ന്യൂ​ഡ​ൽ​ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മോ​ദി സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന​ത്തെ ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന പെ​രു​മ​ഴ​യാ​യി. ധ​ന​സ​ഹമ​ന്ത്രി പീ​യു​ഷ് ഗോ​യ​ൽ അ​വ​ത​രി​പ്പി​ച്ച ഇ​ട​ക്കാ​ല ബ​ജ​റ്റി​ൽ വ​മ്പി​ച്ച പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​ണ് മു​ന്നോ​ട്ട് വ​ച്ചി​ട്ടു​ള്ള​ത്. ആ​ദാ​യ നി​കു​തി ഇ​ള​വ് സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​ന​മാ​ണ് ഇ​തി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​ത്. ആ​ദാ​യ നി​കു​തി പ​രി​ധി അ​ഞ്ചു ല​ക്ഷം രൂ​പ​യാ​ക്കി. 2.5 ല​ക്ഷം എ​ന്ന പ​രി​ധി​യി​ൽ നി​ന്നാ​ണ് അ​ഞ്ചു ല​ക്ഷ​മെ​ന്ന പ​രി​ധി പ്ര​ഖ്യാ​പി​ച്ച​ത്.

രാ​ജ്യ​ത്തെ ക​ർ​ഷ​ക​ർ​ക്ക് ആ​ഹ്ളാദി​ക്കാ​ൻ അ​വ​സ​രം ന​ൽ​കു​ന്ന ഏ​റെ പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​ണ് ബ​ജ​റ്റി​ൽ ഉ​ള്ള​ത്. ക​ർ​ഷ​ക​രു​ടെ ഉ​ന്ന​മ​ന​മാ​ണ് മോ​ദി സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് പ​റ​ഞ്ഞ ഗോ​യ​ൽ 2022ൽ ​ക​ർ​ഷ​ക​രു​ടെ വ​രു​മാ​നം ഇ​ര​ട്ടി​യാ​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി. കര്‍ഷകര്‍ക്ക് വേണ്ടി മുമ്പ് പലപ്പോഴും പ്രഖ്യാപനം നടത്തിയെങ്കിലും അന്നൊന്നും കര്‍ഷകര്‍ ആ സ്കീമുകളുടെ കീഴില്‍ വന്നിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രധാനമന്ത്രി കിസാന്‍ നിധി പ്രകാരം അഞ്ച് ഏക്കറില്‍ താഴെയുളള കര്‍ഷകര്‍ക്ക് വലിയ സഹായമാണ് ലഭിക്കുകയെന്ന് മോദി പറഞ്ഞു. കര്‍ഷകരുടെ ക്ഷേമത്തിനുളള ചരിത്രപരമായ ചുവടുവയ്പാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

’12 കോടിയിലധികം കർഷകരുടെ കുടുംബം, 3 കോടിയിലധികം പ്രൊഫഷണല്‍ തൊഴിലാളികള്‍ക്കും കുടുംബത്തിനും ഇത് ഗുണമാകും. ബജറ്റിന് നന്ദി, ദാരിദ്ര്യത്തിന്റെ ചങ്ങലയില്‍ നിന്നും കൂടുതല്‍ പേര്‍ രക്ഷപ്പെടുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു. നമ്മുടെ പുതിയ മധ്യവര്‍ഗക്കാരും അവരുടെ സ്വപ്നങ്ങളും ഉയരുകയാണ്,’ മോദി പറഞ്ഞു.

ചെ​റു​കി​ട ക​ർ​ഷ​ക​ർ​ക്കാ​യി വ​രു​മാ​ന പ​ദ്ധ​തി​യും ഇന്നത്തെ ബജറ്റില്‍ ധനസഹമ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു. പ്ര​ധാ​ൻ മ​ന്ത്രി കി​സാ​ൻ സ​മ്മാ​ൻ’ എ​ന്ന​താ​ണ് പ​ദ്ധ​തി. ഇ​ത് പ്ര​കാ​രം ര​ണ്ട് ഹെ​ക്ട​റി​ൽ താ​ഴെ ഭൂ​മി​യു​ള്ള ക​ർ​ഷ​ക​ർ​ക്ക് വ​ർ​ഷം 6,000 രൂ​പ ന​ൽ​കും. പ​ണം ക​ർ​ഷ​ക​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് ന​ൽ​കു​ക. മൂ​ന്ന് ഗ​ഡു​ക്ക​ളാ​യാ​ണ് ഈ ​പ​ണം ന​ൽ​കു​ക​യെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. രാ​ജ്യ​ത്തെ 12 കോ​ടി ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് പ​ദ്ധ​തി പ്ര​യോ​ജ​ന​പ്പെ​ടു​ക. 75,000 കോ​ടി രൂ​പ പ​ദ്ധ​തി ന​ട​ത്തി​പ്പി​നാ​യി ഇ​തി​നോ​ട​കം മാ​റ്റി വ​ച്ചെ​ന്നും ഗോ​യ​ൽ അ​റി​യി​ച്ചു.

ക​ർ​ഷ​ക​ർ​ക്കാ​യു​ള്ള പ്ര​ത്യേ​ക പ​ദ്ധ​തി​ക്കു പു​റ​മേ അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് മെ​ഗാ പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി, ഗോ ​സം​ര​ക്ഷ​ണ പ​ദ്ധ​തി, ഇ​എ​സ്ഐ പ​രി​ധി വ​ര്‍​ദ്ധ​ന തു​ട​ങ്ങി​യ ക്ഷേ​മ പ്ര​ഖ്യാ​പ​ന​ങ്ങ​ളും ബ​ജ​റ്റി​ലു​ണ്ടാ​യി. ഇ​എ​സ്ഐ പ​രി​ധി 21,000 ആ​ക്കി ഉ​യ​ർ​ത്തു​ക​യും ഗ്രാ​റ്റു​വി​റ്റി പ​രി​ധി നി​ല​വി​ലു​ള്ള 10 ല​ക്ഷ​ത്തി​ല്‍ നി​ന്നും 30 ല​ക്ഷ​മാ​ക്കി ഉ​യ​ർ​ത്തു​ക​യും ചെ​യ്തു. പ്ര​തി​രോ​ധ മേ​ഖ​ല​യ്ക്കാ​യി മൂ​ന്ന് ല​ക്ഷം കോ​ടി​യാ​ണ് മാ​റ്റി​വ​ച്ചി​ട്ടു​ള്ള​ത്. സൈ​നി​ക​രു​ടെ ശ​മ്പ​ള​പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കു​മെ​ന്നും പ്ര​ഖ്യാ​പ​ന​മു​ണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook