scorecardresearch

ജി20യിൽ പുതിയ സ്ഥിരാംഗമായി ആഫ്രിക്കൻ യൂണിയൻ; ഉച്ചകോടിയിൽ ശ്രദ്ധേയമായി മോദിയുടെ ഇരിപ്പിടം

ഉച്ചകോടിയിൽ മോദിയുടെ ഇരുപ്പിടത്തിന്റെ കാർഡിൽ ഇന്ത്യയ്ക്ക് പകരം 'ഭാരത്' എന്നാണ് എഴുതിയിരിക്കുന്നത്.

ഉച്ചകോടിയിൽ മോദിയുടെ ഇരുപ്പിടത്തിന്റെ കാർഡിൽ ഇന്ത്യയ്ക്ക് പകരം 'ഭാരത്' എന്നാണ് എഴുതിയിരിക്കുന്നത്.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
narendra modi| G 20 summit|delhi

ഉച്ചകോടിയിൽ മോദിയുടെ ഇരുപ്പിടത്തിന്റെ കാർഡിൽ ഇന്ത്യയ്ക്ക് പകരം 'ഭാരത്' എന്നാണ് എഴുതിയിരിക്കുന്നത്..വീഡിയോ സ്ക്രീൻഗ്രാബ്/ നരേന്ദ്ര മോദി/ എക്സ്

ന്യൂഡൽഹി: ജി20 ഉച്ചകോടിയിൽ പുതിയ സ്ഥിരാംഗമായി ആഫ്രിക്കൻ യൂണിയനെ അംഗീകരിച്ചു. മനുഷ്യ കേന്ദ്രീകൃത വികസനത്തെക്കുറിച്ചും കോവിഡ് -19 പ്രേരിതമായ പാൻഡെമിക്കിന്റെ ഫലമായി ഉണ്ടായ ആഗോള വിതരണ ശൃംഖലകളിലെ വിശ്വാസക്കമ്മി കുറയ്ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വിദിന പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെയുണ്ടായ ഭൂകമ്പത്തിൽ നൂറുകണക്കിന് ആളുകളുടെ ജീവൻ അപഹരിക്കപ്പെട്ട മൊറോക്കോയിൽ സാധ്യമായ എല്ലാ സഹായവും അദ്ദേഹം ഉറപ്പുനൽകി. ഉച്ചകോടിയിൽ മോദിയുടെ ഇരുപ്പിടത്തിന്റെ കാർഡിൽ ഇന്ത്യയ്ക്ക് പകരം 'ഭാരത്' എന്നാണ് എഴുതിയിരിക്കുന്നത്.

Advertisment

ജി 20 ഉച്ചകോടിക്കായി എത്തിയ ലോക നേതാക്കളെയും വിദേശ പ്രതിനിധികളെയും ഭാരത് മണ്ഡപത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിവാദ്യം ചെയ്യുന്നത്. റഷ്യ-ഉക്രെയ്ൻ യുദ്ധം, ഇന്തോ-പസഫിക്, ദക്ഷിണ ചൈനാ കടലിലെ ചൈനയുടെ അഭിലാഷങ്ങൾ എന്നിവയെ ചൊല്ലിയുള്ള ഗ്രൂപ്പിലെ ഭിന്നതകൾക്കിടയിലാണ് രണ്ട് ദിവസത്തെ ഉച്ചകോടി ആരംഭിച്ചത്.

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, യുകെ പ്രധാനമന്ത്രി ഋഷി സുനക്, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ഓസ്‌ട്രേലിയ പ്രധാനമന്ത്രി ആന്റണി അൽബാനീസ്, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് എന്നിവരുൾപ്പെടെയുള്ള ലോക നേതാക്കൾ വെള്ളിയാഴ്ച തന്നെ രാജ്യ തലസ്ഥാനത്തെത്തിയിരുന്നു.

“ഇന്ത്യയുടെ ജി 20 പ്രസിഡൻസി തീം, 'വസുധൈവ കുടുംബകം - ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി'. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നവർക്ക് ഈ കാഴ്ചപ്പാട് സാക്ഷാത്കരിക്കാനുള്ള അവരുടെ ശ്രമങ്ങളിൽ എല്ലാ വിജയവും ആശംസിക്കുന്നു," ഉച്ചകോടിയിൽ പങ്കെടുക്കുന്ന ലോക നേതാക്കളെയും വിദേശ പ്രതിനിധികളെയും സ്വാഗതം ചെയ്തുകൊണ്ട് പ്രസിഡന്റ് ദ്രൗപതി മുർമു പറഞ്ഞു.

Advertisment

ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരത് മണ്ഡപത്തിൽ സ്വീകരിച്ചു. ഭാര്യയും ബ്രസീലിന്റെ പ്രഥമ വനിതയുമായ റൊസാംഗല ഡ സിൽവയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

narendra modi| G 20 summit|delhi
ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരത് മണ്ഡപത്തിൽ സ്വീകരിച്ചു.

ജി 20 ഉച്ചകോടിക്കായി ഭാരത് മണ്ഡപത്തിലെത്തിയ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ, യുകെ പ്രധാനമന്ത്രി ഋഷി സുനക്ക്, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് എന്നിവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു.

Narendra Modi News India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: