ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരണപ്പെട്ട കുട്ടികള്‍ക്ക് പ്രതിമാസം 4,000 രൂപ വച്ച് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ പദ്ധതികളിലൂടെയാകും കുട്ടികളും ആവശ്യങ്ങളുടെ ചിലവ് വഹിക്കുക. വിദ്യാഭ്യാസത്തിനായി ലോണ്‍ ആവശ്യമുള്ളവര്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് സഹായം നല്‍കുമെന്നും നരേന്ദ്ര മോദി അറിയിച്ചു.
ഇതിന് പുറമെ 18നും 23നും ഇടയിൽ പ്രായമുള്ളവർക്ക് സ്റ്റൈപ്പൻഡ് നൽകുമെന്നും മോദി അറിയിച്ചു. മോദി സര്‍ക്കാരിന്റെ എട്ട് വര്‍ഷാഘോഷ പരിപാടിയില്‍ സ്കൂള്‍ കുട്ടികൾക്കുള്ള സ്കോളർഷിപ്പുകളും പിഎം കെയേഴ്സിന്റെ പാസ്ബുക്കും ആയുഷ്മാൻ ഭാരതിന് കീഴിൽ ഹെൽത്ത് കാർഡും നല്കി. വനിതാ ശിശുക്ഷേമ വികസന മന്ത്രി സ്മൃതി ഇറാനിയും ചടങ്ങിന്റെ ഭാഗമായിരുന്നു.
“കോവിഡ് മഹാമാരിയുടെ സമയത്ത് ഇന്ത്യ ഒരു പരിഹാരമാവുകയായിരുന്നു. വിവിധ രാജ്യങ്ങളിലേക്ക് മരുന്നുകളും വാക്സിനും കയറ്റി അയച്ചു. നമ്മുടെ പൗരന്മാര്ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്കി. 200 കോടിയിലധികം ഡോസ് വാക്സിനാണ് ഇതുവരെ വിതരണം ചെയ്തത്. കോവിഡിന്റെ തിരിച്ചടികള്‍ക്കിടയിലും സാമ്പത്തികമായി അതിവേഗം വളരുടെ രാജ്യങ്ങളിലൊന്നായി ഇന്ത്യയും മാറി,” പ്രധാനമന്ത്രി വ്യക്തമാക്കി.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഇന്ന് എട്ട് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. 2019 ല്‍ അധികാരത്തില്‍ രണ്ടാം തവണയും എത്തിയ ശേഷം നിരവധി സംഭവികാസങ്ങള്‍ മോദി സര്‍ക്കാരിന് വെല്ലുവിളിയായി. കര്‍ഷക സമരമായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. പാക്കിസ്ഥാന്, ശ്രീലങ്ക തുടങ്ങിയ അയല്‍രാജ്യങ്ങളില്‍ സാമ്പത്തിക പ്രതിസന്ധിയുള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ രൂക്ഷമാകുമ്പോള്‍ ഭാവിയില്‍ മോദി സര്‍ക്കാരും പരീക്ഷിക്കപ്പെട്ടെക്കാം.
Also Read: നേപ്പാളില്‍ തകര്‍ന്നുവീണ വിമാനം കണ്ടെത്തി; 14 മൃതദേഹങ്ങള്‍ പുറത്തെടുത്തു