scorecardresearch

വന്ദേമാതരത്തിലെ പ്രധാന വരികൾ ഒഴിവാക്കി വിഭജനത്തിന്റെ വിത്തു പാകി: പ്രധാനമന്ത്രി

വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി

വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി

author-image
WebDesk
New Update
PM Modi

ചിത്രം: എക്സ്

ഡൽഹി: വന്ദേമാതരത്തിലെ പ്രധാന വരികൾ നീക്കിയെന്നും അത് വിഭജനത്തിന്റെ വിത്തുകൾ പാകിയെന്നും കോൺഗ്രസ് പാർട്ടിയെ പരോക്ഷമായി വിമർശിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഭിന്നിപ്പിക്കുന്ന മാനസികാവസ്ഥ ഇപ്പോഴും രാജ്യത്തിന് വെല്ലുവിളിയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Advertisment

വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന അനുസ്മരണ പരിപാടിക്ക് തുടക്കം കുറിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഡൽഹിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വന്ദേമാതരം ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ ശബ്ദമായി മാറിയെന്നും അത് ഓരോ ഇന്ത്യക്കാരന്റെയും വികാരങ്ങൾ പ്രകടിപ്പിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

'നിർഭാഗ്യവശാൽ 1937 ൽ വന്ദേമാതരത്തിന്റെ പ്രധാന ശ്ലോകങ്ങൾ, അതിന്റെ ആത്മാവിന്റെ ഒരു ഭാഗം നീക്കം ചെയ്തു. അത് വിഭജനത്തിന്റെ വിത്തുകൾ പാകി. രാഷ്ട്രനിർമ്മാണത്തിന്റെ ഈ മഹാമന്ത്രം ഉപയോഗിച്ച് ഇത്തരമൊരു അനീതി എന്തിനു ചെയ്തുവെന്ന് ഇന്നത്തെ തലമുറ അറിയേണ്ടതുണ്ട്... ഈ വിഭജന മാനസികാവസ്ഥ ഇപ്പോഴും രാജ്യത്തിന് ഒരു വെല്ലുവിളിയാണ്," അദ്ദേഹം പറഞ്ഞു.

Advertisment

Also Read: സർക്കാർ സ്ഥാപനങ്ങളിലും എഐ സാന്നിധ്യം; സുരക്ഷപ്രശ്‌നങ്ങൾ വർധിപ്പിക്കുന്നുവെന്ന് കണ്ടെത്തൽ

വന്ദേമാതരം എല്ലാ കാലഘട്ടത്തിലും പ്രസക്തമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശത്രുക്കൾ ഭീകരതയിലൂടെ നമ്മുടെ സുരക്ഷയെയും ബഹുമാനത്തെയും ആക്രമിക്കാൻ തുനിഞ്ഞപ്പോൾ, ദുർഗ്ഗാ രൂപം എങ്ങനെ സ്വീകരിക്കണമെന്ന് ഇന്ത്യയ്ക്ക് അറിയാമെന്ന് ലോകം കണ്ടുവെന്ന് ഓപ്പറേഷൻ സിന്ദൂറിനെ പരാമർശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

Also Read: തെരുവ് നായ്ക്കളെ പൊതുസ്ഥലങ്ങളിൽ നിന്ന് നീക്കണം; സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി

വന്ദേമാതരം ആലപിക്കുന്നത് ആവിഷ്കാരത്തിന്റെ അതിരുകൾക്കപ്പുറം യഥാർത്ഥവും ഉദാത്തവുമായ അനുഭവമാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, നിരവധി ശബ്ദങ്ങൾക്കിടയിൽ ഒരു ഏകീകൃത താളവും ഏകീകൃത സ്വരവും ആവേശവും തടസ്സമില്ലാത്ത ഒഴുക്കും ഉയർന്നുവന്നതായി ചൂണ്ടിക്കാട്ടി. രാഷ്ട്രം വന്ദേമാതരത്തിന്റെ 150-ാം വാർഷികം ആഘോഷിക്കുന്ന നവംബർ 7 ഒരു ചരിത്ര ദിനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Also Read: സാങ്കേതിക തകരാർ; ഡൽഹിയിൽ വിമാന സർവീസുകൾ വൈകുന്നു, പരിഹരിക്കാൻ തീവ്രശ്രമം

ഇന്നു മുതൽ 2026 നവംബർ 7 വരെ ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന രാജ്യവ്യാപക അനുസ്മരണത്തിനാണ് ഔപചാരികമായി തുടക്കം കുറിച്ചിരിക്കുന്നത്. ചടങ്ങിൽ കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെകാവത്, ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേന, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത എന്നിവർ പങ്കെടുത്തു. വന്ദേമാതരത്തിനായുള്ള പ്രത്യേക സ്മാരക നാണയവും തപാൽ സ്റ്റാമ്പും പുറത്തിറക്കി.

Read More: വരും വർഷം ഇന്ത്യസന്ദശിക്കുമെന്ന് ട്രംപ്; മോദി മഹാനായ വ്യക്തിയെന്നും യുഎസ് പ്രസിഡന്റ്‌

Narendra Modi pm modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: