ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ‌ യു​ദ്ധ വി​മാ​ന ഇ​ട​പാ​ടി​ൽ വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ക​ട​ന്നാ​ക്ര​മി​ച്ച് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. റഫാല്‍ ഇടപാടില്‍ പ്രതിരോധത്തിനായി പ്രധാനമന്ത്രി ഒരു സ്ത്രീയുടെ സഹായമാണ് തേടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജയ്പൂരില്‍ വെച്ചായിരുന്നു രാഹുലിന്റെ വാക്കുകള്‍. അതേസമയം രാഹുലിന്റെ പരാമര്‍ശം രാജ്യത്തെ എല്ലാ സ്ത്രീകളേയും അവഹേളിക്കുന്നതാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

‘പ്രധാനമന്ത്രി പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്നും ഓടിയൊളിക്കുകയാണ് ചെയ്തത്. 56 ഇഞ്ചുളള കാവല്‍ക്കാരന്‍ ഓടിയൊളിച്ച് സീതാരാമന്‍ ജി എനിക്ക് വേണ്ടി പ്രതിരോധിക്കണം എന്ന് പറഞ്ഞു. എനിക്ക് പ്രതിരോധിച്ച് നില്‍ക്കാന്‍ കഴിയില്ല, അതുകൊണ്ട് സഹായിക്കണം എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്,’ രാഹുല്‍ ഗാന്ധി പരിഹസിച്ചു.

‘രണ്ടര മണിക്കൂറോളം ആ മഹിളയ്ക്ക് അദ്ദേഹത്തിന് വേണ്ടി പ്രതിരോധിക്കാനായില്ല. ഞാൻ ചോദിച്ച ചോദ്യത്തിന് അവര്‍ക്ക് ഉത്തരമില്ല,’ രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. റ​ഫാ​ൽ ച​ർ​ച്ച​യി​ൽ പ്ര​തി​രോ​ധ​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ 2.5 മ​ണി​ക്കൂ​ർ പ്ര​സം​ഗ​ത്തെ സൂ​ചി​പ്പി​ച്ചാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ​രി​ഹാ​സം. രാ​ഹു​ലി​ന്‍റെ ഈ ​പ​രി​ഹാ​സ​ത്തി​നെ​തി​രെ കേ​ന്ദ്ര വ​നി​ത ക​മ്മീ​ഷ​ൻ രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഹു​ൽ ഗാ​ന്ധി​ക്ക് നോ​ട്ടീ​സ് അ​യ​ക്കു​മെ​ന്ന് വ​നി​ത ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook