scorecardresearch

ഉര്‍ജിത് പട്ടേലിനെ 'പണത്തിന്റെ മേല്‍ ഇരിക്കുന്ന പാമ്പിനോട്' പ്രധാനമന്ത്രി ഉപമിച്ചതായി വെളിപ്പെടുത്തല്‍

മുന്‍ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ 'വി ഓള്‍സോ മേക്ക് പോളിസി' എന്ന പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്.

മുന്‍ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ 'വി ഓള്‍സോ മേക്ക് പോളിസി' എന്ന പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്.

author-image
WebDesk
New Update
PM Modi|Urjit Patel|India

ഉര്‍ജിത് പട്ടേലിനെ 'പണത്തിന്റെ മേല്‍ ഇരിക്കുന്ന പാമ്പിനോട്' പ്രധാനമന്ത്രി ഉപമിച്ചതായി വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് മുന്‍ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനെ 'പണത്തിന്റെ മേല്‍ ഇരിക്കുന്ന പാമ്പിനോട്' പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപമിച്ചതായി വെളിപ്പെടുത്തല്‍. മുന്‍ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ 'വി ഓള്‍സോ മേക്ക് പോളിസി' എന്ന പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്.

Advertisment

രാജ്യത്ത് സാമ്പത്തിക സ്ഥിതി മോശമായ സാഹചര്യത്തില്‍ സര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മിലുള്ള ഭിന്നതകളുണ്ടായിരുന്നു. 2018 സെപ്തംബര്‍ 14ന് സമ്പദ്വ്യവസ്ഥ അവലോകനം ചെയ്യുന്നതിനായി വിളിച്ചുചേര്‍ത്ത സമ്മേളനത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശമെന്നാണ് പുസ്തകത്തില്‍ പറയുന്നത്.

ഹാര്‍പ്പര്‍കോളിന്‍സ് പ്രസിദ്ധീകരിക്കുന്ന 'വി ഓള്‍സോ മേക്ക് പോളിസി' എന്ന പുസ്തകം ഒക്ടോബറില്‍ പുറത്തിറങ്ങും. ഊര്‍ജിത് പട്ടേലും അന്നത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര എന്നിവരുമായും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി നടത്തിയ പ്രസന്റേഷനുകളും ചര്‍ച്ചകളും ശ്രദ്ധിച്ച പ്രധാനമന്ത്രി ''ഒരു പരിഹാരവും ഉരുത്തിത്തിരിഞ്ഞ് വരുന്നതായി കണ്ടില്ല'', സുഭാഷ് ചന്ദ്ര ഗാര്‍ഗ് തന്റെ പുസ്തകത്തില്‍ പറയുന്നു.

അന്നത്തെ റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍, അന്നത്തെ അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ. മിശ്ര, അന്നത്തെ ഡിഎഫ്എസ് സെക്രട്ടറി രാജീവ് കുമാര്‍, ഗാര്‍ഗ്, ആര്‍ബിഐയുടെ രണ്ട് ഡെപ്യൂട്ടി ഗവര്‍ണര്‍മാരായ വിരാല്‍ ആചാര്യ, എന്‍.എസ്. വിശ്വനാഥന്‍ എന്നിവരും യോഗത്തിലുണ്ടായിരുന്നു.

Advertisment

''യോഗത്തില്‍ ഉര്‍ജിത് പട്ടേല്‍ ചില ശുപാര്‍ശകള്‍ നല്‍കി. എല്ലാം സര്‍ക്കാരിന് ചെയ്യാം. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നല്ലാതെ ആര്‍ബിഐക്ക് ഒന്നും ചെയ്യാനില്ല'' മുന്‍ ധനകാര്യ സെക്രട്ടറി പറഞ്ഞു.സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന്‌ ആര്‍ബിഐക്ക് ഒന്നും ചെയ്യാനില്ല, പ്രശ്‌നത്തില്‍ സര്‍ക്കാരുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനും ഒന്നും ചെയ്യാന്‍ തയ്യാറല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

''ഈ ഘട്ടത്തിലായിരുന്നു പ്രധാനമന്ത്രി ഉര്‍ജിത് പട്ടേലിനെ നേരിട്ടത്. ഇത്രയും ദേഷ്യത്തില്‍ ഞാന്‍ അദ്ദേഹത്തെ ആദ്യമായാണ് കാണുന്നത്. ആര്‍ബിഐയുടെ കരുതല്‍ ശേഖരം ഉപയോഗപ്പെടുത്താന്‍ തയ്യാറാകാത്തതിന്റെ പേരിലാണ് അദ്ദേഹം ഉര്‍ജിത് പട്ടേലിനെ ''പണത്തിന്‌ മുകളില്‍ ഇരിക്കുന്ന പാമ്പിനോട് ഉപമിച്ചത്,'' 'ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവെക്കുന്നു' എന്ന അധ്യായത്തിലാണ് പട്ടേലിന്റെ രാജിക്ക് മുമ്പുള്ള സാഹചര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭാഗം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

'അദ്ദേഹം ചില ഗൗരവമേറിയ സംഭാഷണങ്ങള്‍ നടത്തി. ആര്‍ബിഐയുടെ അനാസ്ഥ, ഇന്ത്യയെ വേദനിപ്പിക്കുന്ന പല വിഷയങ്ങളും അദ്ദേഹം ഉന്നയിച്ചു. പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹം ഊര്‍ജിത് പട്ടേലിനോട് നിര്‍ദ്ദേശങ്ങള്‍ നല്‍കാതെ തന്നെ ബോര്‍ഡിന്റെ യോഗം വിളിച്ചു, അരുണ്‍ ജെയ്റ്റ്ലിയുമായും ധനകാര്യ സംഘവുമായും കൂടിയാലോചിച്ച് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും പറഞ്ഞു. സുഭാഷ് ചന്ദ്ര ഗാര്‍ഗ് തന്റെ പുസ്തകത്തില്‍ പറയുന്നു.

ആര്‍ബിഐയും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കവിഷയങ്ങളിലൊന്ന് ആര്‍ബിഐയുടെ കരുതല്‍ ധനശേഖരം ഉപയോഗിക്കാന്‍ പട്ടേല്‍ അനുവദിക്കാതിരുന്നതുമായി ബന്ധപ്പെട്ടായിരുന്നു. ആര്‍ബിഐ ബോര്‍ഡ് അംഗമെന്ന നിലയില്‍ ഞാന്‍ പങ്കെടുത്ത ആദ്യ മീറ്റിംഗ്, 2017 ഓഗസ്റ്റ് 10-ന് നടന്ന ആര്‍ബിഐയുടെ ബോര്‍ഡ് മീറ്റിംഗില്‍ 2016-17 സാമ്പത്തിക വര്‍ഷത്തിലെ ആര്‍ബിഐയുടെ കരുതല്‍ ധനമായ 44,200 കോടിയില്‍ 13,400 കോടി രൂപ നിലനിര്‍ത്താന്‍ നിര്‍ദ്ദേശിച്ചു,'' പുസ്തകത്തില്‍ പറയുന്നു. 2016-17 വര്‍ഷത്തേക്ക് സര്‍ക്കാരിന് കരുതല്‍ ധനമായി കൈമാറാന്‍ ഏകദേശം 30,000 കോടി രൂപ ലഭ്യമാണെന്ന് ആര്‍ബിഐ അറിയിച്ചിരുന്നു. കരുതല്‍ ധനത്തിന്റെ 100 ശതമാനം മുന്‍ വര്‍ഷങ്ങളിലെ പോലെ ഇന്ത്യാ ഗവണ്‍മെന്റിന് കൈമാറാന്‍ താന്‍ ആവശ്യപ്പെട്ടതായി സുഭാഷ് ചന്ദ്ര ഗാര്‍ഗ് പറഞ്ഞു.

Modi Reserve Bank Of India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: