI (@ANI) May 30, 2019
#WATCH: Narendra Modi takes oath as the Prime Minister of India for a second term. pic.twitter.com/P5034ctPyu
— ANI (@ANI) May 30, 2019
Ahmedabad: Heeraben Modi, mother of PM Narendra Modi watching the swearing in ceremony pic.twitter.com/KLwXtMLuRN
— ANI (@ANI) May 30, 2019
ബിംസ്റ്റെക് രാഷ്ട്രത്തലവന്മാരുൾപ്പെടെയുള്ള വിദേശ പ്രതിനിധികൾ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന വേദിയിലേക്ക് എത്തികൊണ്ടിരിക്കുന്നു. ബേ ഓപ് ബംഗാൾ ഇനിഷ്യേറ്റീവ് ഫോർ മൾട്ടി സെക്ടറൽ ടെക്നിക്ക. ആൻഡ് ഇക്കോണമിക് കോ-ഓപ്പറേഷൻ) രാഷ്ട്രങ്ങളെയെല്ലാം ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ബംഗ്ലാദേശ്, മ്യാന്മർ, ശ്രീലങ്ക, തായ്‌ലാൻഡ്, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളാണ് കൂട്ടായ്മയുടെ ഭാഗമായിട്ടുള്ളത്.
View this post on InstagramBollywood fraternity for #narendramodi swearing ceremony #viralbhayani @viralbhayani
A post shared by Viral Bhayani (@viralbhayani) on
Actor Rajinikanth and his wife Latha arrive at Rashtrapati Bhavan ahead of Prime Minister Narendra Modi's swearing-in ceremony. pic.twitter.com/04ZovJ0Nud
— ANI (@ANI) May 30, 2019
BJP President Amit Shah arrives at Rashtrapati Bhavan ahead of Prime Minister Narendra Modi's swearing-in ceremony. pic.twitter.com/hRcPVmWZLd
— ANI (@ANI) May 30, 2019
Jitu Vaghani, Gujarat BJP President tweets: Met Amit Shah ji and congratulated him for becoming a part of PM Narendra Modi's Cabinet. pic.twitter.com/ou47KOJ7SU
— ANI (@ANI) May 30, 2019
വി മുരളീധരൻ രണ്ടാം മോദി മന്ത്രിസഭയിൽ സ്വതന്ത്ര ചുമതലയുള്ള കേന്ദ്രമന്ത്രിയാകും. വി . മുരളീധരന്റെ പേരുകൾ നേരത്തെ തന്നെ സാധ്യത പട്ടികയിൽ സജീവമായിരുന്നു. മുരളീധരനൊപ്പം തന്നെ കുമ്മനം രാജശേഖരന്റെ പേരും ഉയർന്ന് കേട്ടിരുന്നെങ്കിലും അവസാന നിമിഷം അവസരം മുരളീധരന് ലഭിക്കുകയായിരുന്നു.
Nepal's Prime Minister KP Sharma Oli arrives in Delhi. He will attend Prime Minister Narendra Modi's oath ceremony at Rashtrapati Bhawan, later today. pic.twitter.com/A6SIal4Bmi
— ANI (@ANI) May 30, 2019
President of Kyrgyzstan, Sooronbay Jeenbekov arrives in Delhi. He will attend PM Narendra Modi's oath ceremony at Rashtrapati Bhawan later today. pic.twitter.com/W9TELh12Ma
— ANI (@ANI) May 30, 2019
രണ്ടാം മോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ അന്തിമ പട്ടികയായി
പിയൂഷ് ഗോയൽ, മുക്താർ അബ്ബാസ്, സുഷ്മ സ്വരാജ്, രാജ്നാഥ് സിങ്, തവർചന്ദ് ഗെല്ലോട്ട്, നിർമ്മല സീതാരാമൻ, പ്രഹ്ലാദ് ജോഷി, രജ്യവർദ്ധൻ സിങ് റാത്തോഡ്, കിരൺ റിജ്ജു, സുരേഷ് അങ്കാടി, രവി ശങ്കർ പ്രസാദ്, ദേബാശ്രീ ചൗദരി, ഗജേന്ദ്ര ഷെക്കാവത്, റാട്ടൻ ലാൽ ഖട്ടാരിയ, രമേശ് പൊക്രിയാൽ,
ഏഴ് മണിക്ക് ആരംഭിക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുന്ന ഏകദേശം 6000 ആളുകൾക്ക് വിരുന്നും ഒരുക്കുന്നുണ്ട്. പ്രസിഡന്റ്സ് കിച്ചൻ അതിന്റെ ചുമതല ഏറ്റെടുത്ത് കഴിഞ്ഞു. ഏകദേശം 48 മണിക്കൂർ എടുത്ത് പാകം ചെയ്യുന്ന ദാൽ റെയ്സിന അഥവ മാ കി ദാലാണ് മെനുവിലെ പ്രധാന വിഭവം. മേയ് 28 മുതൽ രാഷ്ട്രപതി ഭവനിലെ അടുക്കള ചടങ്ങിനായുള്ള ഒരുക്കത്തിലാണ്.
വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി, ജെഡിഎസ് നേതാവും കർണാടക മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി, ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ, തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, ആന്ധപ്രദേശിന്റെ നിയുക്ത മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡി എന്നിവർക്ക് ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഒപ്പം ബിജെപി മുഖ്യമന്ത്രിമാരും പങ്കെടുക്കുമെന്നാണ് കരുതുന്നത്.
മ്യാന്‍മര്‍ പ്രസിഡന്റ് യൂ വിന്‍ മിന്റ് ഡല്‍ഹിയിലെത്തി. അദ്ദേഹം സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിക്കും
President of Myanmar, U Win Myint, arrives in Delhi. He will attend PM Narendra Modi's oath ceremony at Rashtrapati Bhawan later today. pic.twitter.com/GVNGMdGx21
— ANI (@ANI) May 30, 2019
വിവിധ രാഷ്ട്ര തലവന്മാരും സെലിബ്രറ്റികളും ചടങ്ങിനെ സാക്ഷ്യം വഹിക്കാൻ രാഷ്ട്രപതി ഭവനിലേക്ക് എത്തും. BIMSTEC (ബേ ഓപ് ബംഗാൾ ഇനിഷ്യേറ്റീവ് ഫോർ മൾട്ടി സെക്ടറൽ ടെക്നിക്ക. ആൻഡ് ഇക്കോണമിക് കോ-ഓപ്പറേഷൻ) രാഷ്ട്രങ്ങളെയെല്ലാം ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ബംഗ്ലാദേശ്, മ്യാന്മർ, ശ്രീലങ്ക, തായ്‌ലാൻഡ്, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളാണ് കൂട്ടായ്മയുടെ ഭാഗമായിട്ടുള്ളത്. ഈ രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രതലവന്മാർ സത്യപ്രതിജ്ഞ ചടങ്ങിനെത്തും. വിദേശ പര്യടനത്തിലുള്ള ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ഇത്തവണയും മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കില്ല.
രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി, രവിശങ്കര്‍ പ്രസാദ്, നിര്‍മല സീതാറാം എന്നിവര്‍ ഇത്തവണയും മന്ത്രിസഭയിലുണ്ടാകുമെന്നാണ് സൂചന. ഘടകകക്ഷികളുടെ മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ജെഡിയുവിനും ശിവസേനക്കും രണ്ട് വീതം അംഗങ്ങളാകും രണ്ടാം മോദി സർക്കാർ മന്ത്രിസഭയിലുണ്ടാവുക. രാജീവ് രജ്ഞൻ സിങ്, സന്തോഷ് കുശ്വാഹ എന്നിവരായിരിക്കും ജെഡിയു പ്രതിനിധികൾ.
ശിവസേനയിൽ നിന്നും അനിൽ ദേശായ്, സജ്ഞയ് റാവത്ത് എന്നിവരും എൽജെപിയുടെ രാംവിലാസ് പാസ്വാനും അകാലിദളിന്റെ ഹർസിംറത്ത് കൗർ ബാദലും മന്ത്രിസ്ഥാനത്ത് തുടർന്നേക്കും. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി, ജെഡിഎസ് നേതാവും കർണാടക മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമി, ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ, തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു, ആന്ധ്രപ്രദേശിന്റെ നിയുക്ത മുഖ്യമന്ത്രി വൈ.എസ്.ജഗൻ മോഹൻ റെഡ്ഡി എന്നിവർക്ക് ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഒപ്പം ബിജെപി മുഖ്യമന്ത്രിമാരും പങ്കെടുക്കുമെന്നാണ് കരുതുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
Highlights