scorecardresearch

'കൊള്ളയുടെ കട, നുണകളുടെ വിപണി'; കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് മോദി

നാല് വര്‍ഷമായി കോണ്‍ഗ്രസ് പാര്‍ട്ടിയും സര്‍ക്കാരും പരസ്പരം പോരടിക്കുകയാണ്

നാല് വര്‍ഷമായി കോണ്‍ഗ്രസ് പാര്‍ട്ടിയും സര്‍ക്കാരും പരസ്പരം പോരടിക്കുകയാണ്

author-image
WebDesk
New Update
PM Modi|Narendra Modi| നരേന്ദ്ര മോദി

'ജനസംഖ്യക്ക് ആനുപാതികമായി അവകാശങ്ങള്‍ നല്‍കാനാകുമോയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം'

ജയ്പുര്‍: രാജസ്ഥാനിലെ അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസിന് ''ഒരേ അര്‍ത്ഥമേ ഉള്ളൂ'', അതിന്റെ അര്‍ത്ഥം കൊള്ളയുടെ കട, നുണകളുടെ വിപണി' എന്നിങ്ങനെയാണ് ബിക്കാനീറില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി പറഞ്ഞു.

Advertisment

'ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍' - കേന്ദ്രത്തിലും സംസ്ഥാനത്തും ഒരു സര്‍ക്കാരിനെ ലഭിക്കാന്‍ ബിജെപിയെ തിരഞ്ഞെടുക്കാന്‍ സംസ്ഥാനത്തെ ജനങ്ങളോട് മോദി പറഞ്ഞു. 'ഒരു സര്‍ക്കാര്‍ സത്യസന്ധമായിരിക്കേണ്ടത് സ്ഥിരതയുള്ള വികസനത്തിന് പ്രധാനമാണ് അദ്ദേഹം പറഞ്ഞു. ''രാജ്യത്ത് (കേന്ദ്രത്തില്‍) സുസ്ഥിരമായ ഒരു സര്‍ക്കാര്‍ ഉള്ളതിനാല്‍ ആഗോളതലത്തില്‍ ഹിന്ദുസ്ഥാനോടുള്ള ആദരവ് വര്‍ദ്ധിച്ചു. സ്ഥിരതയുള്ള ഒരു സര്‍ക്കാരിനെ തിരഞ്ഞെടുത്ത് പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ എനിക്ക് അവസരം നല്‍കി. സ്ഥിരതയുള്ള, ഇരട്ട എഞ്ചിന്‍ സര്‍ക്കാരുകള്‍ തിരഞ്ഞെടുത്ത എല്ലാ സംസ്ഥാനങ്ങളും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ എന്താണ് ചെയ്തത്?

''കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജസ്ഥാനില്‍ ഒരുപാട് നാശനഷ്ടങ്ങള്‍ വരുത്തി. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ തോല്‍വി ഉറപ്പായതിനാല്‍ ഇവിടുത്തെ സര്‍ക്കാര്‍ ഉപതിരഞ്ഞെടുപ്പ് രീതിയിലാണ്,'' അദ്ദേഹം പറഞ്ഞു. ''ചില മന്ത്രിമാരും എംഎല്‍എമാരും ഇതിനകം തന്നെ സര്‍ക്കാര്‍ വസതികള്‍ ഒഴിഞ്ഞ് വ്യക്തിഗത താമസ സ്ഥലങ്ങളിലേക്ക് മാറുന്നതായി ഞാന്‍ മനസ്സിലാക്കി. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മാത്രമേ തങ്ങളുടെ തോല്‍വിയെക്കുറിച്ച് ഇത്രയധികം ആത്മവിശ്വാസമുണ്ടാകൂ.

എല്ലാ കേന്ദ്ര പദ്ധതികളിലൂടെയും രാജസ്ഥാന് ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് കഴിഞ്ഞ ഒമ്പത് വര്‍ഷമായി കേന്ദ്രം ശ്രമിച്ചതെന്നും മോദി പറഞ്ഞു. ദരിദ്രര്‍ക്കായി നിര്‍മ്മിച്ച 4 കോടി വീടുകളില്‍ 20 ലക്ഷത്തോളം രാജസ്ഥാനിലെ ജനങ്ങള്‍ക്കുള്ളതാണെന്നും 50 കോടി ബാങ്ക് അക്കൗണ്ടുകള്‍ ദരിദ്രര്‍ക്കായി സൃഷ്ടിച്ചതില്‍ 3 കോടിയോളം ആളുകള്‍ സംസ്ഥാനത്ത് നിന്നുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment

പ്രയാസകരമായ കോവിഡ് ഘട്ടത്തില്‍, ഈ ബാങ്ക് അക്കൗണ്ടുകള്‍ പാവപ്പെട്ടവരെ പിന്തുണച്ചിരുന്നു പ്രധാനമന്ത്രി പറഞ്ഞു. ''രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും സര്‍ക്കാരുകള്‍ സത്യസന്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ വികസനം ജനങ്ങളിലേക്കെത്തും. കഴിഞ്ഞ നാല് വര്‍ഷമായി, രാജസ്ഥാനിലെ (ഗെഹ്ലോട്ട് ഭരണത്തിന്‍ കീഴില്‍) സ്ഥിതി നേരെ വിപരീതമാണ്. ഞങ്ങള്‍ ഡല്‍ഹിയില്‍ നിന്ന് പദ്ധതികള്‍ അയയ്ക്കുന്നു, പക്ഷേ ജയ്പൂരിലെ കോണ്‍ഗ്രസ് (സര്‍ക്കാര്‍) അത് തട്ടിയെടുക്കുന്നു. രാജസ്ഥാനിലെ ജനങ്ങളുടെ അസൗകര്യവുമായോ നിങ്ങളുടെ പ്രശ്‌നങ്ങളുമായോ കോണ്‍ഗ്രസിന് ഒരു ബന്ധവുമില്ല, ജല്‍ ജീവന്‍ മിഷന്റെ കീഴിലുള്ള പട്ടികയില്‍ രാജസ്ഥാന്‍ ഒന്നാമതായിരിക്കണമായിരുന്നുവെന്നും എന്നാല്‍ സംസ്ഥാനം ഏറ്റവും താഴെയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. 100% വീടുകളിലും ടാപ്പ് വെള്ളം എത്തിയ 130 ജില്ലകളില്‍ രാജസ്ഥാനില്‍ നിന്ന് ഒരാള്‍ പോലും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നെന്നും അതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് ലഭിച്ചോയെന്നും മോദി ചോദിച്ചു. രാജസ്ഥാനിലെ കര്‍ഷകര്‍ക്ക് കേന്ദ്രം നര്‍മ്മദാ ജലം അയച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇത് തടയാന്‍ ഒരു കല്ലും ഉപേക്ഷിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ''കഴിഞ്ഞ നാല് വര്‍ഷമായി കോണ്‍ഗ്രസ് പാര്‍ട്ടിയും സര്‍ക്കാരും പരസ്പരം പോരടിക്കുകയാണ്. ഈ തര്‍ക്കത്തിനിടയില്‍ മുഖ്യമന്ത്രി മകന്റെ ഭാവി സംരക്ഷിക്കുന്ന തിരക്കിലാണ്'' ഗെലോട്ടും മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും തമ്മിലുള്ള തര്‍ക്കത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് മോദി പറഞ്ഞു. കൂടുതല്‍ വായിക്കാന്‍

Congress Bjp Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: