scorecardresearch

അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാകും, ഇന്ത്യ ലോകത്തിന്റെ വളര്‍ച്ചാ എഞ്ചിനായി മാറും: നരേന്ദ്ര മോദി

2047 ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കാന്‍ ജനങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ബ്രിക്സ് ബിസിനസ് ഫോറം നേതാക്കളുടെ സംഭാഷണത്തില്‍ മോദി പറഞ്ഞു

2047 ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കാന്‍ ജനങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ബ്രിക്സ് ബിസിനസ് ഫോറം നേതാക്കളുടെ സംഭാഷണത്തില്‍ മോദി പറഞ്ഞു

author-image
WebDesk
New Update
PM Modi|Narendra Modi| നരേന്ദ്ര മോദി

'ജനസംഖ്യക്ക് ആനുപാതികമായി അവകാശങ്ങള്‍ നല്‍കാനാകുമോയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം'

ന്യൂഡല്‍ഹി: ഇന്ത്യ വൈകാതെ തന്നെ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വരും വര്‍ഷങ്ങളില്‍ ഇന്ത്യ ലോകത്തിന്റെ വളര്‍ച്ചാ എഞ്ചിനായി മാറുമെന്നും തന്റെ സര്‍ക്കാര്‍ നടപ്പാക്കുന്ന ''മിഷന്‍ മോഡ്'' പരിഷ്‌കാരങ്ങളിലൂടെ ബിസിനസ്സ് ചെയ്യാനുള്ള എളുപ്പം മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ ജോഹന്നാസ്ബര്‍ഗില്‍ നടന്ന ബ്രിക്‌സ് ബിസിനസ് ഫോറം ലീഡേഴ്‌സ് ഡയലോഗില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

Advertisment

ലോകത്തെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം ഇന്ത്യയിലാണെന്നും രാജ്യത്ത് നൂറിലധികം യൂണികോണുകള്‍ ഉണ്ടെന്നും അദ്ദേഹം സമ്മേളനത്തില്‍ പറഞ്ഞു. ഉച്ചകോടിക്കായി ദക്ഷിണാഫ്രിക്കയിലേക്കുള്ള തന്റെ ത്രിദിന ഔദ്യോഗിക സന്ദര്‍ശനം ആരംഭിച്ചപ്പോള്‍, പങ്കെടുത്ത ചില നേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്താന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉച്ചകോടിക്കിടെ മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മിലുള്ള കൂടിക്കാഴ്ച്ചയുണ്ടാകുമോയെന്നതാണ് എല്ലാ ഉറ്റുനോക്കുന്നത്. ലീഡേഴ്സ് റിട്രീറ്റില്‍ ഇരു നേതാക്കളും മറ്റ് ബ്രിക്സ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

2047 ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കാന്‍ ജനങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ബ്രിക്സ് ബിസിനസ് ഫോറം നേതാക്കളുടെ സംഭാഷണത്തില്‍ മോദി പറഞ്ഞു. 'ഇന്ത്യയുടെ വികസന യാത്രയില്‍ പങ്കെടുക്കാന്‍ നിങ്ങളെ എല്ലാവരെയും ഞാന്‍ ക്ഷണിക്കുന്നു,' അദ്ദേഹം പറഞ്ഞു. കോവിഡ്-19 പാന്‍ഡെമിക് പ്രതിരോധശേഷിയുള്ളതും ഉള്‍ക്കൊള്ളുന്നതുമായ വിതരണ ശൃംഖലകളുടെ പ്രാധാന്യം നമ്മെ പഠിപ്പിച്ചു. ഇത് നേടുന്നതിന് പരസ്പര വിശ്വാസവും സുതാര്യതയും വളരെ പ്രധാനമാണ്. ഗ്ലോബല്‍ സൗത്തിന്റെ ക്ഷേമത്തിനായി നമുക്ക് കൂട്ടായി പ്രവര്‍ത്തിക്കാനും അതിലേക്ക് കാര്യമായ സംഭാവന നല്‍കാനും കഴിയും,' അദ്ദേഹം പറഞ്ഞു.

Advertisment

പ്രധാനമന്ത്രിയുടെ ത്രിദിന ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനം 15-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുകയും ബ്രിക്‌സ് നേതാക്കളുമായും ക്ഷണിക്കപ്പെട്ട രാജ്യങ്ങളുമായും ബഹുരാഷ്ട്ര, ഉഭയകക്ഷി ക്രമീകരണങ്ങളില്‍ ഇടപെടുകയും ചെയ്യുന്നു,'' വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു.

നേരത്തെ, ഉച്ചകോടിക്ക് പുറപ്പെടുമ്പോള്‍, സഹകരണത്തിന്റെ ഭാവി മേഖലകള്‍ തിരിച്ചറിയാനും വികസനം അവലോകനം ചെയ്യാനും അതിലെ അംഗങ്ങള്‍ക്ക് ഉപയോഗപ്രദമായ അവസരം നല്‍കുമെന്ന് മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. വിവിധ മേഖലകളില്‍ ശക്തമായ സഹകരണ അജണ്ടയാണ് ബ്രിക്സ് പിന്തുടരുന്നതെന്ന് അദ്ദേഹം പുറപ്പെടുന്നതിന് മുമ്പ് പ്രസ്താവനയില്‍ പറഞ്ഞു.

Prime Minister Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: