/indian-express-malayalam/media/media_files/uploads/2019/02/narendra-modi.jpeg)
ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ എൻജിൻ രഹിത ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസ് (ട്രെയിൻ 18) ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. പുൽവാമയിലെ ഭീകരാക്രമണത്തിൽ 40 ഓളം സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട സാഹചര്യത്തിൽ ആഘോഷ പരിപാടികൾ വെട്ടിച്ചുരുക്കിയാണ് ഉദ്ഘാടനം നടത്തിയത്. റെയിൽവേ മന്ത്രി പീയുഷ് ഗോയലും മറ്റു റെയിൽവേ ബോർഡ് ജീവനക്കാരും പരിപാടിയിൽ സന്നിഹിതരായിരുന്നു.
ഡൽഹി-വാരണാസി റൂട്ടിലാകും വന്ദേഭാരത് എക്സ്പ്രസ് സർവീസ് നടത്തുക. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിൻ ആദ്യ ദിനം ഒമ്പത് മണിക്കൂറും 45 മിനിറ്റുമെടുത്തായിരിക്കും വാരണാസിയിൽ എത്തുക. കാൻപൂർ, അലഹബാദ് എന്നിവിടങ്ങളിൽ ട്രെയിനിന് സ്വീകരണം നൽകും.
റായി ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറിയില്‍ 97 കോടി രൂപ മുടക്കി 18 മാസം കൊണ്ടാണ് ട്രെയിൻ നിർമ്മിച്ചിരിക്കുന്നത്. പൂര്‍ണമായും ശീതികരിച്ച കോച്ചുകളാണ് ട്രെയിനിൽ ഘടിപ്പിച്ചിരിക്കുന്നത്. മെട്രോ ട്രെയിന്‍ മാതൃകയില്‍ എന്‍ജിനില്ലാത്ത ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ ട്രെയിനാണ് വന്ദേ ഭാരത് എക്‌സ്പ്രസ്.
#WATCH PM Narendra Modi at the launch of vande bharat express observes a two-minute silence for the CRPF personnel who lost their lives in #PulwamaAttack. pic.twitter.com/PIRRVHUrFI
— ANI (@ANI) February 15, 2019
നിലവില്‍ സര്‍വ്വീസ് നടത്തുന്ന ശതാബ്ദി എക്‌സ്പ്രസുകള്‍ക്ക് പകരമാകും പുതിയ വന്ദേ ഭാരത് എക്സ്പ്രസ് സർവ്വീസ് നടത്തുക. ജിപിഎസ്, ഓട്ടോമാറ്റിക് ഡോർ, ട്രോയിനിന്റെ വേഗത കാണിക്കുന്ന സ്ക്രീൻ ഉൾപ്പടെ നിരവധി ആധുനിക സംവിധാനങ്ങളാണ് വന്ദേ ഭാരത് എക്സ്പ്രസിൽ ഒരുക്കിയിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.