scorecardresearch

വിദേശത്തേക്ക് ചേക്കേറാൻ ലക്ഷ്യമിടുന്നോ ? എന്തുകൊണ്ട് കാനഡ ? അറിയേണ്ട കാര്യങ്ങൾ

വിദേശത്ത് പഠിക്കാനോ സ്ഥിരതാമസമാക്കാനോ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് കാനഡ ഇന്നും ഏറ്റവും മികച്ച ഓപ്ഷനായി തുടരുന്നതിന്റെ പ്രധാന കാരണങ്ങൾ ഇവയെല്ലാമാണ്

വിദേശത്ത് പഠിക്കാനോ സ്ഥിരതാമസമാക്കാനോ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് കാനഡ ഇന്നും ഏറ്റവും മികച്ച ഓപ്ഷനായി തുടരുന്നതിന്റെ പ്രധാന കാരണങ്ങൾ ഇവയെല്ലാമാണ്

author-image
WebDesk
New Update
Canada

എന്തുകൊണ്ട് കാനഡ ? അറിയേണ്ട കാര്യങ്ങൾ

മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും തൊഴിലവസരങ്ങളും തേടി വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണം ഓരോ വർഷവും വർധിച്ചുവരികയാണ്.

Advertisment

Also Read:ഗാസയിലെ സന്നദ്ധ സംഘടനകളെ താത്കാലികമായി റദ്ദാക്കി ഇസ്രയേൽ

അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ, ജർമ്മനി എന്നീ രാജ്യങ്ങൾക്കൊപ്പം ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കുടിയേറ്റ കേന്ദ്രമായി കാനഡ ഇന്നും തുടരുന്നു. ലോകത്തെ പല രാജ്യങ്ങളും കുടിയേറ്റ നിയമങ്ങൾ കർശനമാക്കുമ്പോഴും, വിദേശ പ്രതിഭകളെ ആകർഷിക്കുന്നതിനായി കാനഡ ഇപ്പോഴും ഉദാരമായ നയങ്ങളാണ് പിന്തുടരുന്നത്.

കാനഡയെ പ്രിയപ്പെട്ടതാക്കുന്ന ഘടകങ്ങൾ

ഉയർന്ന ജീവിതനിലവാരം, സൗജന്യ ആരോഗ്യ സേവനം , ശുദ്ധമായ പരിസ്ഥിതി, കുറഞ്ഞ കുറ്റകൃത്യ നിരക്ക് എന്നിവ കാനഡയെ കുടിയേറ്റക്കാർക്ക് പ്രിയപ്പെട്ടതാക്കുന്നു. ഇതിനുപുറമെ, ഐടി, ഹെൽത്ത് കെയർ മേഖലകളിൽ വലിയ സാമ്പത്തിക അവസരങ്ങളും കാനഡ വാഗ്ദാനം ചെയ്യുന്നുണ്ട്.

Also Read:ഖാലിദ സിയയുടെ ഖബറടക്കം പൂർത്തിയായി ; അന്ത്യോപചാരമർപ്പിച്ച് പതിനായിരങ്ങൾ

കണക്കുകൾ പ്രകാരം, 2024-ൽ ഏകദേശം 1.27 ലക്ഷം ഇന്ത്യക്കാരാണ് കാനഡയിൽ സ്ഥിരതാമസത്തിന് അനുമതി നേടിയത്. ഇതേവർഷം തന്നെ റെക്കോർഡ് എണ്ണമായ 87,812 ഇന്ത്യക്കാർക്ക് കനേഡിയൻ പൗരത്വവും ലഭിച്ചു. കൂടാതെ, 4.27 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികളാണ് ഉപരിപഠനത്തിനായി 2024-ൽ കാനഡ തിരഞ്ഞെടുത്തത്.

വിദ്യാഭ്യാസവും തൊഴിൽ സാധ്യതകളും

ലോകോത്തര നിലവാരമുള്ള സർവ്വകലാശാലകളും വൈവിധ്യമാർന്ന കോഴ്‌സുകളുമാണ് വിദ്യാർത്ഥികളെ ഇങ്ങോട്ട് ആകർഷിക്കുന്നത്. ടൊറന്റോ സർവകലാശാല, മക്ഗിൽ സർവകലാശാല, ബ്രിട്ടീഷ് കൊളംബിയ സർവകലാശാല എന്നിവയാണ് മുൻനിരയിലുള്ളത്. താരതമ്യേന കുറഞ്ഞ ഫീസിൽ മികച്ച വിദ്യാഭ്യാസം നേടാമെന്നതും 'പോസ്റ്റ് ഗ്രാജുവേഷൻ വർക്ക് പെർമിറ്റ്' വഴി പഠനശേഷം മൂന്ന് വർഷം വരെ കാനഡയിൽ ജോലി ചെയ്യാനുള്ള അവസരവും വിദ്യാർത്ഥികൾക്ക് ഗുണകരമാകുന്നു. പഠനകാലത്ത് പാർട്ട് ടൈം ജോലി ചെയ്യാനുള്ള അനുമതി ചെലവുകൾ കണ്ടെത്താനും സഹായിക്കുന്നു.

നൈപുണ്യമുള്ള തൊഴിലാളികൾക്ക് സുവർണ്ണാവസരം

ടെക്‌നോളജി, ഹെൽത്ത് കെയർ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് കാനഡ വലിയ അവസരങ്ങൾ നൽകുന്നു. എഐ , ഡാറ്റാ അനലിസ്റ്റ് തുടങ്ങിയ മേഖലകളിൽ രാജ്യം പ്രതിഭകളെ തേടുകയാണ്. ഡോക്ടർമാർ, നഴ്‌സുമാർ എന്നിവർക്ക് പുറമെ ഇലക്ട്രീഷ്യൻ, കാർപെന്റർ, പ്ലംബർ തുടങ്ങിയ വൈദഗ്ധ്യമുള്ള തൊഴിലാളികൾക്കും കാനഡയിലേക്ക് എളുപ്പത്തിൽ കുടിയേറാൻ സാധിക്കും. മിക്ക വർക്ക് വിസകളിലും കുടുംബാംഗങ്ങളെയും ഒപ്പം കൂട്ടാൻ അനുവാദമുണ്ട്. പങ്കാളികൾക്ക് കാനഡയിൽ സ്വന്തമായി വർക്ക് പെർമിറ്റ് നേടാനും അവസരമുണ്ട്.

Also Read:യുക്രൈയ്ൻ യുദ്ധം; ട്രംപിന്റെ സമാധാന പദ്ധതി പൂർണ്ണമായി അംഗീകരിക്കുന്നില്ലെന്ന് പുടിൻ

ഇംഗ്ലീഷ് ഭാഷയിലുള്ള നൈപുണ്യവും കാനഡയിലുള്ള വലിയ ഇന്ത്യൻ സമൂഹത്തിന്റെ സാന്നിധ്യവും ഇന്ത്യക്കാർക്ക് കുടിയേറ്റം കൂടുതൽ എളുപ്പമാക്കുന്നു. വിദേശത്ത് പഠിക്കാനോ സ്ഥിരതാമസമാക്കാനോ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് കാനഡ ഇന്നും ഏറ്റവും മികച്ച ഓപ്ഷനായി തുടരുന്നതിന്റെ പ്രധാന കാരണങ്ങൾ ഇവയെല്ലാമാണ്.

Read More:ട്രംപിന്റെ താരിഫ് മുതൽ ബംഗ്ലാദേശിലെ സംഘർഷങ്ങൾ വരെ; 2026 ൽ ഇന്ത്യയുടെ വിദേശ ബന്ധങ്ങളിൽ കാത്തിരിക്കുന്നത് എന്തെല്ലാം ?

Canada Migrants

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: