scorecardresearch

തമിഴ് മനോഹരം, എനിക്ക് അറിയാവുന്ന വാക്ക് 'വണക്കം' മാത്രം: പ്രധാനമന്ത്രി

'പരീക്ഷാ പേ ചര്‍ച്ച' (പരീക്ഷയില്‍ ചര്‍ച്ച) പരിപാടിയില്‍ വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയായിരുന്നു പ്രധാനമന്ത്രി

'പരീക്ഷാ പേ ചര്‍ച്ച' (പരീക്ഷയില്‍ ചര്‍ച്ച) പരിപാടിയില്‍ വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയായിരുന്നു പ്രധാനമന്ത്രി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
തമിഴ് മനോഹരം, എനിക്ക് അറിയാവുന്ന വാക്ക് 'വണക്കം' മാത്രം: പ്രധാനമന്ത്രി

New Delhi: Prime Minister Narendra Modi speaks during an interactive session-'Pariksha Par Charcha' with school and college students at Talkatora Stadium in New Delhi, on Friday. PTI Photo by Manvender Vashist (PTI2_16_2018_000092B)

ന്യൂഡല്‍ഹി: ഏറെ പഴക്കമുളളതും മനോഹരവുമായ ഭാഷയാണ് തമിഴെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ് സംസാരിക്കാന്‍ കഴിയാത്തതില്‍ ദുഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെളളിയാഴ്ച്ച ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

'തമിഴ് ഏറെ പഴക്കമുളള ഭാഷയാണ്. സംസ്കൃതത്തേക്കാള്‍ പഴക്കമുളള ഈ ഭാഷ വളരെ മനോഹരമാണ്. 'വണക്കം' (നമസ്കാരം) എന്ന വാക്ക് മാത്രമെ എനിക്ക് പറയാന്‍ കഴിയുകയുളളു. ഇതിന്റെ അപ്പുറം സംസാരിക്കാന്‍ കഴിയാത്തതില്‍ ഞാന്‍ ഖേദിക്കുന്നു', മോദി പറഞ്ഞു.

'പരീക്ഷാ പേ ചര്‍ച്ച' (പരീക്ഷയില്‍ ചര്‍ച്ച) പരിപാടിയില്‍ വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയായിരുന്നു പ്രധാനമന്ത്രി. പരിപാടിയില്‍ മുഴുവന്‍ ഹിന്ദിയില്‍ സംസാരിച്ച മോദി മറ്റ് ഭാഷകളില്‍ സംസാരിക്കാന്‍ കഴിയാത്തതില്‍ വിദ്യാര്‍ത്ഥികളോട് അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. തന്റെ പ്രസംഗത്തിന്റെ പരിഭാഷ മറ്റ് ഭാഷകളിലും ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Narendra Modi Tamil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: