scorecardresearch

ഒരു 'പൈലറ്റ് പ്രൊജക്ട്' ഇപ്പോള്‍ ചെയ്ത് തീര്‍ത്തേയുളളു; പാക്കിസ്ഥാനെതിരെ മുനവെച്ച് മോദി

ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥനെ വിട്ടയക്കുമെന്ന് പാക് പാർലമെന്റിലാണ് ഇമ്രാൻ ഖാൻ അറിയിച്ചത്

ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥനെ വിട്ടയക്കുമെന്ന് പാക് പാർലമെന്റിലാണ് ഇമ്രാൻ ഖാൻ അറിയിച്ചത്

author-image
WebDesk
New Update
ഒരു 'പൈലറ്റ് പ്രൊജക്ട്' ഇപ്പോള്‍ ചെയ്ത് തീര്‍ത്തേയുളളു; പാക്കിസ്ഥാനെതിരെ മുനവെച്ച് മോദി

General Category Reservation Quota in India

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമ സേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ നാളെ മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. 'ഒരു പൈലറ്റ് പദ്ധതി ഇപ്പോള്‍ ചെയ്ത് തീര്‍ത്തെ ഉളളു' എന്ന് അദ്ദേഹം പരോക്ഷമായി സൂചിപ്പിച്ചു. ഡല്‍ഹിയില്‍ വിഗ്യാന്‍ ഭവനില്‍ ശാസ്ത്ര-സാങ്കേതിക രംഗത്തെ പുരസ്കാരമായ ശാന്തി സ്വരൂപ് ഭത്നഗര്‍ പ്രൈസ് വേദിയില്‍ സംസാരിക്കുകയായിരുന്നു മോദി.

Advertisment

'നിങ്ങള്‍ ഓരോരുത്തരും ലബോറട്ടറികളിലാണ് നിങ്ങളുടെ ജീവിതം ചെലവഴിക്കുന്നത്. ആദ്യം തന്നെ ഒരു 'പൈലറ്റ് പ്രൊജക്ട്' ഉണ്ടാക്കുക എന്നത് ഒരു ചടങ്ങാണ്. പിന്നീടാണ് അതില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുക. ഇപ്പോള്‍ ഒരു പൈലറ്റ് പ്രൊജക്ട് തീര്‍ത്തിട്ടെ ഉളളു. ഇനി നമുക്ക് അത് യാഥാര്‍ത്ഥ്യമാക്കണം, നേരത്തേ അത് വെറും ആചാരം മാത്രമായിരുന്നു.,' മോദി പറഞ്ഞു.

ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥനെ വിട്ടയക്കുമെന്ന് പാക് പാർലമെന്റിലാണ് ഇമ്രാൻ ഖാൻ അറിയിച്ചത്. നിലവില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു.

'ഒരുപാട് അസംതൃപ്തികളുണ്ടായിരുന്നു, നിര്‍ഭാഗ്യവശാല്‍. അതെല്ലാം അവസാനിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതെല്ലാം അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു,' ഉത്തരകൊറിയയില്‍ കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

Advertisment
Narendra Modi Pakistan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: