Latest News

മന്ത്രിസഭ ‘മോഡിഫൈ’ ചെയ്ത് പ്രധാനമന്ത്രി; പുതിയ കാബിനറ്റ് മന്ത്രിമാരുടെ വകുപ്പുകൾ ഇവയാണ്

രവിശങ്കർ പ്രസാദ്, പ്രകാശ് ജാവദേക്കർ, ഡോ. ഹർഷവർധൻ, സന്തോഷ് ഗാങ്‌വർ, രമേശ് പൊഖ്റിയാൽ, സദാനന്ദ ഗൗഡ തുടങ്ങിയവർ ഉൾപ്പെടെ 13 പേർ മന്ത്രിസഭയിൽനിന്നു പുറത്തുപോയപ്പോൾ 15 പേർ കാബിനറ്റ് മന്ത്രിമാരായും മലയാളിയായ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെ 28 പേർ സഹമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു

cabinet ministers modi, cabinet reshuffle, cabinet reshuffle 2021, cabinet reshuffle news, cabinet reshuffle latest news, cabinet reshuffle meet, cabinet reshuffle date, modi government, cabinet expansion, modi cabinet expansion, narendra modi cabinet expansion, narendra modi government, cabinet ministers modi government, cabinet ministers modi government news, modi cabinet ministers 2021, modi cabinet ministers 2021 news, ie malayalam

ന്യൂഡല്‍ഹി: 43 പുതുമുഖങ്ങളുമായി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭ പുനസംഘടിപ്പിച്ചു. കാബിനറ്റ് മന്ത്രിമാരായി 15 പേരും സഹമന്ത്രിമാരായി 28 പേരുമാണ് സത്യപ്രതിജ്ഞ ചെയ്തത്. നാരായൺ റാണെ, സർബാനന്ദ സോനവാൾ, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരാണ് പുതിയ കാബിനറ്റ് മന്ത്രിമാരിലെ പ്രമുഖർ. സഹമന്ത്രിമാരായിരുന്ന കിരൺ റിജിജു, ഹർദീപ് സിങ് പുരി, ജി കിഷൻ റെഡ്ഡി, അനുരാഗ് സിങ് താക്കൂർ എന്നിവർ കാബിനറ്റ് പദവി ലഭിച്ചവരിൽ ഉൾപ്പെടുന്നു. മലയാളിയായ രാജീവ് ചന്ദ്രശേഖർ സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വി മുരളീധരനുശേഷം മന്ത്രിസഭയിലെത്തുന്ന രണ്ടാമത്തെ മലയാളിയാണ് രാജീവ് ചന്ദ്രശേഖർ.

പുനസംഘടനയോടെ പ്രധാനമന്ത്രി അടക്കം കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങളുടെ ആകെ എണ്ണം 78 ആയി ഉയർന്നു. പ്രധാനമന്ത്രി, 30 കാബിനറ്റ് മന്ത്രിമാർ, സ്വതന്ത്ര ചുമതലയുള്ള രണ്ട് സഹമന്ത്രിമാർ, 45 സഹമന്ത്രിമാർ എന്നിവർ പുനസംഘടിപ്പിച്ച മന്ത്രിസഭയിൽ ഉൾപ്പെടുന്നു.

ആരോഗ്യ മന്ത്രിയായിരുന്നു ഹർഷ് വർധനും വിദ്യാഭ്യാസ മന്ത്രിയായിരുന്ന രമേശ് പൊക്രിയാലും അടക്കമുള്ള മന്ത്രിമാർ പുതിയ മന്ത്രിസഭയിൽ നിന്ന് പുറത്തായിട്ടുണ്ട്. ഷിപ്പിങ്ങിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായിരുന്ന മൻസുക് മാണ്ഡവ്യയാണ് പുതിയ ആരോഗ്യ മന്ത്രി. പെട്രോളിയം മന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാനാണ് പുതിയ വിദ്യാഭ്യാസമന്ത്രി.

പുതിയ കാബിനറ്റ് മന്ത്രിമാരും വകുപ്പുകളും

 1. നാരായൺ തട്ടു റാണെ- സൂക്ഷ്മ-ചെറുകിട, ഇടത്തരം വ്യവസായം
 2. സർബാനന്ദ സോനവാൾ- തുറമുഖ-ഷിപ്പിംഗ്, ആയുഷ്
 3. ഡോ. വിരേന്ദ്രകുമാർ-സാമൂഹിക നീതി, ശാക്തീകരണം
 4. ജ്യോതിരാദിത്യ സിന്ധ്യ-സിവിൽ ഏവിയേഷൻ
 5. രാമചന്ദ്ര പ്രസാദ് സിങ്-ഉരുക്ക്
 6. അശ്വിനി വൈഷ്ണോ-റെയിൽവേ, വാർത്താവിനിമയം, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി
 7. പശുപതി കുമാർ പരസ്-ഭക്ഷ്യ സംസ്കരണം
 8. കിരൺ റിജിജു-നിയമം
 9. രാജ്‌‌കുമാർ സിങ്- വൈദ്യുതി, പുനരുപയോഗിക്കാവുന്ന ഊർജം
 10. ഹർദീപ് സിങ് പുരി-പെട്രോളിയം പ്രകൃതി, ഭവനം നഗരകാര്യം
 11. മൻസുഖ് മാണ്ഡവ്യ-ആരോഗ്യം കുടുംബക്ഷേമം, കെമിക്കൽ ആൻഡ് ഫെർട്ടിലൈസർ
 12. ഭൂപേന്ദ്ര യാദവ് -വനം, പരിസ്ഥിതി, തൊഴിൽ
 13. പര്‍ഷോത്തം രൂപാല-മത്സ്യബന്ധനം, മൃഗസംരക്ഷണം, ഡയറി
 14. ജി കിഷൻ റെഡ്ഡി-സാംസ്കാരികം, ടൂറിസം, വടക്ക് കിഴക്കൻ സംസ്ഥാന വികസനം.
 15. അനുരാഗ് സിങ് താക്കൂർ-വാർത്താവിതരണം- പ്രക്ഷേപണം, യുവജനകാര്യം- കായികം

സഹമന്ത്രിമാർ

 1. പങ്കജ് ചൗധരി
 2. അനുപ്രിയ സിങ് പട്ടേൽ
 3. സത്യപാൽ സിങ് ഭാഗേൽ
 4. രാജീവ് ചന്ദ്രേശേഖർ
 5. ശോഭ കരന്ദലജ
 6. ഭാനുപ്രതാപ് സിങ് വെർമ
 7. മീനാക്ഷി ലേഖി
 8. ദർശന വിക്രം ജാർദോഷ്
 9. അന്നപൂർണ ദേവി
 10. എ നാരാണസ്വാമി
 11. എംപി കൗശൽ കിഷോർ
 12. അജയ് ഭട്ട്
 13. ബി.എൽ. വെർമ
 14. അജയകുമാർ
 15. ചൗഹാന്‍ ദേവുസിങ്‌
 16. ഭഗ്‍വന്ത് ഖുബ
 17. കപിൽ മൊറേശ്വർ പാട്ടീല്‍
 18. പ്രതിമ ഭൗമിക്
 19. സുഭാസ് സർക്കാർ
 20. ഭഗവത് കൃഷ്ണറാവു കരാട്
 21. രാജ്‌കുമാർ രഞ്ജൻ സിങ്
 22. ഭാരതി പർവീണ പവാർ
 23. ബിശ്വേശ്വർ ടുഡു
 24. ശന്തനു താക്കൂർ
 25. ഡോ. മുഞ്ചപാറ മഹേന്ദ്രഭായ്
 26. ജോൺ ബർല
 27. ഡോ. എൽ മുരുകൻ
 28. നിസിത് പ്രമാണിക്

രാഷ്ട്രപതി രാംനാഥ് കോവിന്ദിനു മുൻപാകെ രാഷ്ട്രപതി ഭവനിൽ വൈകിട്ട് ആറുമുതൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവർ പങ്കെടുത്തു.

Read More: കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമത്തെ മലയാളി; ആരാണ് രാജീവ് ചന്ദ്രശേഖർ?

പുനസംഘടനയുടെ ഭാഗമായി നിയമ, വിവര സാങ്കേതിക വിദ്യ വകുപ്പുകളുടെ മന്ത്രി രവിശങ്കർ പ്രസാദ്, പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ, ആരോഗ്യ മന്ത്രി ഡോ. ഹർഷവർധൻ, തൊഴിൽ മന്ത്രി സന്തോഷ് ഗാങ്‌വർ, വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാൽ, രാസവസ്തു, വളം മന്ത്രി സദാനന്ദ ഗൗഡ, ഉൾപ്പെടെ 13 പേർ രാജിവച്ചിരുന്നു.

വനിതാ-ശിശുക്ഷേമ സഹമന്ത്രി ദേബശ്രീ ചൗധരി, സാമൂഹ്യ നീതി മന്ത്രി തവർചന്ദ് ഗെഹ്ലോട്ട്, ജലശക്തി, സാമൂഹ്യനീതി-ശാക്തീകരണ സഹമന്ത്രി രത്തൻ ലാൽ കടാരിയ, വിദ്യാഭ്യാസ സഹമന്ത്രി സഞ്ജയ് ധാതോർ, മൃഗസംരക്ഷണ സഹമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി, ഭക്ഷ്യ-പൊതുവിതരണ മന്ത്രി റാവുസാഹിബ് പാട്ടിൽ, ആരോഗ്യ സഹമന്ത്രി അശ്വനി ചൗബെ, ബാബുർ സുപ്രിയോ എന്നിവരും രാജിവച്ചവരിൽ ഉൾപ്പെടുന്നു. ആരോഗ്യവകുപ്പിൽ മന്ത്രിയും സഹമന്ത്രിയും രാജിസമർപ്പിച്ചുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മന്ത്രിസഭാ സ്ഥാനം രാജിവച്ചവരിൽ ഉൾപ്പെടുന്ന തവർചന്ദ് ഗെഹ്ലോട്ടിനെ കർണാടക ഗവർണറായി രാഷ്ട്രപതി കഴിഞ്ഞദിവസം നിയമിച്ചിരുന്നു.

Read More: മന്ത്രിസഭാ പുനസംഘടന; പുറത്തായത് ഹർഷ് വർധനും ജാവ്ദേക്കറും അടക്കം 12 പേർ

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Pm modi cabinet reshuffle new council bjp nda

Next Story
ഒരു മുത്തശ്ശിക്കഥയല്ല, ഇതു പ്രീതിയുടെ കഥpreethi sankar, once upon a time, story teller, stories, kids, stories
The moderation of comments is automated and not cleared manually by malayalam.indianexpress.com