/indian-express-malayalam/media/media_files/uploads/2023/07/Narendra-Modi.jpg)
പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ എത്തിയപ്പോൾ
അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി. അബുദാബിയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരിട്ടെത്തിയാണ് സ്വീകരിച്ചത്.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി വിവിധ വിഷയങ്ങളില്‍ പ്രധാനമന്ത്രി ചര്‍ച്ച നടത്തും. യുഎന്‍ കാലാവസ്ഥാ ഉച്ചകോടി കോപ് 28 ന്റെ നിയുക്ത അധ്യക്ഷന്‍ ഡോ.സുല്‍ത്താന്‍ അല്‍ ജാബറുമായും അബുദാബി നാഷണല്‍ ഓയില്‍ കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
രൂപയില്‍ വ്യാപാരം ആരംഭിക്കുന്നതിനുള്ള സുപ്രധാന ധാരണാപത്രത്തിലും ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ക്യാമ്പസ് തുറക്കുന്നതിനുള്ള ധാരണാപത്രത്തിലും പ്രധാനമന്ത്രി ഒപ്പുവയ്ക്കും. ഫ്രാന്‍സ് സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങും വഴിയാണ് നരേന്ദ്ര മോദി ഒറ്റ ദിവസത്തെ സന്ദർശനത്തിനായി യുഎഇയില്‍ എത്തിയത്.
ഇന്നു വൈകിട്ടുതന്നെ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങും. ഇന്ത്യയില്‍ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിയിലേക്ക് യുഎഇയെ ഔദ്യോഗികമായി പ്രധാനമന്ത്രി ക്ഷണിക്കും. അധികാരമേറ്റതിനുശേഷം അഞ്ചാം തവണയാണ് പ്രധാനമന്ത്രി യുഎഇ സന്ദർശിക്കുന്നത്. 2019-ല്‍ യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് നല്‍കി രാജ്യം മോദിയെ ആദരിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us