കന്യാസ്ത്രീകളെ ആക്രമിച്ചെന്ന ആരോപണം തെറ്റ്; പിണറായി വിജയന്‍ നുണ പ്രചരിപ്പിക്കുന്നു: പിയൂഷ് ഗോയല്‍

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംഭവത്തിന് പിന്നിലുള്ള കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നിലെത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു

Nun harassment case, കന്യാസ്ത്രീകള്‍ക്കെതിരായ ആക്രമണം,Kerala nun, kerala nun news, kerala news, കേരള വാര്‍ത്തകള്‍, Amit shah, അമിത് ഷാ, Piyush Goyal, പിയൂഷ് ഗോയല്‍, pinarayi vijayan, പിണറായി വിജയന്‍, kerala election, കേരള നിയമസഭാ തിരഞ്ഞെടുപ്പ്, kerala election news, കേരള തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍, malayalam election news, മലയാളം തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ് മലയാളം, IE malayalam, ഐഇ മലയാളം

കൊച്ചി: ഉത്തര്‍ പ്രദേശിലൂടെയുള്ള ട്രെയിന്‍ യാത്രക്കിടെ കേരളത്തില്‍ നിന്നുള്ള കന്യാസ്ത്രീകളെ ചില യാത്രക്കാരും റെയിൽവേ ഉദ്യോഗസ്ഥരും ചേര്‍ന്ന് ആക്രമിച്ചുവെന്ന ആരോപണം തള്ളിക്കളഞ്ഞ് കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയല്‍. വിഷയത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തെറ്റായ പ്രസ്താവനകളാണ് നടത്തുന്നതെന്ന് അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

“ഒരു കന്യാസ്ത്രീക്കെതിരെയും ആക്രമണം ഉണ്ടായിട്ടില്ല, കേരള മുഖ്യമന്ത്രി നുണ പറയുകയും തെറ്റായ പ്രസ്താവനകള്‍ പ്രചരിപ്പിക്കുകയാണ്,” പിയൂഷ് ഗോയല്‍ പ്രതികരിച്ചു. മാര്‍ച്ച് 19ന് ഝാൻസി റെയിൽവേ സ്റ്റേഷനില്‍ നടന്ന സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടപടിയെടുക്കണമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു.

“ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളെല്ലാം ബിജെപി സർക്കാരിനു കീഴിലാണ് നടക്കുന്നത്. നിയന്ത്രണാതീതമായി നടക്കുന്ന ഇത്തരം സംഭവങ്ങള്‍ ഗൗരവമായി കാണേണ്ടതുണ്ട്,” മുഖ്യമന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തില്‍ പറയുന്നു.

കന്യാസ്ത്രീകള്‍ക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടായിരുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. “കന്യാസ്ത്രീകളെ ആക്രമിച്ചതായി ആരോപണം ഉണ്ടായി. കന്യാസ്ത്രീകള്‍ക്കെതിരെയും പരാതി ലഭിച്ചിരുന്നു. പരാതി ശരിയാണോ തെറ്റാണോയെന്ന് പരിശോധിക്കേണ്ട ഉത്തരവാദിത്തം പൊലീസിനുണ്ട്. ആരോപണ വിധേയരായവരുടെ രേഖകൾ പൊലീസ് പരിശോധിച്ചു. അവര്‍ യാത്രക്കാരാണെന്നും കൃത്യമായ യാത്രാ ഉദ്ദേശ്യം ഉണ്ടായിരുന്നെന്നും ഉറപ്പുവരുത്തിയ ശേഷമാണ് വിട്ടയച്ചത്,” പൊലീസ് നടപടിയെ ന്യായീകരിച്ച് പിയൂഷ് ഗോയല്‍ കൂട്ടിച്ചേര്‍ത്തു.

Read More: കന്യാസ്ത്രീകള്‍ക്കെതിരായ അക്രമം: പ്രതിഷേധം വ്യാപകം, അമിത് ഷായുടെ ഉറപ്പ് പൊള്ളയെന്ന് പ്രിയങ്ക ഗാന്ധി

സംഘപരിവാറിന്റെ വിദ്യാര്‍ത്ഥി സംഘടനയിൽപ്പെട്ടവരാണ് ആക്രമണം നടത്തിയെന്ന ആരോപണം തള്ളിയ കേന്ദ്രമന്ത്രി ആരാണ് കന്യാസ്ത്രീകള്‍ക്കെതിരെ പരാതി നല്‍കിയതെന്നു വ്യക്തമാക്കിയില്ല.

കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ അമിത് ഷാ സംഭവത്തിനു പിന്നിലുള്ള കുറ്റവാളികളെ എത്രെയും പെട്ടെന്ന് നിയമത്തിന് മുന്നിലെത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കാഞ്ഞിരപ്പള്ളിയിലെ ബിജെപി സ്ഥാനാർഥി അല്‍ഫോൺസ് കണ്ണന്താനത്തിനു വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഷായുടെ വാഗ്ദാനം. ഇത്തരം കാര്യങ്ങള്‍ ന്യൂനപക്ഷങ്ങളുടെ അരക്ഷിതാവസ്ഥയ്ക്ക് കാരണമാകുമെന്നായിരുന്നു കണ്ണന്താനം പറഞ്ഞത്.

കന്യാസ്ത്രീകള്‍ക്കെതിരായി നടന്ന ആക്രമണത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി, ബിഎസ്‌പി നേതാവ് മായാവതി എന്നിവര്‍ രംഗത്തെത്തിയിരുന്നു. യുപി സര്‍ക്കാരിനെ രൂക്ഷമായി പ്രിയങ്ക ട്വിറ്ററിലൂടെ വിമര്‍ശിച്ചിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Piyush goyal on nun harassment case and cm vijayans statemen

The moderation of comments is automated and not cleared manually by malayalam.indianexpress.com