ബീജിങ്: ചൈനയില്‍ 133 യാത്രക്കാരുമായി വിമാനം തകര്‍ന്നു വീണു. ഈസ്റ്റേണ്‍ എയര്‍ലെന്‍സിന്റെ ബോയിങ് 737 വിമാനമാണ് തെക്കന്‍ പ്രവിശ്യമായ ഗുവാങ്സിയില്‍ തകര്‍ന്നുവീണത്. കുന്‍മിങ്ങില്‍നിന്നു ഗുവാങ്സൗയിലേക്കു പോകുകയായിരുന്നു വിമാനം.
തെങ് കൗണ്ടിയിലെ വുഷൗ നഗരത്തിനു സമീപം ഗുവാങ്സിയിലെ പര്‍വതത്തിലാണ് വിമാനം തകര്‍ന്നുവീണത്. തകര്‍ന്നുവീണതിനെ തുടര്‍ന്ന് വനത്തില്‍ തീ ആളിപ്പടരുന്ന ദൃശ്യങ്ങള്‍ ചൈനീസ് മാധ്യങ്ങള്‍ പുറത്തുവിട്ടു.
തീപവിമാനം തകരാനിടയായ കാരണമോ ആളപായം സംബന്ധിച്ചോ ഉള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ഉച്ചയ്ക്ക് 1.11 നാണു വിമാനം കുന്‍മിങ്ങില്‍നിന്നു പറന്നുയര്‍ന്നത്. വിമാനത്തിന്റെ 2.22 വരെയുള്ള യാത്രാ വിവരങ്ങളാണ് ഫ്‌ളൈറ്റ് റഡാര്‍24 കാണിക്കുന്നത്. ഈ സമയത്ത് 3222 അടി (983 മീറ്റര്‍) ഉയരത്തിലായിരുന്നു വിമാനം. 376 നോട്ടായിരുന്നു വേഹ വിമാനങ്ങളുടെ തത്സമയ ട്രാക്കിങ് വരങ്ങള്‍ ലഭ്യമാക്കുന്ന സംവിധാനമാണ് ഫ്‌ളൈറ്റ് റഡാര്‍24.
ഇരട്ട എന്‍ജിനുള്ള ഒറ്റ ഇടനാഴിയുള്ള വിമാനമായ ബോയിങ് 737 ഹ്രസ്വ, ഇടത്തരം യാത്രകള്‍ക്കുള്ള ലോകത്തിലെ ഏറ്റവും ജനപ്രിയ വിമാനങ്ങളിലൊന്നാണ്.
737-ന്റെ ഏത് പതിപ്പാണ് അപകടത്തില്‍ പെട്ടതെന്ന് വ്യക്തമല്ല. 737-800, 737 മാക്സ് എന്നിവയുള്‍പ്പെടെ ഒന്നിലധികം പതിപ്പുകള്‍ ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് ഉപയോഗിക്കുന്നുണ്ട്. ചൈനയുടെ മൂന്ന് പ്രധാന വിമാനക്കമ്പനികളാണ് ഈസ്റ്റേണ്‍ എയര്‍ലൈന്‍സ്.
രണ്ട് വന്‍ അപകടങ്ങളുടെ സാഹചര്യത്തില്‍ 737 മാക്‌സ് പതിപ്പ് വിമാനങ്ങളുടെ സര്‍വിസ് ലോകമെമ്പാടും നിര്‍ത്തിവച്ചിരുന്നു. ചൈനയുടെ ഏവിയേഷന്‍ റെഗുലേറ്റര്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ വിമാനം സര്‍വീസില്‍ തിരികെ കൊണ്ടുവരാന്‍ അനുമതി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് 737 മാക്‌സിന്റെ അവസാനത്തെ പ്രധാന വിപണിയായി ചൈന മാറിയിരുന്നു.