/indian-express-malayalam/media/media_files/uploads/2021/12/putin-meets-pm-modi-says-india-great-power-and-friendly-nation-590589-FI.jpg)
ഫയല്‍ ചിത്രം
ന്യൂഡല്‍ഹി: യുക്രൈനിലെ നിലവിലെ സാഹചര്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച ചെയ്ത് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. വാഗ്നര്‍ കൂലിപ്പട്ടാളത്തെ എങ്ങനെ പിന്തിരിപ്പിച്ചു എന്നതിനേക്കുറിച്ചും മോദിയുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ പുടിന്‍ ചര്‍ച്ച ചെയ്തതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
റഷ്യയിലെ സാഹചര്യം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മോദിയ കഴിഞ്ഞ വാരം ധരിപ്പിച്ചിരുന്നതായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നു. വാഷിങ്ടണ്‍ ഡിസിയില്‍ നിന്നും കെയ്റോയിലേക്കുള്ള യാത്രയിലായിരുന്നു ഇക്കാര്യങ്ങള്‍ പ്രധാനമന്ത്രിയോട് നയതന്ത്രജ്ഞര്‍ വിശദീകരിച്ചത്.
എന്നാല്‍ പുടിനുമായുള്ള ഫോണ്‍ സംഭാഷണം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. വാഗ്നര്‍ കൂലിപ്പട്ടാളത്തിന്റെ നീക്കങ്ങളെ യുദ്ധത്തിന്റെ പ്രതിഫലനമായാണ് കേന്ദ്രം വിലയിരുത്തുന്നത്.
കഴിഞ്ഞ വാരമായിരുന്നു റഷ്യയില്‍ അസാധാരണമായ സംഭവങ്ങള്‍ അരങ്ങേറിയത്. വാഗ്നര്‍ കൂലിപ്പട്ടാളത്തിന്റെ തലവനായ യെവ്ജെനി പ്രിഗോസിന്‍ റഷ്യക്കെതിരെ തിരിയുകയായിരുന്നു. മോസ്കൊ ലക്ഷ്യമാക്കി വാഗ്നര്‍ കൂലിപ്പട്ടാളം യാത്ര ആരംഭിക്കുകയും ചെയ്തിരുന്നു.
രാജ്യത്തിന്റെ തെക്കന്‍ നഗരങ്ങള്‍ കൂലിപ്പട്ടാളം പിടിച്ചടക്കിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ പ്രിഗോസിനും സംഘവും മോസ്‌കോയിലേക്ക് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആയുധധാരികളായ റഷ്യന്‍ കൂലിപ്പട്ടാളം പിന്‍മാറുന്നതായാണ് പിന്നീട് പുറത്ത് വന്ന വിവരം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.