Latest News

ലോക സമാധാനത്തിനും സമ്പദ്‍വ്യവസ്ഥയ്ക്കും ഊര്‍ജ്ജം നല്‍കി; പ്രധാനമന്ത്രിക്ക് ‘സോള്‍ പീസ് പ്രൈസ്’ പുരസ്കാരം

ഈ പുരസ്കാരം ലഭിക്കുന്ന 14-ാമത്തെ ആളാണ് നരേന്ദ്ര മോദി

ന്യൂഡല്‍ഹി: 2018ലെ സോള്‍ പീസ് പ്രൈസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. ‘മോദിണോമിക്സിലൂടെ’ ഇന്ത്യയിലേയും ലോകത്തെയും സമ്പദ്‍വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കിയതിനാണ് പുരസ്കാരം നല്‍കുന്നതെന്നാണ് കമ്മിറ്റി പറയുന്നത്. ലോകസമാധാനത്തിനും മാനുഷിക വളര്‍ച്ചയ്ക്കും ജനാധിപത്യത്തിന്റെ വികാസത്തിനും മോദി നല്‍കിയ സംഭാവനയ്ക്കുളള അംഗീകാരമാണ് ഇതെന്ന് വിദേശകാര്യ മന്ത്രാലയും വ്യക്തമാക്കുന്നു.

ഈ പുരസ്കാരം ലഭിക്കുന്ന 14-ാമത്തെ ആളാണ് നരേന്ദ്ര മോദി. പാവങ്ങളും പണക്കാരും തമ്മിലുളള അന്തരം കുറയ്ക്കുന്നതിനായി തയ്യാറാക്കിയ ‘മോദിണോമിക്സിലൂടെ’ ഇന്ത്യയുടേയും ലോകത്തിന്റേയും സമ്പദ്‌വ്യവസ്ഥയ്ക്ക് മോദി സംഭാവന നല്‍കിയതായി പുരസ്കാര കമ്മിറ്റി വ്യക്തമാക്കി. നോട്ട് നിരോധനത്തിലൂടേയും അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടേയും അദ്ദേഹം സര്‍ക്കാരിനെ ശുദ്ധമാക്കുന്നതില്‍ പങ്ക് വഹിച്ചതായും കമ്മിറ്റി പുകഴ്ത്തി. ‘മോദി ഡോക്ടറൈന്‍’, ‘ആക്ട് ഈസി പോളിസി’ എന്നിവയിലൂടെ ലോകസമാധാനത്തിനും പ്രാദേശിക സമാധാനത്തിനും അദ്ദേഹം സംഭാവന നല്‍കിയതായും കമ്മിറ്റി പറയുന്നുണ്ട്.

പുരസ്കാരം നല്‍കിയതിന് നന്ദി പറഞ്ഞ മോദി കൊറിയയുമായുളള ഇന്ത്യയുടെ ബന്ധം ദൃഢമാകുമെന്നും പറഞ്ഞു. മോദിയെ പ്രകീര്‍ത്തിച്ച് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ അടക്കമുളളവര്‍ രംഗത്തെത്തി. ലോകം മോദിയുടെ നേതൃത്വത്തില്‍ ശ്രദ്ധ ചെലുത്തുകയാണെന്ന് ഷാ പറഞ്ഞു. 1990 മുതലാണ് സോള്‍ പീസ് പ്രൈസ് നല്‍കി തുടങ്ങിയത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Pm modi awarded 2018 seoul peace prize for modinomics furthering democracy in india

Next Story
ഷില്ലോങ്ങിലെ രണ്ടു വൈദികർക്കെതിരെ ലൈംഗിക ആരോപണം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express