ന്യൂഡല്‍ഹി: സാ​ന്പ​ത്തി​ക കാ​ര്യ​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ഉ​പ​ദേ​ശം ന​ൽ​കാ​നാ​യി അ​ഞ്ചം​ഗ സ​മി​തി രൂ​പീ​ക​രി​ച്ചു. നീ​തി ആ​യോ​ഗ് അം​ഗ​മാ​യ ബി​ബേ​ക് ദെ​ബ്രോ​യി നേ​തൃ​ത്വം ന​ൽ​കു​ന്ന​താ​ണ് സാ​ന്പ​ത്തി​ക ഉ​പ​ദേ​ശ​ക സ​മി​തി.

സാമ്പത്തിക രംഗത്തെ പ്രമുഖര്‍ അടങ്ങിയതാണ് അഞ്ചംഗ സിമിതി. സു​ർ​ജി​ത് ഭ​ല്ല, ര​തി​ൻ റോ​യ്, അ​ഷി​മ ഗോ​യ​ൽ എ​ന്നി​വ​രാ​ണ് സ​മി​തി​യി​ലെ മ​റ്റം​ഗ​ങ്ങ​ൾ. നീ​തി ആ​യോ​ഗ് മെം​ബ​ർ സെ​ക്ര​ട്ട​റി ര​ത്ത​ൻ വ​റ്റ​ൽ സ​മി​തി​യു​ടെ പ്രി​ൻ​സി​പ്പ​ൽ അ​ഡ്വൈ​സ​റാ​കും. ഡല്‍ഹിയില്‍ നടന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിന് ശേഷമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.

രാജ്യത്ത് നിലവിൽ സാമ്പത്തിക മാന്ദ്യമുണ്ടെന്ന് ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ‘കഴിഞ്ഞ മൂന്ന് വർഷമായി രാജ്യത്തെ സാമ്പത്തിക നില സുസ്ഥിരമായിരുന്നു. എന്നാൽ മൂന്ന് മാസമായി വളർച്ചാ നിരക്കിൽ കുറവുവന്നു. ഇത് സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചു.അഴിമതിയോട് സന്ധിയില്ലാത്ത സമരമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. ഡോംഗ്ലോഗ് സംഘർഷം പരിഹരിക്കാനായത് നേട്ടമായി കരുതുന്നു. കേരളത്തിലെ രാഷ്ട്രീയ സംഘർഷങ്ങൾക്കെതിരെ പാർട്ടി പോരാടണമെന്നും’ മോദി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ