/indian-express-malayalam/media/media_files/uploads/2017/07/Kerala1Out.jpg)
ജറുസലേം: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇസ്രായേല്‍ സന്ദർശനം കേരളത്തിനും അഭിമാനിക്കാൻ വക നൽകുന്നുണ്ട്. ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന് പ്രധാനമന്ത്രി കേരളത്തില്‍നിന്നുള്ള ചരിത്ര ശേഷിപ്പുകള്‍ ആണ് ഉപഹാരമായി നല്‍കിയത്. ഇന്ത്യയിലെ ജൂത പാരമ്പര്യത്തിന്റെ സ്മാരകമായാണ് കേരളത്തിലെ ജൂത പാരമ്പര്യം വെളിവാക്കുന്ന സുപ്രധാന ചരിത്ര രേഖകളുടെ പകര്‍പ്പുകള്‍ കൈമാറിയത്.
PM Modi presented PM Netanyahu replicas of 2 sets of relics from Kerala that, regarded as key artifacts in the long Jewish history in India. pic.twitter.com/OywLabMQoO
— PMO India (@PMOIndia) July 4, 2017
9-10 നൂറ്റാണ്ടുകളില്‍ എഴുതപ്പെട്ട രണ്ട് ചെമ്പു തകിടുകളുടെ പകര്‍പ്പുകളും ഉപഹാരമായി നല്‍കിയവയില്‍ ഉള്‍പ്പെടുന്നതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കേരളത്തിലെ ജൂതന്‍മാരില്‍ പ്രമുഖനായിരുന്ന ജോസഫ് റബ്ബാന് രാജാവായിരുന്ന ചേരമാന്‍ പെരുമാള്‍ നല്‍കിയ വിശേഷാധികാരങ്ങളും അവകാശങ്ങളും സംബന്ധിച്ച ശാസനമാണ് ഈ ലിഖിതങ്ങളില്‍ ഒന്ന്. ജൂതശാസനം എന്നറിയപ്പെടുന്ന ഇവ കൊച്ചിയിലെ ജൂത പാരമ്പര്യത്തിന്റെ അമൂല്യ സ്മാരകങ്ങളും ചരിത്ര രേഖകളുമാണ്. മട്ടാഞ്ചേരി ജൂതപ്പള്ളിയിലാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്.
In addition, Prime Minister @narendramodi also presented PM @netanyahu a Torah scroll donated by the Paradesi Jewish community in Kerala. pic.twitter.com/xCDKBL2s3g
— PMO India (@PMOIndia) July 4, 2017
ചെമ്പു തകിടുകള്‍ കൂടാതെ, കൊച്ചിയിലെ ജൂത സമൂഹം നല്‍കിയ ജൂതരുടെ വിശുദ്ധ ഗ്രന്ഥമായ തോറയും പുരാതനമായ ഒരു സ്വര്‍ണ കിരീടവും പ്രധാനമന്ത്രി നെതന്യാഹുവിന് കൈമാറി.
And a metal crown covered in gold sheets in floral ornament style, bearing motifs typical of lamps and decorations of south India. (2/2) pic.twitter.com/KWNXltBYBY
— PMO India (@PMOIndia) July 4, 2017
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇസ്രയേലിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സ്വീകരിക്കാൻ പ്രോട്ടോക്കോൾ മറികടന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിമാനത്താവളത്തിൽ നേരിട്ട് എത്തി. നെതന്യാഹുവും മന്ത്രിമാരും ചേർന്ന് വലിയ സ്വീകരണമാണ് മോഡിക്ക് നൽകിയത്.
മഹാനായ നേതാവാണ് മോഡിയെന്ന് നെതന്യാഹു തന്റെ പ്രസംഗത്തിൽ പറഞ്ഞു. ഇന്ത്യക്കും ഇസ്രയേലിനും ഇടയിലുള്ള സൗഹൃത്തിന്റെ അതിര് ആകാശമാണെന്നും നെതന്യാഹു ചൂണ്ടിക്കാട്ടി. ഭീകരവാദം ചെറുക്കുന്നതിൽ ഇന്ത്യക്കും ഇസ്രയേലിനും ഒരേനിലപാടാണുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ഇസ്രേയൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് എന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഘോഷമാണ് തന്റെ സന്ദർശനം എന്നും മോദി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.