ടെഹ്റാൻ: ഇറാനിൽ 66 പേരുമായി പോയ വിമാനം തകർന്നുവീണു. സെമിറോമിലെ സർഗോസ് മലനിരകളിലാണ് വിമാനം തകർന്ന് വീണത്. 66 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.

‘സെമിറോം പ്രദേശത്താണ് വിമാനം തകര്‍ന്നു വീണത്. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. 50 മുതല്‍ 66 വരെ യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്’, ഇറാന്‍ അടിയന്തര സഹകരണ വിഭാഗം അറിയിച്ചു.

അപകടത്തില്‍ ആരെങ്കിലും മരിച്ചോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇറാന്റെ വിമാനമാണോ അതോ ഇറാനിലൂടെ പറന്ന മറ്റേതങ്കിലും രാജ്യത്തിന്റെ വിമാനമാണോ ഇതെന്ന് വ്യക്തമായിട്ടില്ല. നിലവില്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി സന്ദര്‍ശനം ചുരുക്കി ഇന്ന് തന്നെ ഇറാനിലേക്ക് മടങ്ങിയേക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ