അങ്കാറ: റൺവേയിൽനിന്നും തെന്നിമാറിയ വിമാനം കടലിൽ പതിക്കാതിരുന്നത് ഭാഗ്യംകൊണ്ട്. തുർക്കിയിലെ കടൽത്തീരത്ത് സ്ഥിതി ചെയ്യുന്ന ട്രാബ്സൺ വിമാനത്താവളത്തിലായിരുന്നു സംഭവം. റൺവേയിൽനിന്നും തെന്നിമാറിയ പേഗസുസ് എയർലൈൻസിന്റെ വിമാനം മുന്നോട്ട് നീങ്ങി കടലിനു അഭിമുഖമായി നിന്നു. ഏതാനും മീറ്ററുകൾ കൂടി മുന്നോട്ടുനീങ്ങിയിരുന്നെങ്കിൽ വിമാനം കടലിൽ പതിച്ചേനെ.

അങ്കാറയിൽനിന്നും ട്രാബ്സണിലേക്ക് വന്ന ബോയിങ് 737-800 വിമാനമാണ് അപകടത്തിൽപ്പെട്ടത്. 162 യാത്രക്കാരും രണ്ടു പൈലറ്റുമാരും 4 വിമാന ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ യാത്രക്കാർക്കോ വിമാന ജീവനക്കാർക്കോ യാതൊരു വിധ പരുക്കും ഏറ്റിട്ടില്ലെന്ന് ടർക്കിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ