ന്യൂഡല്‍ഹി: വ്യക്തിഗതമല്ലാത്ത ഡേറ്റയും ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍ മുഖേനയുള്ള ഡേറ്റ ശേഖരണവും ഉള്‍പ്പെടുത്തി വ്യക്തിഗത ഡേറ്റ സംരക്ഷണ ബില്ലിന്റെ പരിധി വിപുലീകരിക്കല്‍, എല്ലാ സോഷ്യല്‍ മീഡിയകളെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായി പരിഗണിക്കുക തുടങ്ങിയ സുപ്രധാന നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച് സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി). ഏകദേശം രണ്ടു വര്‍ഷത്തെ സൂക്ഷ്മപരിശോധനയ്ക്കു ശേഷമാണു ജെപിസി ഈ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്.
സമിതിയുടെ അന്തിമ ശിപാര്‍ശകളും പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്നുള്ള അര ഡസന്‍ അംഗങ്ങളുടെ വിയോജനക്കുറിപ്പുകളും പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. രാജ്യത്തെ അഭിവൃദ്ധി പ്രാപിക്കുന്ന ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയെ ബാധിക്കുന്ന ബില്‍ സംബന്ധിച്ച ശിപാര്‍ശകള്‍ സ്വീകരിക്കാന്‍ പി പി ചൗധരിയുടെ അധ്യക്ഷതയില്‍ ജെപിസി തിങ്കളാഴ്ച യോഗം ചേര്‍ന്നിരുന്നു.
വ്യക്തിഗത ഡേറ്റ മാത്രമല്ല, വ്യക്തിഗതമല്ലാത്ത ഡേറ്റയും ഉള്‍പ്പെടുത്തുന്നതിനു നിയമനിര്‍മാണത്തിന്റെ പരിധി വിപുലീകരിക്കാന്‍ ജെസിപി അനുകൂലമാണെന്നാണു കരുതപ്പെടുന്നത്. വ്യക്തിപരമല്ലാത്ത വിവരങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള ഒരു വലിയ കുടയായിരിക്കണം നിര്‍ദിഷ്ട ഡേറ്റ പ്രൊട്ടക്ഷന്‍ അതോറിറ്റി (ഡിപിഎ) എന്നാണ് ജെപിസി കരുതുന്നത്. ഇതിനായി, ഭാവിയില്‍ വ്യക്തിപരമല്ലാത്ത ഡേറ്റ സംബന്ധിച്ച തുടര്‍ നയം അല്ലെങ്കില്‍ നിയമ ചട്ടക്കൂട് ഈ നിയമനിര്‍മ്മമണത്തിന്റെ ഭാഗമാക്കണമെന്നും പ്രത്യേക നിയമനിര്‍മാണമല്ലെന്നും ജെസിപി കരുതുന്നു. മറ്റു വ്യാവസായിക ഡേറ്റാ ബേസുകള്‍ക്കു പുറമെ, വ്യക്തിഗതമല്ലാത്ത ഡേറ്റയില്‍ നിര്‍ദിഷ്ട മാറ്റങ്ങള്‍ക്കു കീഴിലുള്ള അജ്ഞാത വ്യക്തിഗത ഡേറ്റയും ഉള്‍പ്പെടും.
ഡിജിറ്റല്‍ അല്ലെങ്കില്‍ സോഫ്റ്റ്വെയര്‍ കമ്പനികള്‍ക്കു പുറമെ, ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍ (ടെലികോം ഗിയറുകള്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് മുതലായവ) വഴിയുള്ള വിവരശേഖരണം ഈ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ ജെപിസി അനുകൂലിച്ചതായാണു കരുതുന്നത്.
അവതരിപ്പിച്ചതുപോലെ, നിയമനിര്‍മാണത്തില്‍ ഡിജിറ്റല്‍ ഉപകരണങ്ങളിലൂടെ ഡേറ്റ ശേഖരിക്കുന്ന ഹാര്‍ഡ്വെയര്‍ നിര്‍മാതാക്കളെ പരിശോധിക്കുന്നതിനുള്ള വ്യവസ്ഥയില്ല. ഈ പശ്ചാത്തലത്തില്‍, ഹാര്‍ഡ്വെയര്‍ നിര്‍മാതാക്കളും അനുബന്ധ സ്ഥാപനങ്ങളും ഡേറ്റ കൈകാര്യം ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങള്‍ രൂപപ്പെടുത്താന്‍ ഡിപിഎയെ അനുവദിക്കുന്ന നിയമനിര്‍മാണത്തില്‍ പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിക്കുന്നതിനു ജെസിപി അനുകൂലമാണെന്നാണ് കരുതുന്നത്.
Also Read: രാജ്യത്ത് 7,579 പുതിയ കോവിഡ് രോഗികൾ; 236 മരണം
സര്‍ക്കാരിന് എളുപ്പം കടന്നുകൂടാവുന്ന വ്യവസ്ഥകളില്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍ ഉള്‍പ്പെട്ട നിരവധി അംഗങ്ങള്‍ വിയോജിപ്പ് കുറിപ്പുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും, രാജ്യത്തിനു പുറത്തേക്കു ഡേറ്റ കൈമാറ്റം ചെയ്യുന്നതു പോലുള്ള കാര്യങ്ങളില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ വര്‍ധിപ്പിക്കുന്നതില്‍ സമിതിക്ക് യോജിപ്പുണ്ടെന്നാണു കരുതപ്പെടുന്നത്.
നിയമനിര്‍മാണത്തിനു കീഴിലുള്ള ഡേറ്റ പ്രാദേശികവല്‍ക്കരണ വ്യവസ്ഥകള്‍ രാജ്യത്തെയും വിദേശത്തെയും സ്ഥാപനങ്ങള്‍ പൂര്‍ണമായി പാലിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ശരിയായ അടിസ്ഥാന സൗകര്യവും ഡേറ്റ പ്രൊട്ടക്ഷന്‍ അതോറിറ്റി രൂപീകരണവും നടന്നുഴിഞ്ഞാല്‍ രാജ്യം ക്രമേണ ഡോറ്റാ പ്രാദേശികവല്‍ക്കരണത്തിലേക്കു നീങ്ങേണ്ടതുണ്ടെന്നും ജെപിസി കരുതുന്നു.
ലംഘനങ്ങള്‍ ഉണ്ടായാല്‍ പിഴ ഈടാക്കുന്നത് സമിതിയിലെ അംഗങ്ങള്‍ക്കിടയിലുള്ള അഭിപ്രായവ്യത്യാസത്തിനു കാരണമായതായി കരുതപ്പെടുന്നു.