/indian-express-malayalam/media/media_files/uploads/2018/08/rahul-1.jpg)
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് വീണ്ടും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വികസനത്തിന്റെ പേര് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് പ്രധാനമന്ത്രിയെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. 2014ല്‍ അദ്ദേഹം ഭരണത്തില്‍ വന്നതിന് ശേഷമാണ് വികസനം ആരംഭിച്ചെന്ന ചിന്തയാണ് മോദിക്കെന്നും രാഹുല്‍ വ്യക്തമാക്കി. 'രാജ്യം മുന്നോട്ട് കൊണ്ടുപോവുന്നത് ഒരാള്‍ അല്ലെന്നും മുഴുവന്‍ ജനങ്ങളാണ് അത് ചെയ്യുന്നതെന്ന് പോലും അറിയാത്ത ആളാണ് മോദി. ഇത് പറഞ്ഞ് നിങ്ങളെ അവഹേളിക്കുകയാണ് മോദി', രാഹുല്‍ പറഞ്ഞു.
വ്യോമസേനയോടു ചോദിക്കാതെ റാഫേല്‍ കരാറിൽ മാറ്റം വരുത്തിയതായും അനിൽ അംബാനിയുടെ പോക്കറ്റിൽ ഇതിലൂടെ 30,000 കോടി രൂപ നിക്ഷേപിച്ചാതായും കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ അദ്ദേഹം സമ്മതിച്ചിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനു തീരുമാനമെടുക്കാൻ സ്വീകരിച്ച നടപടികൾ അടക്കമുള്ള വിവരങ്ങൾ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സമർപ്പി ച്ചതുമായി ബന്ധപ്പെട്ടാണ് രാഹുലിന്റെ പരിഹാസം.
കോടതിയുടെ കടുത്ത നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിവരങ്ങൾ കൈമാറാൻ കേന്ദ്രം തയാറായത്. വില അടക്കമുള്ള വിവരങ്ങൾ മുദ്രവച്ച കവറിലും മറ്റുവിശദാംശങ്ങൾ എതിർകക്ഷികൾക്കു കൈമാറുന്നതിനായി മറ്റൊരു കവറിലിമാണു സമർ പ്പിച്ചത്. പ്രതിരോധ നിർവഹണ നടപടിക്രമങ്ങളെല്ലാം പൂർണമായി അനുസരിച്ചാണ് കരാറുണ്ടാക്കിയിരിക്കുന്നതെന്നും ഡിഫൻസ് അക്വിസിഷൻ കൗണ്‍സിലിന്റെ അനുമതി ലഭിച്ചതാണെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. ഫ്രഞ്ച് കമ്പനിയുമായി കരാറുണ്ടാക്കുന്നതിന്റെ ഭാഗമായി ഇന്ത്യ ചർച്ചയ്ക്കും വിലപേശലിനും സംഘത്തെ രൂപീക രിച്ചിരുന്നു. നടപടിക്രമങ്ങളെല്ലാം കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാസമിതി പരിശോധിച്ചതാണ്. ഇതിനു ശേഷം ഉത്തരവാദപ്പെട്ട സാമ്പത്തിക അഥോറിറ്റിയുടെ അംഗീ കാരത്തോടെയാണ് കരാറുണ്ടാക്കിയതെന്നും സർക്കാർ വിശദമാക്കുന്നു.
പ്രതിരോധ മന്ത്രാലയത്തിന്റെ 2013ലെ പ്രതിരോധ വാങ്ങൽ നടപടിക്രമം പാലിച്ചാണു നടപടികൾ പൂർത്തിയായത്. ഒരു വർഷത്തോളം സമയമെടുത്ത ചർച്ചക ൾക്കു ശേഷമാണ് കരാറിലെത്തിയത്. അതേസമയം, കരാറിൽ റിലയൻസിന്റെ പങ്ക് സർക്കാരുമായി ഉള്ളതല്ലെന്നും അത് ഫ്രഞ്ച് കമ്പനി അവരുടെ പങ്കാളിയാക്കി യതാണെന്നും സർക്കാർ ഇക്കാര്യത്തിൽ ഇടപെട്ടിട്ടില്ലെന്നും കേന്ദ്രം നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.