scorecardresearch

റിപ്പബ്ലിക് ദിനത്തിൽ ആശംസകളുമായി പ്രധാനമന്ത്രി; വികസിത് ഭാരത് ലക്ഷ്യമെന്ന് മോദി

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഡൽഹിയിലെ കർത്തവ്യ പഥിൽ നടക്കുന്ന വിപുലമായ ആഘോഷങ്ങൾക്ക് രാഷ്ട്രപതി ദ്രൗപദി മുർമു നേതൃത്വം നൽകും

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഡൽഹിയിലെ കർത്തവ്യ പഥിൽ നടക്കുന്ന വിപുലമായ ആഘോഷങ്ങൾക്ക് രാഷ്ട്രപതി ദ്രൗപദി മുർമു നേതൃത്വം നൽകും

author-image
WebDesk
New Update
Modi

നരേന്ദ്ര മോദി

ന്യൂഡൽഹി: രാജ്യത്തിന്റെ 77-ാം റിപ്പബ്ലിക് ദിനത്തിൽ പൗരന്മാർക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസിത് ഭാരതം കെട്ടിപ്പടുക്കാനുള്ള രാജ്യത്തിന്റെ കൂട്ടായ ദൃഢനിശ്ചയത്തിന് ഈ ദിനം പുതിയ ഊർജ്ജവും ആവേശവും പകരട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

Advertisment

Also Read:റിപ്പബ്ലിക് ദിനാഘോഷത്തിൽ രാഷ്ട്രം; ഡൽഹിയിൽ കനത്ത ജാഗ്രത

'റിപ്പബ്ലിക് ദിനത്തിൽ ഏവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ. വികസിത ഭാരതം എന്ന നമ്മുടെ ലക്ഷ്യത്തിലേക്ക് കുതിക്കാൻ ഈ സന്ദർഭം പുതിയ കരുത്ത് നൽകട്ടെ.'- പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഡൽഹിയിലെ കർത്തവ്യ പഥിൽ നടക്കുന്ന വിപുലമായ ആഘോഷങ്ങൾക്ക് രാഷ്ട്രപതി ദ്രൗപദി മുർമു നേതൃത്വം നൽകും. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ എന്നിവരാണ് ഇത്തവണത്തെ മുഖ്യാതിഥികൾ.

Also Read:രാജ്യ പുരോഗതിയിൽ എല്ലാ തലങ്ങളിലും സ്ത്രീകൾ പങ്കുവഹിക്കുന്നു: രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി

രാഷ്ട്രപതി റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത രാഷ്ട്രപതി ദ്രൗപദി മുർമു, വികസിത ഭാരതം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിൽ സ്ത്രീകളുടെ പങ്കിനെ പ്രകീർത്തിച്ചു. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറിയെന്നും സ്വയംപര്യാപ്തതയിലൂടെയാണ് രാജ്യത്തിന്റെ സാമ്പത്തിക ഭാവി രൂപപ്പെടുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.

"ആഗോളതലത്തിലെ അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യ തുടർച്ചയായ സാമ്പത്തിക വളർച്ച രേഖപ്പെടുത്തുകയാണ്. സമീപഭാവിയിൽ തന്നെ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി നാം മാറും"- 25 മിനിറ്റ് നീണ്ട പ്രസംഗത്തിൽ രാഷ്ട്രപതി വ്യക്തമാക്കി.

Also Read: യൂറോപ്യൻ യൂണിയൻ നേതാക്കൾ ഇന്ത്യയിൽ; റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ മുഖ്യാതിഥികളാകും

കൃഷി, ബഹിരാകാശം, പ്രതിരോധം തുടങ്ങി എല്ലാ മേഖലകളിലും ഇന്ത്യൻ സ്ത്രീകൾ പുതിയ ചരിത്രം കുറിക്കുകയാണെന്നും പത്തു കോടിയിലധികം സ്ത്രീകൾ സ്വയംസഹായ ഗ്രൂപ്പുകളിലൂടെ രാജ്യത്തിന്റെ വികസന പ്രക്രിയയെ മാറ്റിമറിക്കുകയാണെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

Read More: 2026ലെ പത്മ പുരസ്‌കാരങ്ങൾ: രാഷ്ട്രീയ വേർതിരിവുകൾക്കപ്പുറമുള്ള ആദരം; ശ്രദ്ധാകേന്ദ്രമായി കേരളം

Modi Republic Day

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: