/indian-express-malayalam/media/media_files/uploads/2019/05/exam-result7591.jpg)
പ്ലസ് വൺ പ്രവേശനം
Kerala News Highlights: മലപ്പുറത്ത് പ്ലസ് വൺ അധിക ബാച്ച് അനുവദിക്കണമെന്നുള്ള റിപ്പോർട്ട് സമർപ്പിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിയമിച്ച കമ്മിറ്റി. മലപ്പുറത്തെ വിദ്യാർത്ഥികളുടെ സുഗമമായ തുടർ വിദ്യാഭ്യാസത്തിന് ജില്ലയിൽ അധിക സീറ്റ് വേണമെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് നൽകിയ റിപ്പോര്‍ട്ടിൽ സമിതി വ്യാക്തമാക്കി. കെ എസ് യു, എംഎസ്എഫ് തുടങ്ങിയ വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധങ്ങളെ തുടർന്നായിരുന്നു പഠമ സമിതിയെ സർക്കാർ നിയോഗിച്ചത്.
അതേ സമയം സപ്ലിമെൻററി അപേക്ഷകളുടെ എണ്ണം കൂടി പരിഗണിച്ചാവണം ബാച്ച് തീരുമാനിക്കേണ്ടതെന്ന് സമിതിയുടെ ശുപാർശയിൽ പറയുന്നു. എന്നാൽ മുഖ്യമന്ത്രിയോട് ആലോചിച്ച ശേഷം വിദ്യാഭ്യാസ വകുപ്പ് മലപ്പുറത്തെ പ്ലസ് വൺ അധിക ബാച്ചുകളുടെ എണ്ണം നിശ്ചയിക്കുമെന്നാണ് നിലവിൽ പുറത്തുവരുന്ന വിവരം.
പ്ലസ് വൺ പ്രവേശനത്തിൽ പ്രതിസന്ധി തുടരുന്നു
പ്ലസ് വൺ പ്രവേശനത്തിൽ പ്രതിസന്ധി തുടരുന്നു. മലപ്പുറത്ത് ഇനിയും 16881 പേർക്ക് സീറ്റ് വേണം. മലപ്പുറത്തു ഇനി ബാക്കിയുള്ളത് 6937 സീറ്റുകളാണ്. സപ്ലിമെന്ററി അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചതോടെയാണ് കണക്കുകൾ പുറത്തുവന്നത്. അപേക്ഷകരുടെ എണ്ണം നോക്കി കൂടുതൽ താത്ക്കാലിക ബാച്ചുകള്‍ അനുവദിക്കുമെന്നാണ് സർക്കാർ പറഞ്ഞിരുന്നത്.
- Jul 05, 2024 21:22 IST
ബി എസ് പി തമിഴ്‌നാട് അദ്ധ്യക്ഷനെ വെട്ടിക്കൊന്നു
മായാവതിയുടെ ബഹുജൻ സമാജ്‌വാദി പാര്‍ട്ടി തമിഴ്‌നാട് ഘടകം സംസ്ഥാന അധ്യക്ഷനെ വെട്ടിക്കൊന്നു. ചെന്നൈ കോർപറേഷൻ മുൻ കൗൺസിലറും അഭിഭാഷകനുമായ കെ.ആംസ്ട്രോങിനെയാണ് ചെന്നൈയിലെ വീടിന് അടുത്ത് വച്ച് ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. വെട്ടേറ്റതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിൽ തമിഴ്‌നാട് പൊലീസ് അന്വേഷണം തുടങ്ങി.
- Jul 05, 2024 19:22 IST
ഓറഞ്ച് ബുക്ക് പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ ഓറഞ്ച് ബുക്ക് പ്രകാരമുള്ള മുന്നൊരുക്ക നടപടികള്‍ അതത് വകുപ്പുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓറഞ്ച് ബുക്കിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മഴക്കാല മുന്നൊരുക്ക യോഗത്തിന്‍റെ തീരുമാനപ്രകാരം ഇതിനകം നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ ജില്ലാതലത്തില്‍ അവലോകനം ചെയ്യണം. ജില്ലാ ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേരണമെന്നും നിർദ്ദേശമുണ്ട്.
- Jul 05, 2024 18:47 IST
വീഡിയോ എവിടുന്നെന്ന് ആദ്യം പറയൂ; രാജ്മോഹൻ ഉണ്ണിത്താൻ
കെ.പി.സി.സി. അധ്യക്ഷനും കണ്ണൂര്‍ എം.പിയുമായ കെ.സുധാകരന്റെ വീട്ടിൽനിന്ന് കൂടോത്രത്തിന്‍റേതെന്ന് ആരോപിക്കപ്പെടുന്ന വസ്തുക്കള്‍ കണ്ടെടുക്കുന്ന വീഡിയോയുടെ ഉറവിടം വെളിപ്പെടുത്താതെ പ്രതികരിക്കാനില്ലെന്ന് കാസര്‍കോട് എം.പി. രാജ്‌മോഹന്‍ ഉണ്ണിത്താൻ. വാർത്താസമ്മേളനത്തിനിടെ 'കൂടോത്രം' സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
- Jul 05, 2024 17:31 IST
അമീബിക് മസ്തിഷ്ക ജ്വരം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു
അമീബിക് മസ്തിഷ്ക ജ്വരം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കാന്‍ ഇറങ്ങരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സ്വിമ്മിംഗ് പൂളുകള്‍ നന്നായി ക്ലോറിനേറ്റ് ചെയ്യണം. കുട്ടികളെയാണ് ഈ അസുഖം കൂടുതലായി ബാധിക്കുന്നതായി കാണുന്നത്. അതിനാല്‍ കുട്ടികള്‍ ജലാശയങ്ങളില്‍ ഇറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും ജലാശയങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും യോഗത്തിൽ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
- Jul 05, 2024 16:50 IST
ധാർഷ്ട്യം തിരിച്ചടിയായെന്ന് സിപിഎമ്മിന്റെ അവലോകന റിപ്പോർട്ട്
പാർട്ടിയിലെ മേൽത്തട്ട് മുതൽ താഴെത്തട്ട് വരെയുള്ള കേഡർമാരുടെ ധാർഷ്ട്യം സംഘടനയെ ജനങ്ങളിൽ നിന്ന് അകറ്റിയെന്ന് സിപിഐഎമ്മിന്റെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. തെറ്റായ പ്രവണതകളും അഹന്തയും ഇല്ലാതാക്കാനുള്ള തിരുത്തൽ വേണമെന്നും ഇക്കാര്യത്തിൽ ആസൂത്രിതമായ പരിപാടികൾ വേണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇടത് പരമ്പരാഗത വോട്ടുകൾ ബിജെപിയിലേക്ക് പോയത് ആശങ്കാജനകമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
- Jul 05, 2024 15:57 IST
ബിനോയ് വിശ്വത്തിനതിരെ പരോക്ഷ വിമർശനവുമായി എസ്എഫ്ഐ
തങ്ങൾക്കെതിരായ പരാമർശങ്ങളിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് എസ്എഫ്ഐയുടെ പരോക്ഷ വിമർശനം. മാധ്യമങ്ങൾ സൃഷ്ടിക്കുന്ന പൊതുബോധത്തിൽ വിധേയപ്പെട്ട് പോകരുതെന്നായിരുന്നു ബിനോയ് വിശ്വത്തിന്പേരെടുത്ത് പറയാതെയുള്ള എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ മുന്നറിയിപ്പ്.ഞങ്ങൾക്ക് ചരിത്രം അറിയില്ല എന്നാണ് വിമർശനം. ഞങ്ങൾ ചരിത്രം പഠിക്കുന്നുമുണ്ട്, പ്രവർത്തകർക്ക് അത് പഠിപ്പിച്ച് നൽകുന്നുമുണ്ട്. വിമർശനങ്ങളെ പോസിറ്റീവ് ആയി കാണുന്നു. എന്നാൽ വലതുപക്ഷത്തിന്റെ അജണ്ടയ്ക്ക് തല വച്ചു കൊടുക്കരുതെന്നും പിഎം ആർഷോ ഓർമ്മിപ്പിച്ചു.
- Jul 05, 2024 14:19 IST
കഴക്കൂട്ടത്ത് ഒന്നരക്കിലോ കഞ്ചാവുമായി മൂന്നുപേര്‍ അറസ്റ്റില്‍
കഴക്കൂട്ടത്ത് 100 ഗ്രാം എം.ഡി.എം.എയും ഒന്നര കിലോ കഞ്ചാവും പിടികൂടി. ബംഗളുരുവില്‍നിന്ന് കടത്തിക്കൊണ്ടുവന്നതാണിത്. സംഭവത്തില്‍ മൂന്നു പേര്‍ പിടിയിലായി.
- Jul 05, 2024 13:20 IST
ഡോ.വന്ദന കൊലക്കേസ്; പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി
ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി. കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന പ്രതിയുടെ ആവശ്യം നേരത്തെ വിചാരണക്കോടതി തള്ളിയിരുന്നു.
- Jul 05, 2024 12:21 IST
സംസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം
സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചു. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നജീബ് കാന്തപുരം എംഎല്‍എ അടിയന്തര പ്രമേയത്തിന് അനുമതി തേടി.
- Jul 05, 2024 11:31 IST
ലീഡർ കെ.കരുണാകരന്റെ ജന്മവാർഷികത്തിൽ ആശംസകൾ നേർന്ന് സുരേഷ് ഗോപി
ലീഡർ കെ.കരുണാകരന്റെ 106-ാം ജന്മ വാർഷികത്തിൽ ആശംസകൾ നേർന്ന് കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി. ഫെയ്സ്ബുക്കിലാണ് സുരേഷ് ഗോപിയുടെ ആശംസ.
- Jul 05, 2024 11:10 IST
തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി
തൃശൂർ ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. 310 പന്നികളെ കള്ളിങ്ങിന് വിധേയമാക്കും. പതിനാലാം നമ്പർ വാർഡിലെ കട്ടിലപൂവം ബാബു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ പന്നികളിലാണ് രോഗം സ്ഥിരീകരിച്ചത്.
- Jul 05, 2024 10:40 IST
കോഴിക്കോട് ഓട്ടോയിൽ കയറിയ വയോധികയുടെ മാല കവര്‍ന്നു
കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നിന്നും ഓട്ടോയില്‍ കയറിയ വയോധികയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്നതായി പരാതി. വയനാട് പുല്‍പ്പള്ളി സ്വദേശിനിയായ ആണ്ടുകാലായില്‍ ജോസഫീന(68) ആണ് അജ്ഞാതനായ ഓട്ടോ ഡ്രൈവറുടെ ആക്രമണത്തിന് ഇരയായത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us