/indian-express-malayalam/media/media_files/uploads/2018/06/piyush-goyal.jpg)
ന്യൂഡൽഹി: കരൾ രോഗത്തിന് ചികിത്സയിലുളള അരുൺ ജയ്റ്റ്ലിയുടെ രാജ്യത്തിലേക്കുളള മടങ്ങിവരവ് വൈകിയേക്കും. ധനമന്ത്രിയുടെ അധിക ചുമതല പിയൂഷ് ഗോയലിന് കൈമാറി രാഷ്ട്രപതി ഉത്തരവിട്ടു. അരുൺ ജയ്റ്റ്ലി മടങ്ങിവരുന്നത് വരെ പിയൂഷ് ഗോയൽ തന്റെ വകുപ്പുകൾക്കൊപ്പം ധനകാര്യവും കൈമാറും.
രാഷ്ട്രപതിയുടെ വസതിയിൽ നിന്നുളള പത്രക്കുറിപ്പിൽ അരുൺ ജയ്റ്റ്ലി തിരികെ എത്തും വരെ ചുമതലകളില്ലാത്ത കേന്ദ്രമന്ത്രിയായി തുടരും എന്ന് അറിയിച്ചിട്ടുണ്ട്.
മന്ത്രിമാരുടെ പദവികൾ മാറ്റാൻ പ്രധാനമന്ത്രിയാണ് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടത്. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ശേഷമാണ് അരുൺ ജയ്റ്റലി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്. ഫെബ്രുവരി ഒന്നിന് വോട്ട് ഓൺ അക്കൗണ്ടിനായി അരുൺ ജയ്റ്റ്ലി തിരികെയെത്തുമെന്നാണ് നേരത്തെ കരുതിയിരുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us