ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായുളള ഔദ്യോഗിക കൂടിക്കാഴ്ച്ചയ്ക്കായി ചൈനയിലെത്തി. ദോക്‌ലാം പീഠഭൂമിയുമായി ബന്ധപ്പെട്ട നയതന്ത്ര ചർച്ചകൾക്ക് ഈ സന്ദർശനം ഗുണം ചെയ്തേക്കുമെന്നാണ് കരുതുന്നത്.

രണ്ട് മാസം മുൻപ് തന്നെ ചർച്ചയ്ക്ക് കളമൊരുക്കാനുളള ശ്രമങ്ങൾ ഇന്ത്യ തുടങ്ങിയിരുന്നു. അതിജീവനത്തിന്റെ 60 വർഷമെന്ന തിബറ്റൻ ജനതയുടെ ആഘോഷ പരിപാടികൾക്ക് രാജ്യത്താകമാനം വിലക്കേർപ്പെടുത്തിയ കേന്ദ്ര വിദേശകാര്യ മന്ത്രാലയം എല്ലാ സംസ്ഥാന ഭരണകൂടങ്ങൾക്കും കേന്ദ്ര ഭരണ തലവന്മാർക്കും ഈ പരിപാടികളിൽ പങ്കെടുക്കരുതെന്ന് നിർദേശം നൽകിയിരുന്നു.

കഴിഞ്ഞ ഞായറാഴ്ച ഇരു രാഷ്ട്രങ്ങളിലെയും വിദേശകാര്യ മന്ത്രിമാരായ സുഷമ സ്വരാജും വാങ് യിയും ബീജിങ്ങിൽ വച്ച് ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മോദിയുടെ സന്ദർശനത്തിന് കളമൊരുങ്ങിയത്. 2014 ന് ശേഷം ഇത് നാലാം തവണയാണ് മോദി ചൈന സന്ദർശിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ