കേജ്‌രിവാൾ തീവ്രവാദി തന്നെ, തെളിവുണ്ട്: പ്രകാശ് ജാവദേക്കർ

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആം ആദ്‌മിയെ കടന്നാക്രമിക്കുകയാണ് ബിജെപി നേതാക്കൾ

unathorised colonies in delhi, അനധികൃത കോളനി, Cabinet ministers; ഡൽഹി, briefing, prakash javedekar, ravi shankar prasad, mtnl bsnl merger, unathorised colonies in delhi, india news,ie malayalam, ഐഇ മലയാളം

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ തീവ്രവാദി തന്നെയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. ഇക്കാര്യത്തിൽ നിരവധി തെളിവുണ്ടെന്നും ജാവദേക്കർ പറഞ്ഞു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആം ആദ്‌മിയെ കടന്നാക്രമിക്കുകയാണ് ബിജെപി നേതാക്കൾ.

“കേജ്‌രിവാൾ നിഷ്‌കളങ്കനായി അഭിനയിക്കുകയാണ്. കേജ്‌രിവാൾ തീവ്രവാദിയാണെന്നതിനു ധാരാളം തെളിവുകളുണ്ട്. താനൊരു അരാജകവാദിയാണെന്ന് കേജ്‌രിവാൾ തന്നെ പറയുന്നു. ഒരു അരാജകവാദിയും തീവ്രവാദിയും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല,” ജാവദേക്കർ പറഞ്ഞു.

Read Also: മൂന്നാഴ്ചകള്‍ക്കുള്ളില്‍ എട്ടു വിവാഹങ്ങള്‍, മലയാള സിനിമയില്‍ ഇത് കല്യാണക്കാലം

നേരത്തെ ആം ആദ്‌മിക്കെതിരെ ബിജെപി നേതാവ് നടത്തിയ പരാമർശം ഏറെ വിവാദമായിരുന്നു. ആം ആദ്‌മി മുസ്‌ലിം ലീഗിന് തുല്യമാണെന്നാണ് ബിജെപി നേതാവ് കപിൽ മിശ്ര പറഞ്ഞത്. ‘ആം ആദ്‌മി പാർട്ടിയുടെ പുതിയ പേര്​ മുസ്‌ലിം ലീഗ്​ എന്നാക്കണം. ഉമർ ഖാലിദ്​, അഫ്​സൽ ഗുരു, ബുർഹാൻ വാനി… തീവ്രവാദികളെ പിതൃതുല്യരായി കാണുന്നവർക്കെല്ലാം യോഗി ആദിത്യനാഥിനെ ഭയമാണ്​’ എന്നായിരുന്നു കപിൽ മിശ്ര ട്വീറ്റ്​ ചെയ്​തത്​. യോഗി ആദിത്യനാഥിന് ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു വിലക്ക് ഏർപ്പെടുത്തിയതിനു പിന്നാലെയായിരുന്നു കപിൽ മിശ്രയുടെ വിവാദ പ്രസ്‌താവന.

ഫെബ്രുവരി എട്ടിനാണ് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്. ആം ആദ്‌മിയും ബിജെപിയും ശക്തമായി മത്സരരംഗത്തുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കളത്തിലിറക്കിയാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. അതേസമയം, കേജ്‌രിവാളിന്റെ വികസന നേട്ടങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം നൽകുമെന്നാണ് ആം ആദ്‌മിയുടെ വിശ്വാസം.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Plenty of proof that kejriwal is terrorist says prakash javadekar

Next Story
ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗം: വനിതാ സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും പ്രധാനമന്ത്രിക്ക് കത്തെഴുതിNarendra Modi social media, നരേന്ദ്രമോദി സോഷ്യല്‍ മീഡിയ, women's day, ലോക വനിതാ ദിനം, march 8, മാര്‍ച്ച് എട്ട്
The moderation of comments is automated and not cleared manually by malayalam.indianexpress.com