Latest News

മയാവതിയുടേത് മുതലക്കണ്ണീരെന്ന് മോദി; വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന് മറുപടി

ദളിതര്‍ക്കെതിരായ ആക്രമണങ്ങളില്‍ പ്രധാനമന്ത്രി രാജിവെക്കണമെന്നായിരുന്നു മായാവതിയുടെ പ്രതികരണം

pm modi, pm modi alwar gangrape, pm modi mayawati, mayawati alwar rape, alwar gangrape case, rajasthan government, bsp rajasthan government, mayawati alwar rape, pm modi rajasthan rape case

ജയ്പൂര്‍: ആല്‍വാര്‍ പീഡനക്കേസില്‍ ബിഎസ്പി നേതാവ് മായാവതിക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മായാവതി മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്നും രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള ബിഎസ്പിയുടെ പിന്തുണ പിന്‍വലിക്കണമെന്നും മോദി പറഞ്ഞു.

”ദയവ് ചെയത് മുതലക്കണ്ണീര്‍ ഒഴുക്കരുത്. നിങ്ങള്‍ ആത്മാര്‍തഥമായിട്ടാണ് പറയുന്നതെങ്കില്‍ എന്തുകൊണ്ട് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നില്ല”. കുശിനഗറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

കോണ്‍ഗ്രസിനെതിരേയും മോദി വിമര്‍ശനമുന്നയിച്ചു.”കോണ്‍ഗ്രസ് ന്യായത്തെ കുറിച്ച് മുദ്രാവാക്യം മുഴക്കുന്നവരാണ്. പക്ഷെ പീഡന വീരന്മാര്‍ അവരുടെ നേതാക്കളെ നിശബ്ദരാക്കുകയാണ്. കോണ്‍ഗ്രസിന് ആല്‍വാര്‍ സംഭവം ഒതുക്കണം. സംഭവിച്ചത് സംഭവിച്ചു എന്ന ഭാവമാണ് കോണ്‍ഗ്രസിന്”. സാം പിത്രോഡയുടെ പരാമര്‍ശത്തെ സൂചിപ്പിച്ചു കൊണ്ട് മോദി പറഞ്ഞു.

മോദിയുടെ പ്രസ്താവനയ്ക്കു പിന്നാലെ മായാവതി മറുപടിയുമായെത്തി. ദളിതര്‍ക്കെതിരായ ആക്രമണങ്ങളില്‍ പ്രധാനമന്ത്രി രാജിവെക്കണമെന്നായിരുന്നു മായാവതിയുടെ പ്രതികരണം. മോദി വൃത്തിക്കെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും മായാവതി പറഞ്ഞു.

”ആല്‍വാര്‍ സംഭവത്തിന്റെ പേരില്‍ മോദി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണ്. കേസില്‍ ശരിയായ നടപടിയുണ്ടായില്ലെങ്കില്‍ ബിഎസ്പി വേണ്ട രാഷ്ട്രീയ തീരുമാനമെടുക്കും. പക്ഷെ എന്തുകൊണ്ടാണ് പഴയ സംഭവങ്ങളില്‍ മോദി ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുക്കാത്തത്? ഉന, രോഹിത് വെമുല, ദളിതര്‍ക്കെതിരായ മറ്റ് ആക്രമണ സംഭവങ്ങളില്‍, എന്തുകൊണ്ട് അദ്ദേഹം രാജിവെക്കുന്നില്ല?” മായാവതി ചോദിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Pm modi attacks mayawati over alwar rape case

Next Story
കനത്ത മഞ്ഞുവീഴ്ച: 300 യാക്കുകള്‍ ആഹാരം ലഭിക്കാതെ ചത്തു
The moderation of comments is automated and not cleared manually by malayalam.indianexpress.com