ഇഷ്‌ട ഭക്ഷണം കഴിക്കുന്നതിലൂടെയും ലെെംഗിക ബന്ധത്തിലേർപ്പെടുന്നതിലൂടെയും മനുഷ്യനു ലഭിക്കുന്ന ആനന്ദം ദെെവികമാണെന്ന് ആഗോള കത്തോലിക്കാ സഭ തലവനും റോം ഭരണാധികാരിയുമായ ഫ്രാൻസിസ് മാർപാപ്പ. “ആനന്ദം ഉടലെടുക്കുന്നത് ദെെവത്തിൽ നിന്നാണ്, അതിൽ കത്തോലിക്കനെന്നോ ക്രെെസ്‌തവനെന്നോ വ്യത്യാസമില്ല. എല്ലാ ആനന്ദങ്ങളും ദെെവികമാണ്,” ഫ്രാൻസിസ് പാപ്പ പറഞ്ഞു. എഴുത്തുകാരൻ കാർലോ പെട്രിനിയുമായുള്ള അഭിമുഖത്തിലാണ് മാർപാപ്പ ഇക്കാര്യം പറഞ്ഞത്.

Read Also: സ്കോച്ച് വിസ്കിയാണ് യഥാർഥ ‘വിശുദ്ധ ജലം’: ഫ്രാൻസിസ് മാർപാപ്പ

“മനുഷ്യത്വരഹിതവും ക്രൂരവും അശ്ലീലവുമായ ആനന്ദ മാർഗങ്ങളെ സഭ അപലപിക്കുന്നു, മറുവശത്ത് മനുഷ്യത്തപരവും ലളിതവും സദാചാരപരവുമായ ആനന്ദത്തെ സഭ എല്ലായ്‌പ്പോഴും അംഗീകരിക്കുന്നു. നന്നായി ഭക്ഷണം കഴിക്കുന്നതിലൂടെ ആരോഗ്യത്തെ നിലനിർത്താൻ സാധിക്കുന്നു. ഭക്ഷണത്തിൽ ആനന്ദമുണ്ട്. അതുപോലെ തന്നെ ലെെംഗിക ആനന്ദമെന്നത് പ്രണയത്തെ കൂടുതൽ സുന്ദരവും മനോഹരവുമാക്കുന്നു. ജീവിവർഗങ്ങളുടെ നിലനിൽപ്പിനു ഉറപ്പ് നൽകുന്നതും ലെെംഗികതയാണ്. ലെെംഗികതയെയും അതിലൂടെയുള്ള ആനന്ദത്തെയും അപലപിച്ച സഭയുടെ മുൻകാല കാഴ്‌ചപ്പാടുകൾ വളരെയധികം ദോഷം ചെയ്‌തിട്ടുണ്ട്, അത് ഇന്നും തുടരുന്നു,” മാർപാപ്പ പറഞ്ഞു.

Read Also: ‘ഉറ മറച്ചത്’: ലെെംഗികതയെക്കുറിച്ചുള്ള തുറന്നെഴുത്ത് വിവാദമാകുമ്പോൾ

ജീവോൽപ്പാദിക്കു വേണ്ടി മാത്രമാണ് ലെെംഗികത എന്ന സഭയുടെ കാഴ്‌ചപ്പാട് നേരത്തെ നിരവധി വിമർശനങ്ങൾക്ക് കാരണമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook