scorecardresearch

പ്രതിരോധം, ഊർജം, വ്യാപാരം; യുഎഇയുമായി തന്ത്രപ്രധാന കരാറുകളിൽ ഒപ്പിട്ട് ഇന്ത്യ

ഡൽഹി വിമാനത്താവളത്തിൽ പ്രോട്ടോക്കോൾ ലംഘിച്ച് നേരിട്ടെത്തിയാണ് പ്രധാനമന്ത്രി മോദി യുഎഇ പ്രസിഡന്റിനെ സ്വീകരിച്ചത്

ഡൽഹി വിമാനത്താവളത്തിൽ പ്രോട്ടോക്കോൾ ലംഘിച്ച് നേരിട്ടെത്തിയാണ് പ്രധാനമന്ത്രി മോദി യുഎഇ പ്രസിഡന്റിനെ സ്വീകരിച്ചത്

author-image
WebDesk
New Update
uae modi

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യ സന്ദർശിക്കുന്ന യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ നടത്തിയ കൂടിക്കാഴ്ച

ന്യൂഡൽഹി: പശ്ചിമേഷ്യൻ മേഖലയിലെ മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യ സന്ദർശിക്കുന്ന യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിരോധം, ഊർജം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ നിർണായകമായ അഞ്ച് കരാറുകളിലും ഏഴ് ധാരണകളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.

Advertisment

Also Read: വന്ദേ ഭാരത് സ്ലീപ്പർ; ടിക്കറ്റ് റദ്ദാക്കാൻ വൈകിയാൽ മുഴുവൻ തുകയും നഷ്ടപ്പെടും

ഇന്ത്യയും യുഎഇയും തമ്മിൽ ഒരു തന്ത്രപ്രധാന പ്രതിരോധ പങ്കാളിത്ത ചട്ടക്കൂട് രൂപീകരിക്കാൻ തീരുമാനിച്ചു. പ്രതിരോധ വ്യവസായ സഹകരണം, സൈനിക പരിശീലനം, സൈബർ സുരക്ഷ എന്നിവ ഇതിൽ ഉൾപ്പെടും. ഊർജ സുരക്ഷയുടെ ഭാഗമായി യുഎഇയുടെ അഡ്നോക് ഗ്യാസ്, ഇന്ത്യയുടെ ഹിന്ദുസ്ഥാൻ പെട്രോളിയവുമായി 10 വർഷത്തെ ദീർഘകാല കരാറിൽ ഒപ്പുവെച്ചു. 2028 മുതൽ പ്രതിവർഷം 0.5 ദശലക്ഷം മെട്രിക് ടൺ എൽഎൻജി ഇന്ത്യക്ക് ലഭിക്കും.

നിലവിൽ 100 ബില്യൺ ഡോളറിലുള്ള ഉഭയകക്ഷി വ്യാപാരം 2032-ഓടെ 200 ബില്യൺ ഡോളറായി (ഏകദേശം 16 ലക്ഷം കോടി രൂപ) ഉയർത്താൻ ഇരു നേതാക്കളും ലക്ഷ്യമിടുന്നു. ഇന്ത്യ പുതുതായി പാസാക്കിയ ശാന്തി നിയമത്തിന്റെ പശ്ചാത്തലത്തിൽ, ചെറുകിട ന്യൂക്ലിയർ റിയാക്ടറുകളുടെ വികസനം ഉൾപ്പെടെയുള്ള സിവിൽ ആണവ സഹകരണത്തിന് ഇരുരാജ്യങ്ങളും സന്നദ്ധത പ്രകടിപ്പിച്ചു. ഇന്ത്യയുടെ സംസ്കാരവും പൈതൃകവും ഉയർത്തിക്കാട്ടുന്നതിനായി അബുദാബിയിൽ 'ഹൗസ് ഓഫ് ഇന്ത്യ' സ്ഥാപിക്കാനും ധാരണയായി.

Also Read: രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

തിങ്കളാഴ്ച വൈകുന്നേരം ഡൽഹി വിമാനത്താവളത്തിൽ പ്രോട്ടോക്കോൾ ലംഘിച്ച് നേരിട്ടെത്തിയാണ് പ്രധാനമന്ത്രി മോദി യുഎഇ പ്രസിഡന്റിനെ സ്വീകരിച്ചത്. തുടർന്ന് പ്രധാനമന്ത്രിയുടെ വസതിയായ 7 ലോക് കല്യാൺ മാർഗിൽ വെച്ച് മൂന്നര മണിക്കൂർ നീണ്ട ചർച്ചകൾ നടന്നു. യുഎഇ പ്രസിഡന്റിന് ഗുജറാത്തിൽ നിന്നുള്ള മനോഹരമായ തടിയിൽ തീർത്ത ഊഞ്ഞാലും കശ്മീരി പഷ്മിന ഷാളും മോദി സമ്മാനമായി നൽകി.

Also Read: കിഷ്ത്വാറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു; തിരച്ചിൽ ശക്തമാക്കി

ഗാസയിലെ സമാധാന ചർച്ചകൾ, യെമനിലെ സാഹചര്യം എന്നിവയും കൂടിക്കാഴ്ചയിൽ ചർച്ചയായി. ഭീകരവാദത്തെയും അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങളെയും ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയിലൂടെ ശക്തമായി അപലപിച്ചു. ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ പരസ്പരം ബന്ധിപ്പിക്കാനും സാങ്കേതിക വിദ്യയിൽ കൂടുതൽ നിക്ഷേപം നടത്താനും ചർച്ചയിൽ തീരുമാനമായിട്ടുണ്ട്.

Read More: തമിഴ്നാട് 2026: കരുത്ത് കാട്ടാൻ ഡിഎംകെ, തന്ത്രങ്ങളുമായി എഐഎഡിഎംകെ-ബിജെപി സഖ്യം, വെല്ലുവിളിയായി വിജയ്

Uae Narendra Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: