scorecardresearch
Latest News

മുസ്ലിം പുരുഷന്മാര്‍ക്ക് വേണ്ടി മാത്രമുളള പാര്‍ട്ടിയാണോ കോണ്‍ഗ്രസ്: മുത്തലാഖ് വിഷയത്തില്‍ മോദി

മു​ത്ത​ലാ​ക്ക് വി​ഷ​യ​ത്തി​ൽ മു​സ്ലിം സ്ത്രീ​ക​ൾ​ക്കു പി​ന്തു​ണ ന​ൽ​കാ​ൻ കോ​ണ്‍​ഗ്ര​സ് ത​യാ​റാ​കു​മോ​യെ​ന്ന് മോ​ദി ചോദിച്ചു

മുസ്ലിം പുരുഷന്മാര്‍ക്ക് വേണ്ടി മാത്രമുളള പാര്‍ട്ടിയാണോ കോണ്‍ഗ്രസ്: മുത്തലാഖ് വിഷയത്തില്‍ മോദി
Prime minister Narendra Modi, Sumitra Mahajan and congress vice president Rahul Gandhi during paying tributes to Sardar Vallabh Bhai Patel on the occasion of his birth anniversary at parliament house in new delhi on tuesday.Express photo by Anil Sharma.31.10.2017

ലക്നൗ: മു​ത്ത​ലാ​ക്ക് വി​ഷ​യ​ത്തി​ൽ മു​സ്ലിം സ്ത്രീ​ക​ൾ​ക്കു പി​ന്തു​ണ ന​ൽ​കാ​ൻ കോ​ണ്‍​ഗ്ര​സ് ത​യാ​റാ​കു​മോ​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​സം​ഗ​ഢി​ൽ എക്സ്പ്രസ് വേയ്ക്ക് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങള്‍ മുസ്ലിങ്ങളുടെ പാര്‍ട്ടിയാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ അത്ഭുതമില്ലെന്നും മോദി പറഞ്ഞു.

‘മു​സ്ലിം​ക​ളു​ടെ പാ​ർ​ട്ടി​യാ​ണ് തങ്ങളെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ പറഞ്ഞതായി പത്രത്തില്‍ കണ്ടു. അ​തി​ൽ എ​നി​ക്ക് അ​ത്ഭു​തം തോ​ന്നി​യി​ല്ല. എനിക്ക് ചോദിക്കാന്‍ ഒന്നേ ഉള്ളു, നിങ്ങള്‍ മുസ്ലിം പുരുഷന്മാരുടെ മാത്രം പാര്‍ട്ടിയാണോ അതോ മുസ്ലിം സ്ത്രീകളുടേത് കൂടിയാണോ?’ മോദി ചോദിച്ചു.

അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിയും മായാവതിയുടെ ബിഎസ്പിയും തമ്മിലുളള കൂട്ടുകെട്ടിനേയും മോദി വിമര്‍ശിച്ചു. ‘നേരത്തേ മുഖത്തോട് മുഖം നോക്കാന്‍ മടിച്ചവരാണ് ഇപ്പോള്‍ മോദി മോദി എന്ന് വിളിച്ചു പറയുന്നത്. ജാമ്യത്തില്‍ ഇറങ്ങിയ ഇവര്‍ക്കും പരമ്പരകളായി രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്കും വികസനം തടയണമെന്ന് മാത്രമേയുളളു’, മോദി കൂട്ടിച്ചേര്‍ത്തു. 2014ന് മുമ്പ് എന്തെങ്കിലും വികസനം നിങ്ങള്‍ കണ്ടിട്ടുണ്ടോയെന്നും മോദി കൂടി നിന്നവരോട് ചോദിച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Pm modi attacks rahul gandhi on triple talaq asks if congress is a party only for muslim men