Latest News
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം

പിഎം കെയേഴ്‌സ് വഴി ലഭിച്ച വെന്റിലേറ്ററുകളിൽ 150ൽ 113നും തകരാർ, വിശദീകരണം തേടി ബോംബെ ഹൈക്കോടതി

സംഭവത്തിൽ വിതരണക്കാർക്കെതിരെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും പരിഹാര നടപടികളെക്കുറിച്ചും അറിയിക്കാൻ കേന്ദ്രസർക്കാരിന്റെ അഭിഭാഷകനോട് കോടതി നിർദ്ദേശിച്ചു

PM Cares Ventilators, പിഎം കെയർ വെന്റിലേറ്റർ, Modi PM Cares ventilators, മോദി പിഎം കെയർ,Faulty PM Cares ventilators, India PM Cares ventilators, ie malayalam
പ്രതീകാത്മക ചിത്രം

മുംബൈ: പിഎം കെയേഴ്‌സ് വഴി വിതരണം ചെയ്ത വെന്റിലേറ്ററുകളിലെ തകരാർ, കേന്ദ്രത്തോട് വിശദീകരണം ചോദിച്ച് ബോംബെ ഹൈക്കോടതി. ചൊവ്വാഴ്ച ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചാണ് മറാത്ത്വാഡ മേഖലയിലേക്ക് പിഎം കെയേഴ്സ് ഫണ്ടു വഴി വിതരണം ചെയ്ത തകരാർ സംഭവിച്ച വെന്റിലേറ്ററുകളെക്കുറിച്ച് കേന്ദ്രത്തോട് വിശദീകരണം ചോദിച്ചത്. സംഭവത്തിൽ വിതരണക്കാർക്കെതിരെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും പരിഹാര നടപടികളെക്കുറിച്ചും അറിയിക്കാൻ കേന്ദ്രസർക്കാരിന്റെ അഭിഭാഷകനോട് കോടതി നിർദ്ദേശിച്ചു.

വെന്റിലേറ്ററുകളെ സംബന്ധിച്ച് വന്ന വാർത്തകൾ മനസിലാക്കിയ ഹൈക്കോടതി, മേഖലയിൽ വിതരണം ചെയ്ത 150 വെന്റിലേറ്ററുകളിൽ തുറന്ന് നോക്കാനുള്ള 37 വെന്റിലേറ്ററുകൾ ഒഴികെ 113 വെന്റിലേറ്ററുകളിലും തകരാറുണ്ടെന്ന് കണ്ടെത്തി. മേഖലയിലെ സർക്കാർ സ്വകാര്യ ആശുപത്രികളിൽ സ്ഥാപിക്കുന്നതിനായി വിതരണം ചെയ്ത വെന്റിലേറ്ററുകളാണ് ഇവ.

“പി‌എം കെയേഴ്സ് ഫണ്ടിലൂടെ പ്രവർത്തനരഹിതമായ വെന്റിലേറ്ററുകൾ ലഭിച്ചത് ഗൗരവമായ വിഷയമായി കോടതി കാണുന്നു. ജീവൻ രക്ഷിക്കാനുള്ള ഉപകരണമായ വെന്റിലേറ്ററുകൾ തെറ്റായി പ്രവർത്തിക്കുന്നത് രോഗിയുടെ ജീവനെ ആപത്തിലാക്കും” കോടതി പറഞ്ഞു. വെന്റിലേറ്ററുകളിൽ തകരാറുകൾ കണ്ടെത്തിയാൽ തിരുത്തൽ രീതികളെക്കുറിച്ച് അറിയിക്കാൻ അഡീഷണൽ സോളിസിറ്റർ ജനറൽ അജയ് ടി തൽഹാറിനോട് കോടതി ആവശ്യപ്പെട്ടു.

കോവിഡ് -19 രോഗികളുടെ ശവസംസ്കാര ചടങ്ങുകൾ, മെഡിക്കൽ ഓക്സിജൻ വിതരണത്തിലെ കുറവ്, റെംഡെസിവീറിന്റെ ബ്ലാക്ക് മാർക്കറ്റിംഗ് തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നത് സംബന്ധിച്ച വാർത്താ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി കോടതി സ്വമേധയാ എടുത്ത കേസിൽ ജസ്റ്റിസുമാരായ രവീന്ദ്ര വി ഗുഗെ, ഭൽചന്ദ്ര യു ദേബദ്വാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വാദം കേൾക്കുകയായിരുന്നു.

കേസിൽ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി സത്യജിത് എസ് ബോറ, പ്രവർത്തനരഹിതമായ വെന്റിലേറ്ററുകളുമായി ബന്ധപ്പെട്ട് പുറത്തു വന്ന വാർത്താ റിപ്പോർട്ടുകൾ കോടതിയിൽ സമർപ്പിച്ചു. സംസ്ഥാന സർക്കാരിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഡി ആർ കലെ പിഎം കെയേഴ്സ് ഫണ്ടിലൂടെ ലഭിച്ച 150 വെന്റിലേറ്ററുകളുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ചു.

Read Also: അടിയന്തരമായി വാക്സിൻ ഇറക്കുമതി ചെയ്യണം; കേന്ദ്ര സർക്കാരിനോട് സംസ്ഥാനങ്ങൾ

ഔറംഗബാദ് മെഡിക്കൽ കോളേജിലേക്ക് നൽകിയ തകരാർ സംഭവിച്ച വെന്റിലേറ്ററുകൾ ജ്യോതി സിഎൻസി എന്ന കമ്പനി ധമൻ 3 എന്ന പേരിൽ നിർമ്മിച്ചതാണെന്നും അതിൽ 17 എണ്ണത്തിൽ കാര്യമായ തകരാറുകൾ ഉണ്ടെന്നും കോടതിയിൽ സമർപ്പിച്ച രേഖയിൽ പറഞ്ഞു. ഹിംഗോളി, ഉസ്മാനാബാദ്, ബീഡ്, പർഭാനി ജില്ലകളിലേക്ക് 55 വെന്റിലേറ്ററുകൾ വിതരണം ചെയ്തതായും 41 വെന്റിലേറ്ററുകൾ സ്വകാര്യ ആശുപത്രികളിലേക്ക് അനുവദിച്ചതായും കോടതിയെ അറിയിച്ചു.

സ്വകാര്യ ആശുപത്രികളിൽ ലഭിച്ച 41 വെന്റിലേറ്ററുകൾ പ്രവർത്തന യോഗ്യമല്ലെന്നും അത് ജീവന് ഭീഷണിയാകുമെന്നതിനാൽ തിരിച്ചെടുക്കാൻ ആവശ്യപ്പെട്ടെന്നും ആശുപത്രികൾ അയച്ച കത്തിൽ പറഞ്ഞതായി പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. ലഭിച്ച വെന്റിലേറ്ററുകളൊന്നും ഉപയോഗിക്കാൻ കഴിയുന്നതല്ല എന്ന് ബീഡ് ജില്ലയിലെ അംബജോഗായിലെ സർക്കാർ ആശുപത്രി ഡീനും അറിയിച്ചു.

“തെറ്റ് ചെയ്ത കമ്പനി ഇതിൽ നിന്ന് രക്ഷപ്പെടരുത്. ഇത് സർക്കാരിന്റെ ഖജനാവിലെ പണമാണ്, വിതരണം ചെയ്യുന്നത് ഔദാര്യമല്ല” എന്ന് കോടതി പറഞ്ഞു.

അതേസമയം, മറ്റു കമ്പനികൾ നൽകിയ 74 വെന്റിലേറ്ററുകൾ യാതൊരു പ്രശ്നങ്ങളുമില്ലാതെ കൃത്യമായി പ്രവർത്തിക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി. പ്രവർത്തനരഹിതമായ വെന്റിലേറ്ററുകളുടെ വിഷയത്തിലേക്ക് രാഷ്ട്രീയക്കാർ എടുത്തു ചാടിയതിലുള്ള അതൃപ്തിയും കോടതി പ്രകടിപ്പിച്ചു. കോടതി കേസ് മേയ് 28ന് വീണ്ടും പരിഗണിക്കും.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Pm cares ventilators covid 19

Next Story
ലക്ഷദ്വീപിലെ ജനങ്ങൾക്ക് പൂർണ പിന്തുണ; അവരുടെ പോരാട്ടത്തിനൊപ്പം: പ്രിയങ്ക ഗാന്ധിPriyanka Gandhi, പ്രിയങ്ക ഗാന്ധി, Congress, കോൺഗ്രസ്, CM Pinarayi Vijayan, മുഖ്യമന്ത്രി പിണറായി വിജയൻ, Gold Smuggling Case, സ്വർണക്കടത്ത് കേസ്, Kerala Assembly Election 2021, കേരള നിയമസഭ തിരഞ്ഞെടുപ്പ്, iemalayalam, ഐഇ മലയാളം, Lakshadweep, Lakshadweep politics, Lakshadweep draft rules, Priyanka Gandhi, Priyanka Gandhi news, Praful Patel, Indian Express, Lakshadweep beef ban, Kerala leaders, Pinarayi Vijayan, ലക്ഷദ്വീപ്, പ്രിയങ്ക ഗാന്ധി, save lakshadweep, savelakshadweep, സേവ് ലക്ഷദ്വീപ്, malayalam news, lakshadweep news, lakshadweep latest news, ലക്ഷദ്വീപ് വാർത്ത, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com