scorecardresearch

2026ൽ സമൂഹത്തിൽ സമാധാനവും ഐശ്വര്യവും നിറയട്ടെ; ആശംസകളുമായി പ്രധാനമന്ത്രി

വരാനിരിക്കുന്ന വർഷം ഓരോ ഇന്ത്യക്കാരന്റെയും ജീവിതത്തിൽ സമാധാനവും സന്തോഷവും സമൃദ്ധിയും നൽകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു

വരാനിരിക്കുന്ന വർഷം ഓരോ ഇന്ത്യക്കാരന്റെയും ജീവിതത്തിൽ സമാധാനവും സന്തോഷവും സമൃദ്ധിയും നൽകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു

author-image
WebDesk
New Update
Modi1

നരേന്ദ്ര മോദി

ന്യൂഡൽഹി: ലോകമെമ്പാടും 2026-നെ ആവേശപൂർവ്വം വരവേൽക്കുമ്പോൾ രാജ്യത്തെ ജനങ്ങൾക്ക് പുതുവത്സര ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വരാനിരിക്കുന്ന വർഷം ഓരോ ഇന്ത്യക്കാരന്റെയും ജീവിതത്തിൽ സമാധാനവും സന്തോഷവും സമൃദ്ധിയും നൽകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

Advertisment

Also Read: ആണവോർജ രംഗത്ത് പുതിയ കുതിപ്പിന് ഇന്ത്യ; അമേരിക്കൻ കമ്പനിയുമായി കൈകോർത്ത് എൻടിപിസി

തന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ പങ്കുവെച്ചത്. "എല്ലാവർക്കും ഉജ്ജ്വലമായ ഒരു 2026 ആശംസിക്കുന്നു. വരാനിരിക്കുന്ന വർഷം ഏവർക്കും ആരോഗ്യവും ഐശ്വര്യവും നൽകട്ടെ. നിങ്ങളുടെ പരിശ്രമങ്ങൾ വിജയത്തിലെത്താനും ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനും സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. നമ്മുടെ സമൂഹത്തിൽ സമാധാനവും സന്തോഷവും എന്നും നിലനിൽക്കട്ടെ," അദ്ദേഹം കുറിച്ചു.

മറ്റൊരു സന്ദേശത്തിൽ, വ്യക്തിത്വ വികാസത്തിന് ആവശ്യമായ ഗുണങ്ങളെക്കുറിച്ചുള്ള ശ്രീമദ് ഭാഗവതത്തിലെ ശ്ലോകവും അദ്ദേഹം പങ്കുവെച്ചു. അറിവ്, നിസംഗത, ഐശ്വര്യം, ധീരത, ശക്തി, സ്മരണ, സ്വതന്ത്ര്യം, വൈഭവം, ക്ഷമ, മൃദുത്വം തുടങ്ങിയ ഗുണങ്ങൾ ജീവിതവിജയത്തിന് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 2026 പുതിയ പ്രതീക്ഷകളുടെയും ദൃഢനിശ്ചയങ്ങളുടെയും ആത്മവിശ്വാസത്തിന്റെയും വർഷമാകട്ടെയെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

Also Read: കേന്ദ്രത്തിന്റെ സൗജന്യ ചികിത്സാ പദ്ധതി; പരിശീലനത്തിനിടെ പരുക്കേറ്റ സൈനിക കേഡറ്റുകൾക്ക് ആശ്വാസം

നേരത്തെ, രാഷ്ട്രപതി ദ്രൗപതി മുർമുവും രാജ്യത്തിന് പുതുവത്സര ആശംസകൾ നേർന്നിരുന്നു. 2026 ഭാരതത്തെ കൂടുതൽ കരുത്തുറ്റതും വികസിതവുമാക്കാൻ പുതിയ ഊർജം പകരട്ടെയെന്ന് അവർ ആശംസിച്ചു.

Also Read: വിദേശത്തേക്ക് ചേക്കേറാൻ ലക്ഷ്യമിടുന്നോ ? എന്തുകൊണ്ട് കാനഡ ? അറിയേണ്ട കാര്യങ്ങൾ

വിപുലമായ ആഘോഷങ്ങളോടെയാണ് രാജ്യം പുതുവർഷത്തെ വരവേറ്റത്. കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലും ആയിരക്കണക്കിന് ആളുകളാണ് പ്രധാന നഗരങ്ങളിൽ ആഘോഷങ്ങൾക്കായി ഒത്തുചേർന്നത്. വരാനിരിക്കുന്ന വർഷം വികസനത്തിന്റെയും മുന്നേറ്റത്തിന്റെയും പുതിയ അധ്യായങ്ങൾ തുറക്കുമെന്ന പ്രത്യാശയിലാണ് രാജ്യം.

Read More: ഗാസയിലെ സന്നദ്ധ സംഘടനകളെ താത്കാലികമായി റദ്ദാക്കി ഇസ്രയേൽ

Narendra Modi New Year

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: