Latest News
തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ദുരന്ത നിവാരണ സേനയുടെ ഒന്‍പത് സംഘങ്ങള്‍ എത്തി
ഓക്സിജന്റെ അളവ് കുറഞ്ഞു; ഗോവയില്‍ 15 കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം
വാക്സിന്‍ സ്വീകരിച്ചവര്‍ മാസ്ക് ധരിക്കേണ്ട, നിര്‍ണായക തീരുമാനവുമായി അമേരിക്ക

ഗോ രക്ഷയുടെ പേരില്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി: പ്രധാനമന്ത്രി മോദി

പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്

Narendra Modi

ന്യൂഡൽഹി: ഗോ രക്ഷയുടെ പേരില്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദ്ദേശം നല്‍കും, നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും മോദി പറഞ്ഞു. പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബീഫ് കൊണ്ടുപോയെന്നോ ഉപയോഗിച്ചുവെന്നോ ആരോപിച്ച് ജനങ്ങളെ ആൾക്കൂട്ടം ക്രൂരമായി മർദിക്കുകയും ചിലർക്ക് ജീവൻ നഷ്ടമാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മോദിയുടെ മുന്നറിയിപ്പ്. നേരത്തെയും അദ്ദേഹം സമാനമായ പ്രതികരണം നടത്തിയിരുന്നു. പശുവിന്റെ പേരിലുള്ള കൊലപാതകങ്ങൾ സ്വീകരിക്കാൻ കഴിയില്ലെന്നായിരുന്നു മോദിയുടെ പ്രതികരണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് സർവകക്ഷി യോഗം നടന്നത്. ബംഗാളിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് യോഗം ബഹിഷികരിച്ചു. പട്നയില്‍ പാര്‍ട്ടി നേതൃയോഗം ഉള്ളതിനാല്‍ ജെഡിയു അംഗങ്ങളും യോഗത്തിന് എത്തിയില്ല.

പശുവിന്റെ പേരിൽ ആക്രമണങ്ങൾ പാടില്ലെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നെങ്കിലും ഫലമില്ലായിരുന്നു. പ്രധാനമന്ത്രിയുടെ പ്രസ്താവന വന്നശേഷം രാജ്യത്ത് നാലിലധികം ആള്‍ക്കൂട്ട ഭീകരത റിപ്പോർട്ട് ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ പ്രസ്താവന വന്ന് മണിക്കൂറുകള്‍ക്കകം ജാര്‍ഖണ്ഡില്‍ അന്‍സാരിയെന്ന വ്യാപാരിയെ ഒരു സംഘം തല്ലിക്കൊല്ലുകയും അദ്ദേഹത്തിന് വാഹനത്തിന് തീയിടുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ മീഡിയ ഇന്‍ചാര്‍ജ് ദീപക് മിശ്രയുള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായിരുന്നു.

പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കാ​ൻ ഡ​ൽ​ഹി​യി​ൽ​നി​ന്ന്​ ട്രെ​യി​നി​ൽ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ക​യാ​യി​രു​ന്ന 16കാ​രനായ ജുനൈദിനെ ബീ​ഫ്​ ക​ഴി​ക്കു​ന്ന​വ​രെ​ന്ന്​ ആ​രോ​പി​ച്ച് വർഗീയവാദികൾ മർദ്ദിക്കുകയും കു​ത്തി​ക്കൊ​ല്ലുകയും ചെയ്​തതും വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. കന്നുകാലികളുടെ പേരിൽ നടന്ന അക്രമങ്ങളിൽ 97 ശതമാനവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നശേഷമാണെന്നാണ് റിപ്പോർട്ടുകൾ.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Pm modi at all party meet strict action against those violating law in name of cow protection

Next Story
ഇന്ത്യ സൈന്യത്തെ പിൻവലിക്കാതെ ചർച്ചക്കില്ലെന്ന് ചൈനIndia, ഇന്ത്യ, ചൈന, China, India vs China, ഇന്ത്യ-ചൈന, Sikkim Standoff, സിക്കിമിലെ അതിർത്തി തർക്കം,
The moderation of comments is automated and not cleared manually by malayalam.indianexpress.com