ല​ണ്ട​ണ്‍: ബ്രി​ട്ട​ണി​ൽ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചു. ജൂ​ണ്‍ എ​ട്ടി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​ പ്രഖ്യാപിച്ചു. കാബിനറ്റ് മീറ്റിംഗിന് ശേഷമാണ് പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ജൂണ്‍ 8ന് തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

നേരത്തേ ബിബിസിക്ക് അനുവദിച്ച അഭിമുഖത്തിനിടെ പൊതുതെരഞ്ഞെടുപ്പ് നടത്തില്ലെന്ന് തെരേസ മേ അറിയിച്ചിരുന്നു. തുടര്‍ന്നാണ് അപ്രതീക്ഷിതമായ പ്രഖ്യാപനം ഉണ്ടായത്. ബ്രിട്ടന് ശ​ക്ത​മാ​യ നേ​തൃ​ത്വ​വും സ്ഥി​ര​ത​യു​ള്ള ഒ​രു ഭ​ര​ണ​കു​ട​വും ആ​വ​ശ്യ​മാ​ണെ​ന്നും രാ​ജ്യം ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ടു പോ​കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്നും തേ​രേ​സ മേ​ പ​റ​ഞ്ഞു. എ​ന്നാ​ൽ ചി​ല ഘ​ട​ക​ങ്ങ​ൾ ഇ​തി​നോ​ട് യോ​ജി​ക്കു​ന്നി​ല്ലെന്നും അ​തി​നാ​ൽ ഇ​പ്പോ​ൾ ഒ​രു പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ക​യാ​ണ് വേ​ണ്ട​തെന്നും മേ വ്യക്തമാക്കി.

തെരേസ മേയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായും ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന സര്‍ക്കാരിന് വേണ്ടി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാമെന്നും ലേബര്‍ പാര്‍ട്ടി പ്രതികരിച്ചു.
2020 ന​ട​ക്കേ​ണ്ട തെ​ര​ഞ്ഞെ​ടു​പ്പാ​ണ് നേ​ര​ത്തെ​യാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ബ്ര​ക്സി​റ്റ് ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ടു പോ​കു​ന്ന​തു കൊ​ണ്ടാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് നേ​ര​ത്തെ ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ച​ത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ