/indian-express-malayalam/media/media_files/uploads/2023/09/Modi.jpg)
Photo: ANI
ന്യൂഡല്‍ഹി: ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സംയുക്ത സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് നാമെല്ലാവരും സുപ്രധാനവും ചരിത്രപരവുമായ ഒരു പങ്കാളിത്തത്തിൽ എത്തിയിരിക്കുന്നു. വരും കാലങ്ങളിൽ, ഇന്ത്യ, പശ്ചിമേഷ്യ, യൂറോപ്പ് എന്നിവയ്‌ക്കിടയിലുള്ള സാമ്പത്തിക സംയോജനത്തിന്റെ പ്രധാന ഇടനാഴിയായി ഇത് മാറുമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിന്റെ സുസ്ഥിര വികസനത്തിന് ഇടനാഴി പുതിയ ദിശാബോധം നൽകുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ സംരംഭത്തിൽ ഇന്ത്യ, യുഎഇ, സൗദി അറേബ്യ, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ഇറ്റലി, ജർമ്മനി, അമേരിക്ക എന്നി രാജ്യങ്ങളാണ് ഭാഗമാകുന്നത്.
സാമ്പത്തിക ഇടനാഴി വലിയൊരു കാര്യമാണെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡൻ വിശേഷിപ്പിച്ചത്. വരും ദശകത്തിൽ സാമ്പത്തിക ഇടനാഴി എന്ന വാചകം കൂടുതൽ തവണ കേൾക്കാൻ പോകുകയാണെന്നും പറഞ്ഞു.
“ഇതൊരു വലിയ കാര്യമാണ്. പ്രധാനമന്ത്രിക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നതാണ് ഈ ജി 20 ഉച്ചകോടിയുടെ ശ്രദ്ധാകേന്ദ്രം. പല തരത്തിൽ, നമ്മൾ ഇന്ന് സംസാരിക്കുന്ന ഈ പങ്കാളിത്തത്തിന്റെ ശ്രദ്ധാകേന്ദ്രം കൂടിയാണിത്. സുസ്ഥിരവും പ്രതിരോധശേഷിയുള്ളതുമായ ഇൻഫ്രാസ്ട്രക്ചർ കെട്ടിപ്പടുക്കുക, ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യ നിക്ഷേപങ്ങൾ നടത്തുക, മികച്ച ഭാവി സൃഷ്ടിക്കുക," ബൈഡൻ പറഞ്ഞു.
“സാമ്പത്തിക ഇടനാഴി. അടുത്ത ദശകത്തിൽ നിങ്ങൾ ഒന്നിലധികം തവണ ആ വാചകം കേൾക്കാൻ പോകുകയാണ്. താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യ വിടവുകൾ പരിഹരിക്കാൻ ഞങ്ങൾ പ്രവർത്തിക്കുമ്പോൾ, നമ്മുടെ നിക്ഷേപങ്ങള്‍ പരമാവധിയാക്കേണ്ടതുണ്ട്. അതുകൊണ്ടാണ് സാമ്പത്തിക ഇടനാഴികളിൽ നിക്ഷേപം നടത്താൻ പങ്കാളികളുമായി ചേർന്ന് അമേരിക്ക പ്രവർത്തിക്കുമെന്ന് കുറച്ച് മാസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ചത്,” അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.