/indian-express-malayalam/media/media_files/uploads/2017/05/monsoon1.jpg)
ഴ കനക്കാനുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
Kerala News Highlights: അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ കനക്കാനുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലർട്ടും നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിനാൽ തീരദേശ മലയോര മേഖലകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയെക്കാവുന്ന കാറ്റിനാണ് സാധ്യതെയന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
മലപ്പുറത്ത് പ്ലസ് വൺ സീറ്റ് ക്ഷാമമില്ലെന്ന് ആവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി
മലപ്പുറത്ത് പ്ലസ് വൺ സീറ്റ് ക്ഷാമമില്ലെന്ന് ആവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 17,298 പേര്‍ക്കാണ് ഇനി സീറ്റ് കിട്ടാനുള്ളത്. സപ്ലിമെന്‍ററി അലോട്ട്‌മെന്റ് കഴിയുമ്പോള്‍ 7,408 സീറ്റില്‍ പ്രശ്നം വരും. അതില്‍ വിദ്യാര്‍ത്ഥി സംഘടനകളുമായി ആലോചിച്ച് പ്രശ്നപരിഹാരം ഉണ്ടാക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു.
സര്‍ക്കാര്‍ എയിഡഡ് സ്‌കൂളുകളില്‍ സീറ്റ് വര്‍ധിപ്പിച്ച് ഉത്തരവായിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ കഴിഞ്ഞ വര്‍ഷം 77,951 വിദ്യാര്‍ത്ഥികള്‍ വിജയിച്ചതില്‍ 12, 377 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് നേടിയിരുന്നു. അങ്ങനെയുള്ള കഴിഞ്ഞ വര്‍ഷം സീറ്റ് ക്ഷാമമില്ലാതെ പരിഹരിച്ചിട്ടുണ്ട്. 2024 മാര്‍ച്ചില്‍ 79,748 വിദ്യാര്‍ത്ഥികള്‍ വിജയിക്കുകയും 12525 പേര്‍ ഫുള്‍ എപ്ലസ് നേടുകയും ചെയ്തിട്ടുണ്ട്. വസ്തുതകള്‍ അംഗീകരിക്കാതെയാണ് ഒന്നാം അലോട്ട് മെന്റ് വരുന്നതിന് മുമ്പ് എംഎസ്എഫിന്റെ നേതൃത്വത്തില്‍ സമരം ആരംഭിച്ചതെന്നും മന്ത്രി കുറ്റപ്പെടുത്തി.
ഹയര്‍സെക്കണ്ടറി പൊതുവിദ്യാലയങ്ങളുടെ സീറ്റ് മാത്രം വെച്ചുകൊണ്ട് പ്ലസ് വണ്‍ പ്രവേശത്തിന് നിലവില്‍ സ്ഥിതിയുണ്ട്. മലപ്പുറം ജില്ലയില്‍ 82,466 അപേക്ഷകള്‍ വന്നു. ഇതില്‍ 7,606 പേര്‍ ജില്ലയ്ക്ക് പുറത്തുള്ളവരാണ്. അത് മാറ്റിയാല്‍ 74,860 പേര്‍ ജില്ലയ്ക്കകത്തുള്ളവരാണ്. 4,352 പേര്‍ക്ക് മറ്റ് ജില്ലകളില്‍ പ്രവേശനം ലഭിച്ചു. ഇത് കഴിഞ്ഞാല്‍ 78,114 പേരാണുള്ളത്. അലോട്ട്മെന്റ് നല്‍കിയിട്ടും പ്രവേശനം നേടാത്ത 11,546 പേരുണ്ട്. മാനേജ്‌മെന്റ് ക്വേട്ടയിലും കമ്മ്യൂണിറ്റി, സ്‌പോട്‌സ്, എംഎആര്‍എസ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലായി 4992 പേരുണ്ടെന്നും മന്ത്രി പറഞ്ഞു.
നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തു. വിദ്യാര്‍ത്ഥി സംഘടനകള്‍ സമരത്തില്‍ നിന്നും പിന്മാറണം. കോഴിക്കോട്. കണ്ണൂര്‍, വയനാട് ജില്ലകളില്‍ സീറ്റിന്റെ കുറവില്ല. കാസര്‍ഗോഡ് ജില്ലയില്‍ 252 എണ്ണത്തിന്റെ കുറവുണ്ട്. പരിഹാരം കാണും. മലപ്പുറം ജില്ലയില്‍ ഏഴ് താലൂക്കുകളില്‍ സീറ്റ് പ്രതിസന്ധിയില്ല. മലപ്പുറം ജില്ലയില്‍ സീറ്റുകള്‍ അനുവദിച്ചില്ലെന്ന ആരോപണം മന്ത്രി തള്ളി.
വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാകുന്നു
സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിച്ചെങ്കിലും മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാകുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആർഡിഡി ഓഫീസിലേക്ക് കെ.എസ്.യു, എംഎസ്എഫ്, ഹരിത, എസ്എഫ്ഐ എന്നീ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. പ്രതിഷേധക്കാരെ നേരിടാൻ വലിയ പൊലീസ് കാവൽ ഇവിടങ്ങളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധിയില്ലെന്ന് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. "മലപ്പുറത്ത് 20,000ത്തോളം സീറ്റുകള്‍ ബാക്കിയുണ്ട്. ഒരു കുട്ടി തന്നെ രണ്ടും മൂന്നും സ്കൂളുകളില്‍ അപേക്ഷിച്ചിട്ടുണ്ട്. അതാണ് അപേക്ഷകള്‍ പെരുപ്പിച്ച് കാണിക്കുന്നത്. എല്ലാ കുട്ടികള്‍ക്കും പ്രവേശനം സര്‍ക്കാര്‍ ഉറപ്പ് നല്‍കും. അവസാന അലോട്ട്മെന്‍റ് കഴിഞ്ഞാല്‍ ഒരു കുട്ടിക്കും പുറത്ത് നില്‍ക്കേണ്ടി വരില്ല. എന്തെങ്കിലും പ്രതിസന്ധി ഉണ്ടായാല്‍ സര്‍ക്കാര്‍ ഹൈസ്കൂളുകള്‍ ഹയര്‍ സെക്കൻഡറി സ്കൂളുകളായി ഉയര്‍ത്തും. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്," മന്ത്രി പറഞ്ഞു.
- Jun 24, 2024 21:05 IST
പാർലമെന്റിൽ ബിജെപിക്ക് പിന്തുണയില്ലെന്ന് ബിജു ജനതാദൾ
പാർലമെന്റിൽ ഇനി ബിജെപിക്ക് പിന്തുണയില്ലെന്ന് അറിയിച്ച് ബിജു ജനതാദൾ. രാജ്യസഭയിൽ ശക്തമായ പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും ബിജെഡി അറിയിച്ചു. പട്നായിക്കിന്റെ പ്രഖ്യാപനത്തിന് പിന്നാലെ രാജ്യസഭയിൽ ബിജെഡിയുടെ പിന്തുണ ഇന്ത്യാ സഖ്യത്തിന് ലഭിക്കാൻ കോണ്‍ഗ്രസ് നീക്കങ്ങളാരംഭിച്ചതായാണ് സൂചന. ഒഡീഷയിലെ ജനങ്ങളുടെയും രാജ്യത്തെ സാധാരണക്കാരുടെയും താൽപര്യങ്ങള്‍ക്കായി പ്രവർത്തിക്കണമെന്നാണ് എംപിമാർക്ക് ബിജെഡി പ്രസിഡന്റ് നവീൻ പട്‍നായിക് നിർദേശം നൽകിയിരിക്കുന്നത്. ഒമ്പത് എം.പിമാരാണ് രാജ്യസഭയിൽ ബിജെഡിക്കുള്ളത്.
- Jun 24, 2024 19:34 IST
നമ്പി രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരമില്ലെന്ന് എയർ ഇന്ത്യ
ക്യാബിൻ ക്രൂ അംഗങ്ങളുടെ സമരം കാരണം കുടുംബത്തെ കാണാനാകാതെ മസ്കറ്റിൽ മരിച്ച നമ്പി രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. മസ്കറ്റിൽ മരിച്ച കരമന സ്വദേശി നമ്പി രാജേഷിന്റെ കുടുംബത്തിനാണ് എയർലൈൻസ് അധികൃതരുടെ മറുപടി ഇ മെയിൽ വഴി ലഭിച്ചത്. എയർലൈൻസ് സമരം കാരണം നമ്പി രാജേഷിന്റെ ഭാര്യക്കും അമ്മയ്ക്കും വിദേശത്തേക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. നമ്പി രാജേഷിന്‍റെ മരണത്തിന് ഉത്തരവാദിയല്ലെന്ന് കാട്ടിയാണ് വിമാനകമ്പനി കുടുംബത്തിന്‍റെ ആവശ്യം നിരാകരിച്ച് ഇ മെയിലിലൂടെ പ്രതികരണെ അറിയിച്ചിരിക്കുന്നത്.
- Jun 24, 2024 16:29 IST
കാറിന് മുകളിൽ മരം വീണ് ഒരു മരണം
കനത്ത മഴയെ തുടർന്ന് ഇടുക്കിയിൽ കാറിന് മുകളിൽ മരം വീണ് ഒരു മരണം. നേര്യമംഗലം വില്ലാഞ്ചിറയിലാണ് അപകടമുണ്ടായത്. രാജകുമാരി സ്വദേശിയായ ജോസഫാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാർ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്.
- Jun 24, 2024 15:52 IST
എസ്എഫ്ഐയ്ക്കെതിരെ മന്ത്രി ശിവൻകുട്ടിയുടെ പരിഹാസം
പ്ലസ് വൺ സീറ്റ് പ്രതിസന്ധിയില്‍ പ്രതിപക്ഷ വിദ്യാർത്ഥി സംഘനകൾക്ക് പിന്നാലെ ഭരണാനുകൂല സംഘടനയായ എസ്എഫ്എ സമര രംഗത്തേക്ക് വന്നതിനെതിരെ പരിഹാസവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്. കുറെ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ സമരം ചെയ്ത് ഉഷാറായി വരട്ടെ എന്നായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം. സീറ്റ് പ്രതിസന്ധി സംബന്ധിച്ച് എസ്എഫ്ഐ എന്താണ് മനസ്സിലാക്കി വെച്ചിരിക്കുന്നത് എന്നറിയില്ലെന്നും തെറ്റിദ്ധാരണയാകുമെന്നും മന്ത്രി പറഞ്ഞു.
- Jun 24, 2024 14:19 IST
നാളെ കെ. എസ്. യുവിന്റെ വിദ്യാഭ്യാസ ബന്ദ്
നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് കെ.എസ്.യുവിന്റെ ആഹ്വാനം. മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്കെതിരെ വിവിധ ജില്ലകളിൽ കെ.എസ്.യു നടത്തിയ പ്രതിഷേധ മാർച്ചുകൾക്കെതിരെ ഉണ്ടായ പൊലീസ് നടപടികളിൽ പ്രതിഷേധിച്ചാണ് സമരമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.
- Jun 24, 2024 13:45 IST
യാക്കോബായ വിഭാഗത്തിൻ്റെ ഹർജി ഹൈക്കോടതി തള്ളി
മലങ്കര സഭയിലെ ആറു പള്ളികളിൽ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന യാക്കോബായ വിഭാഗത്തിൻ്റെ ഹർജി ഹൈക്കോടതി തള്ളി. മംഗലം ഡാം, ഓടക്കാലി, പുളിന്താനം അടക്കം പള്ളികളിൽ വിധി നടപ്പാക്കാൻ സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നു. സുപ്രീം കോടതി വിധി നടപ്പിലാക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് കോടതി ഓർമ്മിപ്പിച്ചു. ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാരും ശ്യാം കുമാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
2023 ഫെബ്രുവരിയിലെ ഉത്തരവിന് ഇപ്പോഴാണോ സ്റ്റേ ആവശ്യപ്പെടുന്നതെന്ന് കോടതി യാക്കോബായ വിഭാഗത്തോട് ചോദിച്ചു. ഉത്തരവ് രണ്ടാഴ്ചക്കകം നടപ്പാക്കി അറിയിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർക്കാരിന് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. പള്ളികൾ ഏറ്റെടുക്കാനുള്ള പൊലീസ് നീക്കത്തെ യാക്കോബായ വിഭാഗം പ്രതിരോധിക്കുന്ന സാഹചര്യമാണ് നിലാവിലുള്ളത്. ഞായക്കാഴ്ചയും പള്ളികൾ എറ്റെടുക്കാൻ പൊലീസ് ശ്രമം നടത്തിയിരുന്നു.
- Jun 24, 2024 11:11 IST
രാഹുൽ ഗാന്ധിയുടെ വയനാട് സീറ്റിലെ രാജി സ്വീകരിച്ച് പ്രോ ടേം സ്പീക്കർ
വയനാട് ലോക്‌സഭാ സീറ്റിൽ നിന്നുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ രാജി പ്രോ ടേം സ്പീക്കർ ഭർതൃഹരി മഹ്താബ് സ്വീകരിച്ചു. റായ്ബറേലി ലോക്‌സഭാ സീറ്റ് രാഹുൽ ഗാന്ധി നിലനിർത്തി.
Pro-tem Speaker Bhartruhari Mahtab accepts the resignation of Congress leader Rahul Gandhi from Wayanad Lok Sabha seat.
— ANI (@ANI) June 24, 2024
Rahul Gandhi kept the Raebareli Lok Sabha seat. pic.twitter.com/rFoya8nCJb - Jun 24, 2024 11:09 IST
നരേന്ദ്ര മോദി ലോക്സഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു
നരേന്ദ്ര മോദി ലോക്സഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു.
Prime Minister Narendra Modi takes oath as a member of the 18th Lok Sabha. pic.twitter.com/TR66V3NBJL
— ANI (@ANI) June 24, 2024 - Jun 24, 2024 11:04 IST
18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി
18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. പ്രോ ടേം സ്പീക്കറായി നിയമിതനായ ഭർതൃഹരി മഹ്താബാണ് സഭയുടെ താൽക്കാലിക അദ്ധ്യക്ഷൻ. ഭരണഘടനയുടെ ചെറുപതിപ്പുമായാണ് പ്രതിപക്ഷം ഇന്ന് ലോക്സഭയിലെത്തിയത്.
- Jun 24, 2024 10:46 IST
പ്രോ ടേം സ്പീക്കറായി ചുമതലയേറ്റ് ഭർതൃഹരി മഹ്താബ്
ജൂലൈ 3 വരെ എട്ട് സിറ്റിംഗുകളുള്ള 18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ഇന്ന് ആരംഭിക്കും. പ്രോ ടേം സ്പീക്കറായി നിയമിതനായ ഭർതൃഹരി മഹ്താബിന് രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മന്ത്രിസഭാംഗങ്ങൾക്കും സത്യവാചകം ചൊല്ലിക്കൊടുക്കും.
- Jun 24, 2024 10:41 IST
സീറ്റ് പ്രതിസന്ധിക്ക് കാരണം സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ: പി.കെ. അബ്ദുറബ്ബ്
മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് കാരണം സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്. സര്‍ക്കാര്‍ കണക്കുകള്‍ കൊണ്ട് കളിച്ച് വിദ്യാര്‍ത്ഥികളെ വഞ്ചിക്കുകയാണ്. കുട്ടികളുടെ അവകാശങ്ങളെ നിഷേധിക്കുന്നു. പ്ലസ് വണ്ണിന് ചേരാന്‍ നില്‍ക്കുന്ന കുട്ടിയോട് മറ്റേതെങ്കിലും കോഴ്സിന് ചേരാന്‍ പറയുകയാണെന്നും അബ്ദുറബ്ബ് പറഞ്ഞു.
- Jun 24, 2024 10:39 IST
പാർലമെന്റ് അംഗങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി
18ാമത് ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി പാർലമെന്റിലെത്തി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണ-പ്രതിപക്ഷ അംഗങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നു. ഇത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്ര ദിനമാണെന്ന് മോദി പറഞ്ഞു. ഭരണഘടനാ തത്ത്വങ്ങൾ പാലിക്കുമെന്നും എല്ലാവരുടേയും പിന്തുണ ഉറപ്പാക്കാൻ ശ്രമിക്കുമെന്നും മോദി പറഞ്ഞു.
ജൂൺ 25 ആയ നാളെ അടിയന്തരാവസ്ഥയുടെ 50ാം വാർഷിക ദിനമാണെന്നും രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ഏടാണെന്ന കാര്യം മറക്കരുതെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.
#WATCH | PM Narendra Modi says, "Tomorrow is 25th June. 25th June marks 50 years of the blot that was put on the democracy of India. The new generation of India will never forget that the Constitution of India was completely rejected, every part of the Constitution was torn to… pic.twitter.com/FelYrEut2s
— ANI (@ANI) June 24, 2024
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us